'ആ പ്രായത്തിലുള്ള കുട്ടികള്‍ വീട്ടിലുണ്ട്, അതോണ്ട് എനിക്ക് അങ്ങനെ ചെയ്യാന്‍ പറ്റില്ല' -കുണ്ടറ ജോണി

'ആ പ്രായത്തിലുള്ള കുട്ടികള്‍ വീട്ടിലുണ്ട്, അതോണ്ട് എനിക്ക് അങ്ങനെ ചെയ്യാന്‍ പറ്റില്ല' -കുണ്ടറ ജോണി
Mar 24, 2025 04:55 PM | By Jain Rosviya

എല്ലാ കാലത്തും ഓര്‍ത്ത് വെക്കാന്‍ പാകത്തിനുള്ള കിടിലന്‍ വില്ലന്‍ വേഷം ചെയ്ത് പോയ നിരവധി പേരുണ്ട്. ജോസ് പ്രകാശ്, ബാലന്‍ കെ നായര്‍ തുടങ്ങിയവരുടെ ലിസ്റ്റില്‍പ്പെടുത്താവുന്ന നടനാണ് കുണ്ടറ ജോണി. വളരെ മുന്‍പ് മുതല്‍ സിനിമയിലുള്ള താരം ഞെട്ടിക്കുന്ന പ്രകടനമാണ് ഓരോ സിനിമയിലൂടെയും കാഴ്ച വെച്ചിട്ടുള്ളത്.

പാന്റും ടീഷര്‍ട്ടും അതിന് മുകളില്‍ കോട്ടുമൊക്കെ ഇട്ട് അത്യാവശ്യം സ്‌റ്റൈലിഷ് ലുക്കിലാണ് ജോണി അഭിനയിച്ചിരുന്നത്. ഒരു കാലത്ത് സ്ഥിരം റേപ്പ് സീനുകളിലും നടന്‍ അഭിനയിക്കുമായിരുന്നു. ഇരുപതോളം സിനിമകളില്‍ താനങ്ങനെ അഭിനയിച്ചു.

എന്നാല്‍ എട്ടൊന്‍പത് വയസുള്ള കുട്ടിയുടെ അതുപോലെ അഭിനയിക്കണമെന്ന് പറഞ്ഞതോട് കൂടിയാണ് അത്തരം സീനുകള്‍ ചെയ്യാതെ ആയതെന്നാണ് ജോണി പറയുന്നത്. വിവാഹത്തിന് ശേഷം റേപ്പ് സീനുകള്‍ ചെയ്യില്ലെന്നും താന്‍ തീരുമാനമെടുത്തു.

ഞാന്‍ വീട്ടിലെ ഇളയമകനായിരുന്നു. സിനിമ കാണുന്ന ശീലമൊന്നും ഇല്ലാത്തത് കൊണ്ട് എന്റെ ഒരു സിനിമ പോലും പിതാവ് കണ്ടിട്ടില്ലെന്നാണ് ജോണി പറയുന്നത്. പിന്നെ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി കോടമ്പക്കത്ത് അലഞ്ഞ് തിരിഞ്ഞ് നടന്ന കാലത്ത് എനിക്കാരും ഭക്ഷണം വാങ്ങി തന്നിട്ടില്ല.

അങ്ങനെ പറയാന്‍ ആരുമില്ലാത്തത് കൊണ്ട് എനിക്കാരോടും ഒരു കടപ്പാടുമില്ല. വിദ്യാഭ്യാസം കഴിഞ്ഞ സമയത്ത് ഡാന്‍സ് കളിക്കുമായിരുന്നു. അന്നും നന്നായി വര്‍ക്ക് ചെയ്യുമായിരുന്നു. അതിലൂടെ വരുമാനവും കിട്ടിയിരുന്നു. അന്ന് പാഴ്ചിലവുകള്‍ ഇല്ലാത്തത് കൊണ്ട് കൈയ്യില്‍ കാശുണ്ടാവും. നന്നായി ഭക്ഷണം കഴിക്കുക മാത്രമാണ് എനിക്കാകെ ഉണ്ടായിരുന്ന ഒരു ചിലവ്.

അക്കാലത്ത് ഫുട്‌ബോള്‍ കളിക്കാനും പോകുമായിരുന്നു. ഒരു മത്സരത്തിന് 75 രൂപയും ഭക്ഷണവും കിട്ടും. അന്നത്തെ 75 രൂപയ്ക്ക് ഒരു ചാക്ക് അരി കിട്ടുമായിരുന്നു. മൂന്ന് രൂപയുണ്ടെങ്കില്‍ അന്നത്തെ ദിവസം കുശാലായി പോവും. മദ്രാസിലേക്ക് പോകുമ്പോള്‍ എന്റെ കൈയ്യില്‍ അത്യാവശ്യം കാശുണ്ട്.

1500, 2000 രൂപ ഒപ്പിച്ചോണ്ടാണ് അങ്ങോട്ടേക്ക് പോവുക. ബാക്കി 100 രൂപയാവുമ്പോഴാണ് തിരികെ നാട്ടിലേക്ക് വരിക. വീണ്ടും ഇവിടെ വന്ന് അത്രയും കാശുണ്ടാക്കിയ ശേഷം തിരികെ മദ്രാസിലേക്ക് പോകും.

ഭക്ഷണത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ആരുടെ മുന്നിലും കൈനീട്ടേണ്ട അവസ്ഥ എനിക്ക് വന്നിട്ടില്ല. ആദ്യമായി സിനിമയില്‍ അഭിനയിക്കുമ്പോള്‍ കിട്ടിയ പ്രതിഫലം 3000 രൂപയായിരുന്നു. അന്നതിന് വലിയ വിലയുണ്ട്. അന്ന് ഹൈസ്‌കൂളിലെ ടീച്ചര്‍മാര്‍ക്ക് 600 രൂപയാണ് മാസം കിട്ടുക.

കോളേജില്‍ പഠിപ്പിക്കുന്നവര്‍ക്ക് 1600 രൂപയേ കിട്ടുകയുള്ളു. അങ്ങനെയുള്ളപ്പോഴാണ് സിനിമയിലെ ചെറിയൊരു വേഷത്തിലൂടെ 3000 എനിക്ക് കിട്ടുന്നത്. മാത്രമല്ല അത്രയും പ്രതിഫലം കിട്ടാന്‍ സാധ്യതയുള്ള വേഷം തന്നെയാണ് താനന്ന് അഭിനയിച്ചതെന്നും ജോണി വ്യക്തമാക്കുന്നു.

വില്ലന്‍ കഥാപാത്രമൊന്നും ജീവിതത്തെ ബാധിച്ചിട്ടില്ല. എന്റെ ഭാര്യയൊരു കോളേജ് പ്രൊഫസറായിരുന്നു. രണ്ട് മക്കളുമുണ്ട്. സിനിമയിലെ സ്വഭാവമൊന്നും ജീവിതത്തില്‍ വന്നിട്ടില്ല. വിവാഹത്തിന് ശേഷം റേപ്പ് സീനുകളിലൊന്നും ഞാന്‍ അഭിനയിച്ചിട്ടില്ല. അതിന് മുന്‍പ് പത്ത് ഇരുപതോളം തവണ എങ്ങാനും ചെയ്തിട്ടുണ്ട്.

1981 ല്‍ അങ്കചമയം എന്ന സിനിമയില്‍ ഒരു സീനുണ്ട്. മഴയത്ത് സ്‌കൂള്‍ വിട്ട് വരുന്ന ഒരു കുട്ടിയെ ഞാന്‍ വണ്ടിയ്ക്കുള്ളില്‍ കയറ്റും. എട്ടോ ഒന്‍പതോ വയസുള്ള കുട്ടിയാണ്. അതിനെ റേപ്പ് ചെയ്ത് കൊല്ലുന്നതാണ് സീന്‍. പക്ഷേ അതെനിക്ക് ചെയ്യാന്‍ പറ്റില്ലെന്ന് സംവിധായകനോട് പറഞ്ഞു. ആ പ്രായത്തിലുള്ള കുട്ടികള്‍ നമ്മുടെ വീട്ടിലുണ്ട്. അതോണ്ട് എനിക്ക് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞതായി നടന്‍ കൂട്ടിച്ചേര്‍ത്തു..


#There #children #that #age #home #cant #do #that #KundaraJohnny

Next TV

Related Stories
മോഹന്‍ലാലിന് പോലും മീര ജാസ്മിനിൽ നിന്ന് അങ്ങനെ ഒരു അനുഭവം, സ്‌നേഹത്തിന് വേണ്ടി കൊതിച്ചു, പക്ഷെ ചതിച്ചു!  പല്ലിശ്ശേരി

Apr 29, 2025 09:07 PM

മോഹന്‍ലാലിന് പോലും മീര ജാസ്മിനിൽ നിന്ന് അങ്ങനെ ഒരു അനുഭവം, സ്‌നേഹത്തിന് വേണ്ടി കൊതിച്ചു, പക്ഷെ ചതിച്ചു! പല്ലിശ്ശേരി

മീര ജാസ്മിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകനും സിനിമാ നിരൂപകനുമായ പല്ലിശ്ശേരി...

Read More >>
നാളെ എന്റെ ‘മോണോലോവ’ വരുന്നുണ്ട് , കാണണം; കുടുക്കിനിടയിലും പുതിയ ആല്‍ബം പുറത്തിറക്കാൻ വേടന്‍

Apr 29, 2025 07:27 PM

നാളെ എന്റെ ‘മോണോലോവ’ വരുന്നുണ്ട് , കാണണം; കുടുക്കിനിടയിലും പുതിയ ആല്‍ബം പുറത്തിറക്കാൻ വേടന്‍

നാളെ തന്റെ പുതിയ ആല്‍ബം റിലീസ് പ്രഖ്യാപനവുമായി റാപ്പര്‍...

Read More >>
Top Stories










News Roundup