(moviemax.in ) അടുത്തിടെയാണ് സീരിയൽ താരവും നടി മൃദുല വിജയിയുടെ സഹോദരിയും യുട്യൂബറുമെല്ലാമായ പാർവതി താൻ വിവാഹമോചിതയായിയെന്ന് വെളിപ്പെടുത്തിയത്. സീരിയൽ പ്രേക്ഷകർക്ക് അതൊരു ഞെട്ടലുണ്ടാക്കിയ വാർത്തയായിരുന്നു. യുട്യൂബ് ചാനലിലൂടെയാണ് വിവാഹബന്ധം തകർന്ന വിവരം പാർവതി പങ്കുവെച്ചത്. നാല് വർഷം മുമ്പായിരുന്നു കുടുംബവിളക്ക് സീരിയലിന്റെ ക്യാമറാമാനായിരുന്ന അരുണുമായുള്ള പാർവതിയുടെ വിവാഹം നടന്നത്.
അന്ന് പാർവതി അതേ സീരിയലിൽ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു. മൂന്ന് മാസത്തോളം പ്രണയിച്ചശേഷമായിരുന്നു വിവാഹം. പക്ഷെ കുടുംബത്തിന്റെ പിന്തുണ അന്ന് പാർവതിക്ക് ലഭിച്ചിരുന്നില്ല. പിന്നീട് അരുണിനേയും പാർവതിയേയും ഇരു കുടുംബവും സ്വീകരിച്ചു. ഇരുവർക്കും യാമിക എന്നൊരു മകളുണ്ട്.
കുറച്ച് നാളുകളായി പാർവതിയുടെ വീഡിയോകളിലും സോഷ്യൽമീഡിയ പേജുകളിലും അരുണിന്റെ സാന്നിധ്യം കാണാതായതോടെ ആരാധകരിൽ നിന്നും ചോദ്യങ്ങൾ വന്ന് തുടങ്ങി. ഇതോടെയാണ് വിവാഹമോചിതയായി എന്ന് പാർവതി വെളിപ്പെടുത്തിയത്. മകൾ യാമിക പാർവതിയുടെ സംരക്ഷണയിലാണ്.
അതേസമയം അരുൺ പുതിയൊരു പ്രണയം കണ്ടെത്തി എന്നാണ് സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ നിന്നും വ്യക്തമാകുന്നത്. അരുണിന്റെ പുതിയ പങ്കാളിയും സീരിയൽ ലോകത്ത് നിന്ന് തന്നെയാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം 2വിൽ അഭിനയിക്കുന്ന സായ്ലക്ഷ്മിയാണ് അരുണിന്റെ പുതിയ പ്രണയം. അരുൺ സാന്ത്വനം 2വിന്റെ ക്യാമറാമാനാണ്. സീരിയൽ സെറ്റിൽ വെച്ചുള്ള സൗഹൃദം പ്രണയമായി മാറിയെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം സായ്ലക്ഷ്മി ഇപ്പോൾ സാന്ത്വനം 2വിന്റെ ഭാഗമല്ല. അതിനെ കുറിച്ചും താരത്തെ സീരിയലിൽ നിന്നും പുറത്താക്കിയതാണെന്ന തരത്തിലും ഗോസിപ്പുകൾ വന്നിരുന്നു. ഇപ്പോഴിതാ അരുണിന്റെയും സായ്ലക്ഷ്മിയുടേയും പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് വൈറലാകുന്നത്. ഇരുവരുടെയും പ്രണയത്തിന്റെ സിംപലായ ഒരു പിടി പൂക്കൾ സായ് ലക്ഷ്മിയുടെ കയ്യിൽ ടാറ്റു ചെയ്തിരിക്കുന്നതും അരുൺ കയ്യിൽ ഇറുക്കി പിടിച്ചിരിക്കുന്നതും ഫോട്ടോയിൽ കാണാം.
ഒപ്പം അതേ പൂക്കൾ കയ്യിൽ പിടിച്ച് നിൽക്കുന്ന അരുണിന്റെ ചിത്രം പങ്കിട്ട് എല്ലാം ഇവിടെ തുടങ്ങുന്നുവെന്നും സായ് ലക്ഷ്മി കുറിച്ചു. ഇരുവരും ഒരുമിച്ചാണ് ഇപ്പോൾ യാത്രകളും. അരുണിനെ കെട്ടിപിടിച്ച് നിൽക്കുന്ന ചിത്രം പങ്കിട്ട് 'she found home between his arms' എന്നും സായ് ലക്ഷ്മി മുമ്പൊരിക്കൽ കുറിച്ചിരുന്നു.
അതേസമയം പാർവതിയുടെ വീഡിയോ പുറത്ത് വന്നതോടെ അരുണിനും പ്രണയിനിക്കും എതിരെ ആരാധകരുടെ വിമർശന കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. പക്ഷെ ഇരുവരും ഒന്നിനോടും പ്രതികരിച്ചിട്ടില്ല. പാർവതിക്കൊപ്പമുള്ള ചിത്രങ്ങൾ തന്റെ സോഷ്യൽമീഡിയ പേജിൽ നിന്നും അരുൺ നീക്കം ചെയ്തുവെങ്കിലും മകൾക്കൊപ്പമുള്ള ചിത്രങ്ങൾ സൂക്ഷിക്കുന്നുണ്ട്. അതേസമയം അരുണും സായ്ലക്ഷ്മിയും തമ്മിലുള്ള ബന്ധമാണോ പാർവതിയുമായുള്ള ദാമ്പത്യം തകരാൻ കാരണമെന്നത് വ്യക്തമല്ല.
വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തിയെങ്കിലും അതിലേക്ക് നയിച്ച കാരണം വെളിപ്പെടുത്തുന്നില്ലെന്നും പാർവതി പറഞ്ഞിരുന്നു. പ്രണയിച്ച് ഒളിച്ചോടി വിവാഹിതയായതുകൊണ്ട് തന്നെ വിവാഹബന്ധം തകർന്നെന്ന് വെളിപ്പെടുത്തിയപ്പോൾ പാർവതിക്കും വിമർശനമാണ് ഏറെയും ലഭിച്ചത്. എന്റെ പതിനെട്ടാം വയസിലാണ് ഞാൻ ഒളിച്ചോടിയതെന്ന് പലരും കമന്റായി പോസ്റ്റ് ചെയ്തിരുന്നു. പക്ഷെ ഇരുപത്തിയൊന്നാം വയസിലായിരുന്നു വിവാഹം.
അങ്ങനെയൊരു വിവാഹമായതുകൊണ്ട് തന്നെ നെഗറ്റീവ് കമന്റ്സ് വരുമെന്ന് ഉറപ്പായിരുന്നു. അതിൽ എനിക്കൊരു പ്രശ്നവുമില്ല. അന്ന് അതെന്റെ ജീവിതത്തിൽ സംഭവിച്ചൊരു തെറ്റാണ്. അതിനെ അങ്ങനെയേ ഞാൻ കാണുന്നുള്ളൂ. അതുവെച്ച് ഇനി എന്റെ കുഞ്ഞിനെ കൂടി ബാധിക്കാൻ പാടില്ല. ഞങ്ങളുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ചികഞ്ഞ് അന്വേഷിക്കുന്നത് എന്തിനാണ്. അറിയില്ലാത്ത കാര്യങ്ങൾ ദയവ് ചെയ്ത് യുട്യൂബ് ചാനലുകൾ ഇടാതിരിക്കുക എന്നാണ് പ്രതികരിച്ച് പാർവതി പറഞ്ഞത്.
#parvathy #vijay #exhusband #arun #avanrand #serial #actress #are #love