ഇന്ന് പല വിവാഹങ്ങളും വെറൈറ്റി ആയിട്ടുള്ള പലപരിപാടികളും കൊണ്ട് പേരുകേട്ടതാണ്. രസകരമായ ഒട്ടേറെ മുഹൂർത്തങ്ങൾ ഓരോ വിവാഹത്തിലും ഉണ്ടാകാറുണ്ട്. പറ്റുന്നതും വെറൈറ്റി ആക്കുക, ആഘോഷമാക്കുക എന്നതാണ് പലരും ഇന്ന് ചെയ്യുന്നത്. അത്തരം പരിപാടികളുടേയും ആഘോഷങ്ങളുടേയും അനേകം ചിത്രങ്ങളും വീഡിയോകളും നമ്മൾ സോഷ്യൽ മീഡിയയിലും കണ്ടിട്ടുണ്ടാവും. എന്നാൽ, അതിനെയെല്ലാം വെല്ലുന്ന ഒരു വിവാഹമായിരിക്കും ഇവിടെ നടക്കുക.
വിദേശത്ത് വിവാഹങ്ങളിൽ ഇപ്പോൾ പുതിയ ട്രെൻഡാണ് മോതിരം കൊണ്ടുവരാനായി തങ്ങളുടെ പെറ്റ് ആയിട്ടുള്ള നായകളെ ഏൽപ്പിക്കുന്നത്. അത്തരത്തിലുള്ള ഒരുപാട് വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടുകാണും. എന്നാൽ, ഇവിടെ ഒരു യുവതി പറയുന്നത് തന്റെ ബോയ്ഫ്രണ്ട് പറയുന്നത് തങ്ങളുടെ വിവാഹത്തിന് റിങ് ബെയറർ (വിവാഹമോതിരവുമായി എത്തുന്നയാൾ) ആയി അയാൾ പെറ്റ് ആയി വളർത്തുന്ന പ്രാണിയെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ്.
'എന്റെ കാമുകൻ തന്റെ പ്രാണിയെയാണ് നമ്മുടെ വിവാഹത്തിൽ റിങ് ബെയററായി കാണണമെന്ന് ആഗ്രഹിക്കുന്നത്. കാമുകൻ തമാശ പറയുകയാണെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ, അത് അങ്ങനെ ആയിരുന്നില്ല. അവൾ തന്നെയാണ് മോതിരം നൽകാൻ വരുന്നത്' എന്നാണ് യുവതി തന്റെ വീഡിയോയിൽ പറയുന്നത്. 'ഇനി ഞാനവളെ പേടിക്കില്ല' എന്നും വീഡിയോയുടെ കാപ്ഷനിൽ പറയുന്നുണ്ട്. വീഡിയോയിൽ മോതിരവുമായി നിൽക്കുന്ന പ്രാണിയെ കാണാം.
നിരവധിപ്പേരാണ് യുവതി പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇത് വളരെ നല്ല ഐഡിയയാണ് എന്ന് അഭിപ്രായപ്പെട്ടവർ ഒരുപാടുണ്ട്. അതേസയമം തന്നെ അതിന്റെ റിസ്കിനെ കുറിച്ച് സൂചിപ്പിച്ചവരും കുറവല്ല. അതിനാൽ ശ്രദ്ധിച്ച് വേണം ഇത് പ്ലാൻ ചെയ്യാൻ എന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു.
#She #will #come #with #ring #wedding #insect #her #lover #keeps #Young #woman #shares #video