നായികയായും വില്ലത്തിയായിട്ടുമൊക്കെ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് വരദ. അടുത്ത കാലത്ത് നടിയുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളായിയരുന്നു സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാക്കപ്പെട്ടത്. എന്നാല്‍ ഇനിയും ഈ വിഷയങ്ങളിലൊന്നും സംസാരിക്കാതെ തന്റെ ജീവിതവുമായി മുന്നോട്ട് പോവുകയാണ് നടി.
ഇതിനിടെ ജീവിതത്തില്‍ വലിയ ചില തീരുമാനങ്ങള്‍ എടുത്തതിനെ കുറിച്ച് പറഞ്ഞാണ് വരദയിപ്പോള്‍ എത്തിയിരിക്കുന്നത്. വെറുതേ തീരുമാനം എടുത്തത് മാത്രമല്ല അത് ശക്തമായി പിന്തുടരുകയും അതിനൊരു റിസള്‍ട്ട് കൊണ്ട് വരാന്‍ തനിക്ക് സാധിച്ചെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ വരദ വ്യക്തമാക്കുന്നു.
വളരെ മെലിഞ്ഞ ലുക്കില്‍ നിന്നും തടിച്ചുരുണ്ട അവസ്ഥയിലേക്ക് വരദ എത്തിയിരുന്നു. സീരിയല്‍ ഷൂട്ടിങ്ങും മറ്റുമായി കൃത്യതയില്ലാത്ത ജീവിതരീതികളാണ് ഇതിന് കാരണമായത്. എന്നാല്‍ താന്‍ ഐഡിയല്‍ വെയിറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അതിന് വേണ്ടി എന്ത് ചെയ്തുവെന്നാണ് നടി പറയുന്നത്.
വരദയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്... 'കുറച്ചു മാസങ്ങള്‍ക്ക് മുന്നേ ഞാന്‍ കുറച്ചധികം ഓവര്‍ വെയിറ്റ് ആയിരുന്നു. അതൊന്ന് നോര്‍മലാക്കാന്‍ ഞാന്‍ ഡയറ്റും എക്‌സസൈും തുടങ്ങി. സാധാരണ എന്ത് ഹെല്‍ത്തി ഹാബിറ്റ്‌സ് തുടങ്ങിയാലും അത് സ്ഥിരമായി മുടങ്ങാറുള്ളത് ഷൂട്ട് തുടങ്ങുമ്പോഴാണ്. സമയം തെറ്റിയുള്ള ഉറക്കം, ഭക്ഷണം, അതിന്റെ കൂടെ ക്ഷീണം കൂടെയായാല്‍ പിന്നെ പറയണ്ട. മൊത്തത്തില്‍ എല്ലാം ഉഴപ്പും.
ഇപ്രാവിശ്യം ഞാന്‍ എല്ലാം ഒന്ന് മാറ്റിപ്പിടിച്ചു. ഷുഗര്‍ ഏറെക്കുറെ കട്ട് ചെയ്തു. ഓവര്‍നൈറ്റ് ഓട്‌സ്, ഫ്രൂട്ട്‌സ്, ഗ്രീന്‍ ടീ, നട്ട്‌സ്, സീഡ്‌സ്, ഒക്കെ ആഡ് ചെയ്തു. അങ്ങനെ ഭക്ഷണത്തിന്റെ കാര്യം സെറ്റ്. പിന്നെയുള്ളത് എക്‌സസൈസ്, ഏഴോ എട്ടോ മണിക്കൂര്‍ ഉറക്കമില്ലെങ്കില്‍ എന്റെ കാര്യം പോക്കാണ്. അതുകൊണ്ട് രാവിലെ നേരത്തെ എണീറ്റുള്ള നടപ്പൊന്നും നടക്കില്ല. അതിന് ഞാന്‍ അഡ്ജസ്റ്റ് ചെയ്ത് സെറ്റ് ആക്കിയ പരിപാടിയാണ് ഇപ്പോള്‍ കാണുന്നത്.
ഷൂട്ടിന് ഇടയില്‍ കിട്ടുന്ന ഗ്യാപ്പില്‍ അങ്ങ് നടക്കും. ആദ്യം എനിക്ക് പ്രാന്തായെന്ന് ഇവിടെ ഉള്ളവര്‍ക്ക് തോന്നി കാണുമായിരിക്കും. എന്തായാലും ഇപ്പോള്‍ അവര്‍ക്കും കണ്ട് ശീലമായി. അങ്ങനെ ലിജിന്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് എടുത്തു തന്നതാണ് ഈ വീഡിയോ. പിന്നെ 5 മാസങ്ങള്‍ കൊണ്ട് എനിക്ക് നല്ല മാറ്റം ഉണ്ടായിട്ടുണ്ട്. ഞാന്‍ എന്റെ ഐഡിയല്‍ വെയിറ്റിലേക്ക് എത്തി. കൂടുതല്‍ എനര്‍ജെറ്റിക് ആയി. സോ മൊത്തത്തില്‍ ഹാപ്പിയാണ്,' എന്നും പറഞ്ഞാണ് വരദ എഴുത്ത് അവസാനിപ്പിക്കുന്നത്.
സാരിയും പൊക്കികുത്തി സീരിയല്‍ ലൊക്കേഷനിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന തന്റെ വീഡിയോയാണ് വരദ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മാംഗല്യം എന്ന സീരിയലിലാണ് വരദ അഭിനയിക്കുന്നത്. മുന്‍പ് കണ്ടിരുന്ന കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി അവന്തിക എന്ന പേരില്‍ ഒരു വില്ലത്തി കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.
സീരിയല്‍ നടനായ ജിഷിന്‍ മോഹനായിരുന്നു വരദയുടെ ഭര്‍ത്താവ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തില്‍ കഥകള്‍ വന്നെങ്കിലും താരങ്ങള്‍ അതില്‍ വ്യക്തത വരുത്തിയില്ല. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് ജിഷിനാണ് വരദയുമായി പിരിഞ്ഞെന്നും നിയമപരമായി ബന്ധം അവസാനിപ്പിച്ചെന്നും വ്യക്തമാക്കിയത്. മാത്രമല്ല താന്‍ പുതിയൊരു റിലേഷന്‍ഷിപ്പിലാണെന്നും നടന്‍ വെളിപ്പെടുത്തി. അവിടെയും വരദ മൗനം പാലിക്കുകയാണ് ചെയ്തത്. ഇനിയും ഈ വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ നടി തയ്യാറായിട്ടില്ല.
#varada #opens #up #about #how #she #loss #weight #her #write #up #goes #viral