'അള്ളാക്ക് കൊടുക്കണ്ട എനിക്ക് വേണം ബേബിയെ, സ്റ്റിച്ചിട്ടിട്ടും കുഞ്ഞിനെ നഷ്ടമായി,ആദ്യം ചോദിച്ചത് ബേബി എവിടെ എന്നാണ്...' ;ഷെഫി

'അള്ളാക്ക് കൊടുക്കണ്ട എനിക്ക് വേണം ബേബിയെ, സ്റ്റിച്ചിട്ടിട്ടും കുഞ്ഞിനെ നഷ്ടമായി,ആദ്യം ചോദിച്ചത് ബേബി എവിടെ എന്നാണ്...' ;ഷെഫി
Mar 22, 2025 03:01 PM | By Athira V

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരാണ് ടിടി ഫാമിലി. ഷെഫിയുടേയും ഷെമിയുടേയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ സങ്കടത്തിലൂടെയാണ് ഷെഫിയും ഷെമിയും കടന്നു പോകുന്നത്. പ്രസവത്തില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് ദമ്പതിമാര്‍. ഇപ്പോഴിതാ നിലവിലെ തങ്ങളുടെ അവസ്ഥ വ്യക്തമാക്കുകയാണ് ഷെഫി.

യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഷെഫി മനസ് തുറന്നത്. ഷെമി വലിയ സങ്കടത്തിലാണ്. ഒറ്റയ്ക്ക് ഇരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. പ്രായം കൂടുതലായതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് പലരും പറയുന്നത് കേട്ട് ഷെമി കൂടുതല്‍ സങ്കടപ്പെടുകയാണെന്നും ഷെഫി പറയുന്നുണ്ട്.

''കുറേ പേര്‍ മെസേജിലൂടേയും കമന്റുകളിലൂടേയും കോള്‍ ചെയ്തുമൊക്കെ ഷെമിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ചോദിക്കുന്നുണ്ട്. കുഞ്ഞ് ഇല്ലാതായ ഉമ്മയുടെ അവസ്ഥ എന്തെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ പറ്റുന്നതാണ്. എന്നാലും കുറേ പേര്‍ ഓക്കെയാണോ എന്ന് ചോദിക്കുന്നുണ്ട്. ചെറിയ പ്രശ്‌നമുണ്ടെന്ന് റിസള്‍ട്ട് വന്നത് മുതല്‍ തന്നെ ഷെമി ഡൗണ്‍ ആയിരുന്നു. ഷെമി എപ്പോഴും കരച്ചിലാണ്. കുടുംബത്തിലെ ബാക്കിയുള്ളവരുടെ അവസ്ഥയും അത് തന്നെയാണ്.'' ഷെഫി പറയുന്നു.

പക്ഷെ നമ്മള്‍ ഡൗണ്‍ ആകാന്‍ പാടിലല്ലോ. സാഹചര്യം ഓക്കെയാക്കിയെടുക്കേണ്ട് നമ്മളാണല്ലോ. ഞാന്‍ ഷെമിയെ മാറ്റിയെടുക്കാന്‍ കുറേ ശ്രമിച്ചു. എങ്ങനെയൊക്കെ മാറ്റിയെടുക്കാന്‍ ശ്രമിച്ചാലും പത്ത് മിനുറ്റ് കഴിയുമ്പോള്‍ പഴയതു പോലാകും. വാതിലൊക്കെ അടച്ചിട്ടിരിക്കാന്‍ ഭയങ്കര പേടിയാണ്. ജനല്‍ വരെ തുറന്നിടും. അടച്ചിട്ട മുറിയില്‍ ഇരിക്കാന്‍ പേടിയാണ്. ഓപ്പണ്‍ സ്‌പേസില്‍ നില്‍ക്കാനാണ് ഇഷ്ടം. രാത്രി ഉറങ്ങുന്ന സമയത്തു പോലും. അങ്ങനൊരു സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നാണ് ഷെഫി പറയുന്നത്.

എനിക്കും വിഷമമുണ്ട്. പക്ഷെ വിഷമിച്ച് ഇരിക്കാന്‍ പറ്റില്ല. കുടുംബത്തെ നോക്കണം. ഇവരെപ്പോലെ കരഞ്ഞ് ഇരുന്നാല്‍ എവിടേയും എത്തിക്കാന്‍ പറ്റില്ല. ചില ആളുകള്‍ വന്ന് പ്രായം ഉള്ളതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറയുന്നുണ്ട്. അല്ല എന്നും ആണ് എന്നും ഞാന്‍ പറയുന്നില്ല. നമ്മുടെ ജീവിതത്തില്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് മുന്‍കൂട്ടി പറയാനാകില്ലെന്നും താരം പറയുന്നു.

പ്രായമുള്ള ആളുകള്‍ക്ക് മാത്രമല്ല ചെറുപ്പക്കാര്‍ക്കും ഈ പ്രശ്‌നങ്ങള്‍ സംഭവിക്കുന്നുണ്ട്. പ്രായം ഒരു സാധ്യത മാത്രമാണ്. അതൊക്കെ പറഞ്ഞ് ഷെമിനെ സമാധാനിപ്പിക്കുകയാണ്. പ്രായം ആണോ കാരണം എന്ന കുറ്റബോധം ഷെമിനെ തളര്‍ത്തുന്നുണ്ട്. ടോട്ടലി പ്രശ്‌നമായി നില്‍ക്കുന്ന ആളിലേക്ക് മറ്റുള്ളവര്‍ വേറെ പ്രശ്‌നങ്ങള്‍ കുത്തിവെക്കുന്നത് ഭയങ്കര ബുദ്ധിമുട്ടാണെന്നും ഷെഫി പറയുന്നു.

''ചിലര്‍ ഷെമിന്റെയടുത്ത് വന്ന് പ്രായം ഉള്ളതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറയും. അത് ആലോചിച്ച് ഷെമിന്‍ സങ്കടപ്പെടും. ഞാന്‍ കാരണം ആണോ ഇങ്ങനെ സംഭവിച്ചതെന്ന് പറയും. അങ്ങനെ ചിന്തിക്കരുതെന്ന് ഞാന്‍ പറയും. ആദ്യത്തെ പ്രസവത്തില്‍ പോലും ഇങ്ങനെ സംഭവിച്ചവരുണ്ട്. ഷെമിനെ കുറ്റപ്പെടുത്തുന്നത് പോലെയാണ് ചിലര്‍ സംസാരിക്കുന്നത്.

അങ്ങനെ ചിന്തിക്കരുതെന്ന് ഞാന്‍ പറയും. ജീവിതം മുന്നോട്ട് പോകാന്‍ അത് പ്രശ്‌നമാകും''. നമ്മളുടെ ജീവിതത്തില്‍ എന്ത് സംഭവിക്കണം എന്ന് പടച്ചോന്‍ നേരത്തെ തന്നെ എഴുതി വച്ചിട്ടുണ്ടാകും. അത് പ്രാര്‍ത്ഥിച്ചേ മാറ്റാന്‍ പറ്റു. പ്രെഗ്നന്‍സിയുടെ കാര്യത്തില്‍ ചെയ്യാന്‍ സാധിക്കുന്നതിന്റെ പരമാവധി നമ്മള്‍ ചെയ്തിട്ടുണ്ട്.

സ്റ്റിച്ചിട്ട് നിര്‍ത്തി, മരുന്നുകളൊക്കെ കൊടുത്തിരുന്നു. ബാക്കി പടച്ചോന്റെ കയ്യിലാണ്. അതിനാല്‍ ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സ്വയം വിഷമിക്കരുത് എന്ന് ഞാന്‍ ഷെമിനോട് പറഞ്ഞു. ഞാനിപ്പോള്‍ പുറത്ത് പോകുന്നത് കുറവാണ്. ആരെങ്കിലുമൊക്കെ എപ്പോഴും ഷെമിന്റെ അടുത്തുണ്ടാകും. അവള്‍ക്ക് ഒറ്റയ്ക്ക് നില്‍ക്കാന്‍ തീരെ പറ്റുന്നില്ലെന്നും ഷെഫി പറയുന്നു.

ഷെമി ഭക്ഷണമൊന്നും മര്യാദയ്ക്ക് കഴിക്കുന്നില്ലെന്നും ഷെഫി പറയുന്നുണ്ട്. ഞങ്ങളുടെ വിശ്വാസ പ്രകാരം ചെറിയ കുട്ടി മരിച്ചാല്‍ അതിനര്‍ത്ഥം സ്വര്‍ഗത്തില്‍ നമ്മുടെ കൈ പിടിക്കാന്‍ ആളായി എന്നാണ്. ഞാന്‍ ഷെമിനോട് പറയുന്നതും അതാണെന്നാണ് ഷെഫി പറയുന്നത്. ''ഐഷു ആശുപത്രിയില്‍ വന്നപ്പോള്‍ ആദ്യം ചോദിച്ചത് മമ്മ ബേബി എവിടെ എന്നാണ്. അത് കേട്ടതും ഷെമി പൊട്ടിപ്പോയി.

ബേബി സ്വര്‍ഗ്ഗത്തിലേക്ക് പോയതാണെന്ന് ഞാന്‍ പറഞ്ഞു. അള്ളാക്ക് കൊടുക്കണ്ട എനിക്ക് വേണം ബേബിയെ എന്ന് ഐഷു പറഞ്ഞു. ഒരു കുട്ടിയുണ്ടാകുന്ന സമയത്ത് എന്തൊക്കെ ചെയ്യണം എന്നതില്‍ നമുക്ക് ഒരുപാട് ആഗ്രഹങ്ങളുണ്ടാകുമല്ലോ. ഡ്രസ് എടുക്കുന്നതിനെക്കുറച്ച് പറഞ്ഞപ്പോള്‍ ഐഷു പറഞ്ഞത് ബേബിയ്ക്ക് വൈറ്റ് മതി, എനിക്ക് പിങ്കും എന്നാണ്. അവസാനം ബേബിയ്ക്ക് വൈറ്റ് തന്നെയായി. വൈറ്റിലാണ് ബേബി പോയത്.'' എന്നും ഷെഫി കൂട്ടിച്ചേര്‍ക്കുന്നു.

#socialmedia #fame #ttfamily #shefi #explains #what #is #going #with #his #wife #shemi

Next TV

Related Stories
അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

May 8, 2025 10:17 PM

അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

സീമയുടെ അഭിപ്രായത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ഹെയ്ദി...

Read More >>
വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

May 7, 2025 01:23 PM

വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

വേടനെ പറ്റിയുള്ള ചോദ്യത്തിന് ജാസി ​ഗിഫ്റ്റ് നൽകിയ മറുപടി, വീഡിയോയുമായി സായ്...

Read More >>
ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ  അഭിനേതാവ് മുങ്ങി മരിച്ചു

May 7, 2025 11:55 AM

ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ അഭിനേതാവ് മുങ്ങി മരിച്ചു

സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി...

Read More >>
Top Stories