---
title: "പാപ്പന്റെയും പിള്ളേരുടെയും 'വൺ ലാസ്റ്റ് റൈഡ്'; ആട് 3 മാർച്ച് 19-ന് തിയേറ്ററുകളിലേക്ക്"
english_title: "Aadu 3 hits theaters on March 19th"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343371/aadu-3-hits-theaters-on-march-19th"
published_at: "2026-02-21T15:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999834c19a85_7.jpg"
keywords: []
---

# പാപ്പന്റെയും പിള്ളേരുടെയും 'വൺ ലാസ്റ്റ് റൈഡ്'; ആട് 3 മാർച്ച് 19-ന് തിയേറ്ററുകളിലേക്ക്

> **Lead Summary:** മലയാള സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന 'ആട് 3' എന്ന ചിത്രം മാർച്ച് 19-ന് പ്രദർശനത്തിനെത്തുന്നു.

## Article Content

മലയാള സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന 'ആട് 3' എന്ന ചിത്രം മാർച്ച് 19-ന് പ്രദർശനത്തിനെത്തുന്നു.

'ആട് 3-വൺ ലാസ്റ്റ് റൈഡ്' എന്ന ടാഗ്‌ലൈനോടെ എത്തുന്ന ഈ ചിത്രം ജയസൂര്യയുടെ കരിയറിലെ 107-ാമത്തെ സിനിമയാണ്.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

ആദ്യ ഭാഗം തിയേറ്ററിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് ആരാധകർ ഏറ്റെടുക്കുകയും രണ്ടാം ഭാഗം വൻ വിജയം കൊയ്യുകയും ചെയ്ത പശ്ചാത്തലത്തിൽ വലിയ പ്രതീക്ഷയോടെയാണ് മൂന്നാം ഭാഗത്തെ പ്രേക്ഷകർ കാത്തിരിക്കുന്നത്. 2024 മാർച്ചിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ഈ വർഷം ഫെബ്രുവരിയിലാണ് ആരംഭിച്ചത്.

ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രത്തിൽ ജയസൂര്യക്കൊപ്പം വിനായകൻ, സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അജു വർഗീസ്, ഇന്ദ്രൻസ് തുടങ്ങിയ വലിയ താരനിര തന്നെയുണ്ട്. അഖിൽ ജോർജ്ജ് ഛായാഗ്രഹണവും ഷാൻ റഹ്മാൻ സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ലിജോ പോളാണ്.

അനീസ് നാടോടി (പ്രൊഡക്ഷൻ ഡിസൈൻ), റോണക്സ് സേവ്യർ (മേക്കപ്പ്), സ്റ്റെഫി സേവ്യർ (കോസ്റ്റ്യൂം), വിഷ്ണു ഭരതൻ (ക്രിയേറ്റീവ് ഡയറക്ഷൻ) എന്നിങ്ങനെ പ്രമുഖരായ സാങ്കേതിക പ്രവർത്തകരാണ് അണിയറയിലുള്ളത്. ജിഷ്ണു ആർ. ദേവ് വി.എഫ്.എക്സ് വിഭാഗവും വൈശാഖ് സി. വടക്കേവീട് വാർത്താ പ്രചാരണവും കൈകാര്യം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/343371/aadu-3-hits-theaters-on-march-19th)