(moviemax.in ) പല കാരണങ്ങൾ കൊണ്ടും ആളുകൾ നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറാറുണ്ട്. എന്നാൽ, യുഎസ്സിൽ നിന്നുള്ള ഈ യുവതി വിവാഹം വേണ്ടെന്ന് വച്ച കാര്യം കേൾക്കുമ്പോൾ ഇത് വളരെ വിചിത്രമാണ് എന്ന് നമുക്ക് തോന്നും. 28 വയസുള്ള യുവതി റെഡ്ഡിറ്റിലാണ് തന്റെ അനുഭവം പങ്കുവച്ചത്.
താനും പ്രതിശ്രുതവരനായ യുവാവും അഞ്ച് വർഷമായി ഒരുമിച്ചായിരുന്നു. 2025 -ലെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. സമ്പാദിക്കുക, ഒരുമിച്ചൊരു വീട് ഉണ്ടാക്കുക തുടങ്ങി ഒരുപാട് സ്വപ്നങ്ങൾ തങ്ങൾക്കുണ്ടായിരുന്നു. അതിനെ കുറിച്ച് തങ്ങൾ ഒരുപാട് സംസാരിച്ചിരുന്നു. എന്നാൽ, ആ പദ്ധതികളെല്ലാം തകരുകയായിരുന്നു.
യുവതിയുടെ കാമുകൻ അയാളുടെ അമ്മയ്ക്കൊപ്പം ചേർന്ന് ഒരു വീട് വാങ്ങിയതായി അറിഞ്ഞതിനെ തുടർന്നാണ് യുവതി വിവാഹത്തിൽ നിന്നും പിന്മാറിയത്. വർഷങ്ങളായി തങ്ങൾ വിവാഹം പ്ലാൻ ചെയ്യുന്നുണ്ട്.
സമ്പാദിക്കുന്നതിനെ കുറിച്ചും കുട്ടികളെ കുറിച്ചും വീട് വയ്ക്കുന്നതിനെ കുറിച്ചും ഒക്കെ സംസാരിക്കുന്നുണ്ടായിരുന്നു എന്ന് യുവതി പറയുന്നു. എന്നാൽ, പിന്നീട് യുവതി അറിയുന്നത് കാമുകൻ അമ്മയ്ക്കൊപ്പം ചേർന്ന് ഒരു വീട് വാങ്ങി എന്നാണ്. വീട് വാങ്ങുന്നതിനെ കുറിച്ച് തന്നോട് ഒന്നും സൂചിപ്പിച്ചിട്ടില്ല എന്ന് യുവതി പറയുന്നു.
ഇത് തനിക്ക് വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കി. കാമുകനോട് സംസാരിച്ചപ്പോൾ ഇതൊന്നും അത്ര കാര്യമാക്കണ്ട, അമ്മയ്ക്ക് ഇഷ്ടമുള്ള വീട് കണ്ടപ്പോൾ ഷെയർ ചെയ്ത് വാങ്ങിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു എന്നാണത്രെ യുവാവ് പറഞ്ഞത്.
എന്തായാലും, തന്നോട് ആലോചിക്കാത്തതും ആ വീട്ടിൽ ചെന്ന് താമസിക്കേണ്ടി വരുന്നതും തനിക്ക് അംഗീകരിക്കാനാവില്ല എന്നാണ് യുവതി പറയുന്നത്. അങ്ങനെ ആ വിവാഹം യുവതി വേണ്ടെന്ന് വച്ചു.
എന്നാൽ, വിവാഹം വേണ്ടെന്ന് വച്ചതിനെ യുവാവിന്റെ കുടുംബവും തൻറെ തന്നെ കുടുംബവും കുറ്റപ്പെടുത്തുകയായിരുന്നു. തന്റെ ഭാഗത്താണോ പ്രശ്നം എന്നാണ് യുവതിയുടെ സംശയം. എന്നാൽ, പോസ്റ്റിന് കമന്റിട്ടവരിൽ ഭൂരിഭാഗം പേരും യുവതി ചെയ്തതിൽ ഒരു തെറ്റും ഇല്ല എന്നാണ് പറഞ്ഞത്.
#fiance #secretly #bought #house #with #his #mom #woman #cancels #wedding