'രേണു സുധി ഇനി രേണു മനു'; വിവാദമായത് അയാള്‍ ഇട്ട ക്യാപ്ഷന്‍; ഫോട്ടോഷൂട്ടിന്റെ സത്യം വെളിപ്പെടുത്തി മനു

'രേണു സുധി ഇനി രേണു മനു'; വിവാദമായത് അയാള്‍ ഇട്ട ക്യാപ്ഷന്‍; ഫോട്ടോഷൂട്ടിന്റെ സത്യം വെളിപ്പെടുത്തി മനു
Mar 15, 2025 09:32 PM | By Athira V

( moviemax.in ) കഴിഞ്ഞ ദിവസമാണ് രേണു സുധിയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നത്. മനു ഗോപിനാഥന്‍ എന്ന കലാകാരനൊപ്പം വിവാഹ വേഷത്തിലുള്ള ഫോട്ടോഷൂട്ടാണ് വൈറലായത്. പിന്നാലെ രേണുവിനും മനുവിനും സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത ആക്രമണമുണ്ടായി. ഇപ്പോഴിതാ തങ്ങളുടെ ഫോട്ടോഷൂട്ടിന് പിന്നിലെ യാഥാര്‍ത്ഥ്യം എന്തെന്ന് വെളിപ്പെടുത്തുകയാണ് മനു ഗോപിനാഥന്‍.

ജാങ്കോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മനു ഗോപിനാഥന്‍ മറുപടി നല്‍കിയത്. താനും രേണുവും ചേര്‍ന്ന് ഒരു പരസ്യത്തിനായി നടത്തിയ ഫോട്ടോഷൂട്ടാണെന്നാണ് മനു പറയുന്നത്. സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ കാരണം മാനസികമായി തളര്‍ന്നുപോയെന്നും മനു പറയുന്നുണ്ട്.

''ശരിക്കും അത് തിരുവനന്തപുരത്തുള്ള ഒരു ബ്യൂട്ടി ക്ലിനിക്കിന് വേണ്ട ചെയ്ത പരസ്യമാണ്. നേരത്തെ രേണുവിനെ വച്ചല്ല പ്ലാന്‍ ചെയ്തിരുന്നത്. സറ്റാര്‍ മാജിക്കിലുണ്ടായിരുന്ന അനുവിനെ വച്ചാണ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ അനു പിന്മാറി. കാരണം ഇത് തന്നെയായിരുന്നു. കല്യാണം എന്ന രീതിയില്‍ ആളുകള്‍ തെറ്റിദ്ധരിക്കും, എത്ര വ്യക്തത കൊടുത്താലും ആളുകള്‍ക്ക് മനസിലാക്കാന്‍ പാടാണ്. വളരെ സ്‌നേഹത്തോടെ സംസാരിച്ചാണ് അവര്‍ പിന്മാറിയത്.'' മനു പറയുന്നു.

അനു ഇല്ലെങ്കില്‍ കാത്തിരിക്കാന്‍ തയ്യാറായിരുന്നു എന്ന് ഞാന്‍ പറഞ്ഞതാണ്. അങ്ങനെയിരിക്കെയാണ് രേണുവിലേക്ക് എത്തുന്നത്. രേണുവിനോട് ചോദിച്ചപ്പോള്‍ അവര്‍ ചെയ്യാന്‍ തയ്യാറായി. ഇതാണ് നടന്നതെന്നാണ് മനു പറയുന്നു.

അതേസമയം ഫോട്ടോഷൂട്ടിന്റെ തീമിനെക്കുറിച്ച് രേണുവിനോട് സംസാരിച്ചിരുന്നു എന്നാണ് മനു പറയുന്നത്. ശ്രദ്ധിക്കപ്പെടുന്ന, രേണുവിനെപ്പോലൊരാള്‍ വരുമ്പോള്‍ ആളുകള്‍ക്കിടയില്‍ ആശങ്കയുണ്ടാകുമെന്ന കാര്യം ഞങ്ങളുടെ ടീം ചര്‍ച്ച ചെയ്തിരുന്നതാണെന്നും അദ്ദേഹം പറയുന്നു.

''ഫോട്ടോ മാത്രമായി ചെയ്യണോ അതോ ക്യാപ്ഷന്‍ വേണോ എന്ന കാര്യത്തില്‍ നേരത്തെ തന്നെ ആശങ്കയുണ്ട്. ഞാന്‍ ടീമിനോട് പറഞ്ഞത് എന്റെ നമ്പര്‍ കൊടുക്കണം എന്നാണ്. ആര്‍ക്ക് എന്ത് ക്ലാരിഫിക്കേഷന്‍ വേണമെങ്കിലും എന്നെ വിളിച്ച് ചോദിക്കാം. റിയാക്ഷന്‍ വീഡിയോ ചെയ്ത ഒരുപാട് പേരെ കണ്ടു. പക്ഷെ അവരാരും എന്നെ വിളിച്ചിട്ടില്ല. ഞാന്‍ ചെയ്തത് ചൂഷണം എന്നാണ് പറയുന്നതെങ്കില്‍ അവര്‍ ചെയ്തതും അത് തന്നെയാണ്.'' എന്നും മനു പറയുന്നു.

സോഷ്യല്‍ മീഡിയ കമന്റുകള്‍ വായിച്ച് മാനസികമായി ഡിപ്രസ്ഡ് ആയി. മനസില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. ഞങ്ങളുടെ സുധിച്ചേട്ടന്റെ ഭാര്യയെ തന്നെ വേണോ നിനക്ക് കല്യാണം കഴിക്കാന്‍? വേറെയാരേയും കിട്ടിയില്ലേ എന്നൊക്കെയാണ് കമന്റുകള്‍ എന്നും അദ്ദേഹം പറയുന്നുണ്ട്. വിവാദമായി മാറിയ ക്യാപ്ഷനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

ക്യാപ്ഷനെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. നേരത്തെ ഉണ്ടായിരുന്നത് വേറെ ലെവല്‍ ആയിരുന്നു. കേട്ട് കഴിഞ്ഞാല്‍ ദേഷ്യം വരുന്നതായിരുന്നുവെന്നും മനു പറയുന്നു്. തുടര്‍ന്ന് അത് ശരിയാകില്ലെന്ന് ഞാന്‍ പറഞ്ഞു. അതിനാല്‍ മാറ്റം വരുത്തി ഇടുമെന്നാണ് പറഞ്ഞിരുന്നത്. ക്യാപ്ഷന്‍ കാരണം പ്രശ്‌നങ്ങളുടെ ആഴം കൂടിയെന്നാണ് മനു അഭിപ്രായപ്പെടുന്നത്.

''ആദ്യം ഇട്ട പോസ്റ്റില്‍ അത്ര പ്രശ്‌നം ഉണ്ടായിരുന്നില്ല. പിന്നീട് തൊപ്പിക്കാരന്‍ എന്നൊരു പേജില്‍ നിന്നും റിക്വസ്റ്റ് വന്നു. കൊളാബ് അക്‌സെപ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടായിരുന്നു മെസേജ്. നോക്കിയപ്പോള്‍ നമ്മുടെ ഫോട്ടോസ്. തിരക്കു കാരണം ക്യാപ്ഷന്‍ നോക്കിയതുമില്ല. ആ സമയത്തെ മാനസികാവസ്ഥ അതായിരുന്നു. അതിനാല്‍ വായിച്ച് നോക്കാതെയാണ് അക്‌സപെറ്റ് ചെയ്തത്. അദ്ദേഹം എഴുതിയ ക്യാപ്ഷന്‍ രേണു സുധി ഇനി മുതല്‍ രേണു മനു എന്നായിരുന്നു'' മനു പറയുന്നു.

അതാണ് വലിയ പ്രശ്‌നമുണ്ടാക്കിയതും കത്തിക്കയറാന്‍ കാരണമായതും. റിയാക്ഷന്‍ വീഡിയോകള്‍ കണ്ടപ്പോള്‍ ഞാന്‍ മനസില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് പറയുന്നത്. പിന്നീട് നോക്കിയപ്പോഴാണ് ഇതിലാണ് പ്രശ്‌നം എന്ന് മനസിലാകുന്നതെന്നാണ് മനു പറയുന്നത്.

#manugopiandhan #reveal #what #went #wrong #his #photoshoot #with #renusudhi

Next TV

Related Stories
അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

May 8, 2025 10:17 PM

അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

സീമയുടെ അഭിപ്രായത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ഹെയ്ദി...

Read More >>
വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

May 7, 2025 01:23 PM

വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

വേടനെ പറ്റിയുള്ള ചോദ്യത്തിന് ജാസി ​ഗിഫ്റ്റ് നൽകിയ മറുപടി, വീഡിയോയുമായി സായ്...

Read More >>
ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ  അഭിനേതാവ് മുങ്ങി മരിച്ചു

May 7, 2025 11:55 AM

ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ അഭിനേതാവ് മുങ്ങി മരിച്ചു

സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി...

Read More >>
Top Stories










News Roundup