'ചൊറിയുന്നവർ ചോറുഞ്ഞിണ്ടിരിക്കൂ, സുധിച്ചേട്ടന്റെ വൈഫായി ഇരിക്കുന്നിടം വരെ...; അന്ന് ഇങ്ങനെ നടന്നിരുന്നെങ്കിൽ, ഫോട്ടോ!

'ചൊറിയുന്നവർ ചോറുഞ്ഞിണ്ടിരിക്കൂ, സുധിച്ചേട്ടന്റെ വൈഫായി ഇരിക്കുന്നിടം വരെ...; അന്ന് ഇങ്ങനെ നടന്നിരുന്നെങ്കിൽ, ഫോട്ടോ!
Mar 14, 2025 10:30 PM | By Athira V

( moviemax.in ) ടെലിവിഷനിലും സിനിമയിലും ചുവടുറപ്പിച്ച് വരുന്നതിനിടെയാണ് നടനും മിമിക്രി കലാകരാനുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിക്കുന്നത്. 24 ന്യൂസിന്റെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു സുധിയും ബിനു അടിമാലിയും അടക്കമുള്ളവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. സുധി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സുധിയുടെ വേർപാടോടെ അനാഥരായത് ഭാര്യ രേണുവും മക്കളായ കിച്ചുവും റിതുലുമാണ്.

സുധിയുടെ വരുമാനം മാത്രമായിരുന്നു ആകെയുള്ള വരുമാനം. നടന്റെ മരണശേഷം സന്നദ്ധസംഘടന രേണുവിനും മക്കൾക്കുമായി സ്വന്തമായി ഒരു വീട് നിർമ്മിച്ച് നൽകി. മക്കളുടെ വിദ്യാഭ്യാസവും സ്പോൺസർമാരാണ് ഏറ്റെടുത്തിരിക്കുന്നത്. സുധിയുടെ വേർപാടിന് മുമ്പ് വരെ മക്കളുടെ കാര്യവും കുടുംബകാര്യവും നോക്കി വീട്ടിൽ തന്നെയായിരുന്നു ഭാര്യ രേണു.

എന്നാൽ അടുത്തിടെയായി നാടക അഭിനയവും മറ്റുമായി രേണുവും സുധിയുടെ പാത പിന്തുടർന്ന് സ്റ്റേജുകളിൽ സജീവമാണ്. സോഷ്യൽമീഡിയയിലും സജീവമായ രേണു മറ്റ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സുമായി സഹകരിച്ച് ചെയ്യുന്ന റീൽ വീഡിയോകളും ഫോട്ടോഷൂട്ടുകളും ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാൽ പലപ്പോഴും അഭിനന്ദനങ്ങളെക്കാൾ കൂടുതൽ വിമർശനമാണ് രേണുവിന് ലഭിക്കുന്നത്.

പുരുഷന്മാർക്കൊപ്പം റൊമാന്റിക്ക് റീലും ഫോട്ടോഷൂട്ടും ചെയ്യുന്നുവെന്നതിന്റെ പേരിലാണ് രേണുവിന് വിമർശനം ലഭിക്കുന്നത്. ഭർത്താവ് മരിച്ചൊരു സ്ത്രീ മറ്റൊരു പുരുഷനൊപ്പം പ്രണയ രം​ഗങ്ങളിൽ അഭിനയിക്കുന്നത് ശരിയല്ലെന്നാണ് സോഷ്യൽമീഡിയയിലെ ഒരു വിഭാ​ഗത്തിന്റെ വിലയിരുത്തൽ. ഭർത്താവിനെ മറന്ന് ഫെയിമിന് വേണ്ടി രേണു എന്തും ചെയ്യാൻ തയ്യാറാണെന്നും വിമർശനമുണ്ട്.

ദാസേട്ടൻ കോഴിക്കോടിനൊപ്പമുള്ള രേണുവിന്റെ റൊമാന്റിക്ക് വീ‍ഡിയോ വൈറാലയതിന് പിന്നാലെ സുധിയുടെ ഫോട്ടോ ഇൻസ്റ്റ​ഗ്രാം ഡിപിയിൽ നിന്നും നീക്കം ചെയ്യാൻ നിരന്തരം രേണുവിന് കമന്റുകൾ വരാറുണ്ടായിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള കമന്റുകൾ ഇടുന്നവർക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് രേണു. സുധിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു രേണുവിന്റെ പോസ്റ്റ്.

സുധിച്ചേട്ടന്റെ വൈഫായി ഇരിക്കുന്നിടം വരെ ആര് എന്ത് പറഞ്ഞാലും ഡിപി മാറ്റുന്ന പ്രശനം ഇല്ല. കാരണം എന്റെ കെട്ട്യോന്റെ ഡിപി എനിക്കിടാനുല്ല അധികാരമുണ്ട്. സോ... ചൊറിയുന്നവർ ചോറുഞ്ഞിണ്ടിരിക്കൂ... ഐ ആം നോട്ട് ബോതേർഡ് എബൗട്ട് യുവർ ചൊറിച്ചിൽ എന്നായിരുന്നു രേണു കുറിച്ചത്. വിവാഹിതരായി നിൽക്കുന്ന സുധിയും രേണുവുമാണ് ഫോട്ടോയിലുള്ളത്.

ഡിജിറ്റൽ പെയിന്റിങിലൂടെ സൃഷ്ടിച്ചെടുത്തതാണ് ഇരുവരുടേയും വിവാഹ ഫോട്ടോ. വിവാഹം ആഘോഷമായി നടത്താതിരുന്നതിനാൽ ഇത്തരത്തിലുള്ള ഒരു വിവാ​ഹ​ ചിത്രം രേണുവിന് ഇല്ല. ആദ്യ ഭാര്യയുമായുള്ള ബന്ധം അവസാനിച്ചശേഷമാണ് സുധിയുടെ ജീവിതത്തിലേക്ക് രേണു കടന്ന് വരുന്നത്. ഇരുവരും തമ്മിൽ പത്ത് വയസിന് മുകളിൽ പ്രായ വ്യത്യാസമുണ്ട്. സുധിയുമായി രേണുവിന്റെ ആദ്യ വിവാ​​ഹമായിരുന്നു. രേണുവിനെ സുധി വിവാഹം ചെയ്യുമ്പോൾ മൂത്ത മകൻ കിച്ചുവും വളരെ കുഞ്ഞായിരുന്നു.

രേണുവാണ് കിച്ചുവിനെ വളർത്തിയത്. രേണുവിന്റെ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ഇതേ വാശിയോടെ മുന്നോട്ട് ജീവിച്ച് കാണിച്ച് കൊടുക്കാനാണ് ആരാധകർ കുറിച്ചത്. പൊരുതണം തോറ്റു കൊടുക്കരുത്, എന്നാ പൊളിയാ ചേച്ചി ഫോട്ടോ കാണാൻ. ഒർജിനൽ ആണെന്നെ പറയൂ. ആര് എന്ത് പറഞ്ഞാലും ചേച്ചി കേൾക്കണ്ട അടിച്ച് പൊളിക്കാൻ നോക്ക് ചേച്ചി.

ഈ കുറ്റം പറയുന്നവരൊന്നും കൂടെ കാണില്ല ഒരു ആവിശ്യം വന്നാൽ. ചേച്ചിക്ക് അറിയുന്ന ജോലി ചേച്ചി ചെയ്യുന്നു അത്രേ ഉള്ളു. അത് മനസിലാക്കാൻ കഴിയാത്തവരാണ് ഇവിടെ വന്ന് ഓരോന്ന് ചേച്ചിയെ പറ്റി മോശം പറയുന്നത്. അതുകൊണ്ട് ആര് എന്ത് പറഞ്ഞാലും കേൾക്കണ്ട ചേച്ചിക്ക് എന്താണ് ശരിയെന്ന് തോന്നുന്നത് ചെയ്യുക എന്നിങ്ങനെയും കമന്റുകളുണ്ട്.

#kollam #sudhi #wife #renu #latest #writeup #about #socialmedia #criticism #post #goes #viral

Next TV

Related Stories
അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

May 8, 2025 10:17 PM

അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

സീമയുടെ അഭിപ്രായത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ഹെയ്ദി...

Read More >>
വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

May 7, 2025 01:23 PM

വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

വേടനെ പറ്റിയുള്ള ചോദ്യത്തിന് ജാസി ​ഗിഫ്റ്റ് നൽകിയ മറുപടി, വീഡിയോയുമായി സായ്...

Read More >>
ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ  അഭിനേതാവ് മുങ്ങി മരിച്ചു

May 7, 2025 11:55 AM

ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ അഭിനേതാവ് മുങ്ങി മരിച്ചു

സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി...

Read More >>
Top Stories