സിനിമയില്‍ താരങ്ങള്‍ തമ്മില്‍ കെട്ടിപ്പിടിക്കുന്നതും ഉമ്മ വെക്കുന്നതുമൊക്കെ ആരാധകര്‍ ഏറ്റെടുക്കും. അതുപോലെ സ്ത്രീകളോടുള്ള വില്ലന്മാരുടെ അതിക്രമങ്ങള്‍ക്ക് കുപിതരാകും. പലപ്പോഴും ഓണ്‍ സ്‌ക്രീനിലെ രംഗങ്ങള്‍ കണ്ട് താരങ്ങളെ വിലയിരുത്തുകയും ചെയ്തു. സ്ഥിരമായി വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നതിനാല്‍ പലപ്പോഴും സ്ത്രീകള്‍ അടുത്തേക്ക് വരാറില്ലെന്ന് തുറന്ന് പറഞ്ഞിട്ടുള്ള വില്ലന്മാര്‍ മലയാളത്തിലുമുണ്ട്.
എന്നാല്‍ സ്‌ക്രീനില്‍ കാണുന്നത് പോലാകില്ല യാഥാര്‍ത്ഥ്യം. പലപ്പോഴും കാണുന്നവരേക്കാള്‍ പ്രയാസം നേരിട്ടു കൊണ്ടായിരിക്കും അത്തരം രംഗങ്ങള്‍ താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലെ എക്കാലത്തേയും വലിയ വില്ലന്മാരില്‍ ഒരാളാണ് ഗുല്‍ഷന്‍ ഗ്രോവര്‍. ഹോളിവുഡിലടക്കം സാന്നിധ്യം അറിയിച്ചിട്ടുള്ള ഐക്കോണിക് താരങ്ങള്‍. സുന്ദരനായ വില്ലന്‍ കഥാപാത്രങ്ങളാണ് ഗുല്‍ഷനെ താരമാക്കുന്നത്.
സിനിമയില്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങള്‍ കാരണം ഗുല്‍ഷനെക്കുറിച്ച് പലരും തെറ്റിദ്ധരിക്കുന്നതും പതിവാണ്. എന്നാല്‍ ജീവിതത്തില്‍ താന്‍ സ്‌ക്രീനില്‍ കാണുന്നത് പോലൊരാളല്ലെന്നാണ് ഗുല്‍ഷന്‍ പറയുന്നത്. ഒരിക്കല്‍ ഒരു നടിയ്‌ക്കൊപ്പം ചുംബന രംഗത്തില്‍ അഭിനയിക്കേണ്ടി വന്നപ്പോള്‍ താന്‍ ഭയന്നു പോയിട്ടുണ്ടെന്നാണ് ഗുല്‍ഷന്‍ പറയുന്നത്. ഇതേക്കുറിച്ച് മുമ്പൊരു അഭിമുഖത്തില്‍ ഗുല്‍ഷന്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്.
ബോളിവുഡിലെ സൂപ്പര്‍ നായികയായ കത്രീന കൈഫിനൊപ്പമുള്ള രംഗത്തെക്കുറിച്ചാണ് ഗുല്‍ഷന്‍ സംസാരിക്കുന്നത്. കത്രീനയുടെ തുടക്കം ബൂം എന്ന ചിത്രത്തിലൂടെയാണ്. അമിതാഭ് ബച്ചനായിരുന്നു ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ വില്ലനെ അവതരിപ്പിച്ചത് ഗുല്‍ഷന്‍ ആയിരുന്നു. 2003 ലാണ് സിനിമ പുറത്തിറങ്ങുന്നത്. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടുവെങ്കിലും ബോള്‍ഡ് രംഗങ്ങള്‍ വലിയ ചര്‍ച്ചയായി മാറി.
ചിത്രത്തിലെ കത്രീന കൈഫും ഗുല്‍ഷനും തമ്മിലുള്ള ചുംബന രംഗവും വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. ഇതേക്കുറിച്ചാണ് ഗുല്‍ഷന്‍ തുറന്ന് പറയുന്നത്. കത്രീനയ്‌ക്കൊപ്പം ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ താന്‍ വല്ലാതെ മാനസിക സംഘര്‍ഷം നേരിട്ടുവെന്നാണ് ഗുല്‍ഷന്‍ പറയുന്നത്. അടച്ചിട്ട മുറിയില്‍ ഈ രംഗത്തിന്റെ പ്രാക്ടീസ് ചെയ്യുന്നതിനിടെ ബച്ചന്‍ കയറി വന്നതിനെക്കുറിച്ചും ഗുല്‍ഷന്‍ ഗ്രോവര്‍ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
''കത്രീന കൈഫുമായി എനിക്കൊരു ചുംബന രംഗം ഉണ്ട്. അത് വളരെ ബുദ്ധിമുട്ടി സീനാണ്. അതിന്റെ പ്രധാന കാരണം അമിതാഭ് ബച്ചന് മുന്നില്‍ വച്ചാണ് ചുംബിക്കേണ്ടത് എന്നതാണ്. രണ്ടാമത്തെ കാരണം കത്രീന കൈഫ് ആ സമയത്ത് പുതുമുഖം ആണെന്നതാണ്. അവളും അതിനാല്‍ അസ്വസ്ഥയായിരുന്നു. എന്തെങ്കിലും തെറ്റ് പറ്റുമോ എന്ന് ഞാനും ഭയന്നു. ചുംബന രംഗത്തിന്റെ പ്രാക്ടീസ് നടക്കുന്നതിനിടെ പെട്ടെന്ന് ബച്ചന്‍ കയറി വന്നു. അദ്ദേഹത്തെ കണ്ടതും ഞങ്ങളുടെ അവസ്ഥ കൂടുതല്‍ മോശമായി. പക്ഷെ അദ്ദേഹം പ്രശംസിച്ച് ഇറങ്ങിപ്പോയി'' എന്നാണ് ഗുല്‍ഷന്‍ പറയുന്നത്.
ബൂം തീയേറ്ററില്‍ വലിയ പരാജയമാണ് നേരിട്ടത്. ചിത്രത്തിലെ ബോള്‍ഡ് രംഗങ്ങളും വലിയ വിമര്‍ശനങ്ങള്‍ നേരിട്ടു. എന്തായാലും അന്നത്തെ പരാജയത്തില്‍ നിന്നും കത്രീന കൈഫ് കുതിച്ചുയര്‍ന്നു. അധികം വൈകാതെ ബോളിവുഡിലെ മുന്‍നിര നായികയായി മാറാന്‍ കത്രീനയ്ക്ക് സാധിച്ചു. താരമായ ശേഷം പലപ്പോഴും കത്രീനയ്ക്ക് ബൂമിലെ രംഗങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയുടെ പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. എന്തായാലും ഇന്ന് അതെല്ലാം പഴങ്കഥയാണ്.
#gulshangrover #katrinakaif #were #caught #kissing #amitabhbachchan