ഫോട്ടോഷൂട്ട് നടത്തി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ഡോക്ടര്‍ കൂടിയായ മനു ഗോപിനാഥ്. അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയ്‌ക്കൊപ്പമാണ് മനു ഫോട്ടോഷൂട്ട് നടത്തിയത്.
ഇരുവരും വിവാഹവേഷത്തില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതും വൈറലവായി. ഇവര്‍ വിവാഹിതരായോ എന്ന ചോദ്യത്തോട് കൂടിയാണ് ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതും.
എന്നാല്‍ അങ്ങനെയല്ല സംഭവിച്ചതെന്നും തങ്ങളൊരു ഫോട്ടോഷൂട്ട് നടത്തിയതാണെന്നും വ്യക്തമാക്കി ഡോ. മനു രംഗത്ത് വന്നു.
എന്നാല്‍ കുറച്ച് ദിവസങ്ങള്‍ കൊണ്ട് തങ്ങള്‍ക്കുണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ തളര്‍ന്ന് പോയെന്ന് പറയുകയാണ് താരമിപ്പോള്‍. ആത്മഹത്യയുടെ വക്കിലേക്ക് എത്തിയെന്നും ഈ സമയം മറികടക്കാന്‍ സാധിച്ചത് എങ്ങനെയാണ് എന്നതിനെ പറ്റിയുമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ മനു ഗോപിനാഥ് വ്യക്തമാക്കിയിരിക്കുന്നത്.
'എന്റെ ഫോട്ടോയുടെ താഴെ വരുന്ന കമന്റുകള്‍ എന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. എല്ലാവര്‍ക്കും മറുപടി തരാന്‍ സാധിക്കാത്തത് കൊണ്ടാണ് തിരിച്ച് ഞാന്‍ മെസ്സേജുകള്‍ അയക്കാത്തത്. പിന്നെ ഇത്രയും കൂടുതല്‍ ആളുകള്‍ക്ക് മെസ്സേജ് അയക്കുക എന്നത് അസാധ്യമായ കാര്യമാണ്.
കടുത്ത ഡിപ്രഷനിലേക്കാണ് എന്റെ യാത്രയെന്ന് ഞാന്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഞാനൊരു കണ്‍സള്‍ട്ടന്റ് കോളജിസ്റ്റ് അല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഞാന്‍ ഇതിനകം ആത്മഹത്യ ചെയ്യുമായിരുന്നു.
തിരികെ ജീവിതത്തിലേക്ക് നടന്നുകയറാന്‍ സമയമെടുക്കും എന്നറിയാം. ഭ്രാന്തമായ ഈ അവസ്ഥയില്‍ നിന്നും ഞാന്‍ വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കും. എനിക്ക് മനോബലം തന്ന് എന്റെ ഒപ്പം നിന്നവര്‍ക്ക് ഒരായിരം നന്ദി.
അഖില്‍ മാരാരുടെ വാക്കുകള്‍ എന്നെ വല്ലാതെ സ്വാധീനിച്ചത് പോലെ എനിക്ക് തോന്നി. അദ്ദേഹം പറഞ്ഞത് പല കാര്യങ്ങളും ശരിയാണ്. മാര്‍ഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന ശ്രീകൃഷ്ണന്റെ വാക്കുകള്‍ ഓര്‍ക്കാന്‍ ഞാന്‍ ഈ ഘട്ടത്തില്‍ ആഗ്രഹിക്കുന്നു.
എന്നെ സപ്പോര്‍ട്ട് ചെയ്തവരെ പോലെ തന്നെ എന്നെ കുറ്റം പറഞ്ഞവര്‍ക്കും നെഗറ്റീവ് കമന്റ് എഴുതി അയച്ചവര്‍ക്കും ഒരുപാട് നന്ദി...
എപ്പോഴും ഞാന്‍ പറയാറുള്ളത് പോലെ തന്നെ നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും അനുഗ്രഹവും സപ്പോര്‍ട്ടും തുടര്‍ന്നും എനിക്ക് വേണം. എന്റെ മനസ്സ് ശാന്തമാകാന്‍ നിങ്ങള്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. സ്‌നേഹപൂര്‍വ്വം നിങ്ങളുടെ സ്വന്തം ഡോ. മനു ഗോപിനാഥന്‍.' എന്നും പറഞ്ഞാണ് ഡോക്ടര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
രേണു സുധിയുടെ കൂടെ ഫോട്ടോ എടുത്തതിന്റെ പേരിലായിരുന്നു മനുവിനും വിമര്‍ശനം നേരിടേണ്ടി വന്നത്. ഭര്‍ത്താവ് മരിച്ചതിന് ശേഷം അഭിനയ രംഗത്തേക്ക് എത്തിയതിന്റെ പേരില്‍ നിരന്തരം സോഷ്യല്‍ മീഡിയ ആക്രമിക്കുന്ന ആളാണ് രേണു സുധി.
അവരുടെ ആല്‍ബങ്ങളും മറ്റുമൊക്കെ വലിയ വിമര്‍ശനം നേരിട്ടിരുന്നു. മാത്രമല്ല രണ്ടാമത്തെ വിവാഹത്തെ കുറിച്ചുള്ള നിലപാടും രേണു വ്യക്തമാക്കിയെങ്കിലും ഇതിനിടയില്‍ മനുവിനൊപ്പമുള്ള ഫോട്ടോഷൂട്ട് വന്നത് വിമര്‍ശനത്തിന് കാരണമായി. എന്നാല്‍ രേണുവിന് മുന്‍പ് ആ ഫോട്ടോഷൂട്ടിന് വേണ്ടി നടി അനുമോളെ സമീപിച്ചിരുന്നുവെന്നും മനു വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ചിത്രങ്ങള്‍ പുറത്ത് വന്നാല്‍ താന്‍ വിവാഹം കഴിച്ചെന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുമെന്ന പേടിയാണ് അനു അതില്‍ നിന്നും പിന്മാറാന്‍ കാരണം. ഇക്കാര്യം സൂചിപ്പിച്ചും മനു ഒരു പോസ്റ്റ് ഇട്ടിരുന്നു.
'ആ പ്രോജക്റ്റ് ഡിസ്‌കഷന്‍ നടന്നുവെങ്കിലും അനു ആ പ്രോജക്ടില്‍ നിന്നും പിന്മാറി. എങ്കിലും ഈ ഫോട്ടോ അന്നത്തെ ആ ഓര്‍മ്മയുടെ ബാക്കിപത്രമായി ഇവിടെ കിടക്കട്ടെ. അനുവിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ട്.
തന്നെ തേടിവരുന്ന അവസരങ്ങള്‍ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ ആര്‍ട്ടിസ്റ്റിനും ഉണ്ട്. ജഗദീശ്വരന്‍ അനുഗ്രഹിച്ചാല്‍ മറ്റൊരു അവസരത്തില്‍ നമുക്ക് ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു...' എന്നും പറഞ്ഞാണ് ഇദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
#committed #suicide #taken #photo #Renu #DrManuGopinath