---
title: "എന്തൊക്കെയാണ് ഈ വിളിക്കുന്നത്? എലിമോന്ത എന്നൊക്കെ പറയാൻ നാണമില്ലേ?; സൈബർ ലോകത്തെ അധിക്ഷേപങ്ങൾക്കെതിരെ തുറന്നടിച്ച് നന്ദന"
english_title: "What are you calling me? Aren't you ashamed to say 'Elimontha'?; Nandana speaks out against cyberbullying"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343388/what-are-you-calling-me-arent-you-ashamed-to-say-elimontha-nandana-speaks-out-against-cyberbullying"
published_at: "2026-02-21T16:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69999081d3269_Nandana_speaks_out_against_cyberbullying.jpg"
keywords: []
---

# എന്തൊക്കെയാണ് ഈ വിളിക്കുന്നത്? എലിമോന്ത എന്നൊക്കെ പറയാൻ നാണമില്ലേ?; സൈബർ ലോകത്തെ അധിക്ഷേപങ്ങൾക്കെതിരെ തുറന്നടിച്ച് നന്ദന

> **Lead Summary:** സോഷ്യൽ മീഡിയയിൽ നിരന്തരം സൈബർ ആക്രമണങ്ങൾ നേരിടുന്ന രേണു സുധിക്ക് പിന്തുണയുമായി ബിഗ് ബോസ് മുൻ താരം നന്ദന. അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയായ രേണു അഭിനയത്തിലും മോഡലിങ്ങിലും ബിഗ് ബോസ് സീസൺ 7-ലുമൊക്കെ സജീവമായതോടെയാണ് ഒരു വിഭാഗം ആളുകൾ വിമർശനങ്ങളുമായി രംഗത്തെത്തിയത്. ഇതിനെതിരെയാണ് നന്ദന തന്റെ നിലപാട് വ്യക്തമാക്കിയത്.

## Article Content

സോഷ്യൽ മീഡിയയിൽ നിരന്തരം സൈബർ ആക്രമണങ്ങൾ നേരിടുന്ന രേണു സുധിക്ക് പിന്തുണയുമായി ബിഗ് ബോസ് മുൻ താരം നന്ദന. അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയായ രേണു അഭിനയത്തിലും മോഡലിങ്ങിലും ബിഗ് ബോസ് സീസൺ 7-ലുമൊക്കെ സജീവമായതോടെയാണ് ഒരു വിഭാഗം ആളുകൾ വിമർശനങ്ങളുമായി രംഗത്തെത്തിയത്. ഇതിനെതിരെയാണ് നന്ദന തന്റെ നിലപാട് വ്യക്തമാക്കിയത്.

> "എന്റെ അഭിനയം കൊള്ളില്ലെന്ന് മറ്റുള്ളവർ പറഞ്ഞാലും ഞാൻ അഭിനയിക്കും, അതുപോലെ തന്നെയല്ലേ രേണുച്ചേച്ചിയും ചെയ്യുന്നത്" എന്ന് നന്ദന ചോദിച്ചു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരാളെ 'എലിമോന്ത' എന്നൊക്കെ വിളിക്കുന്നത് അതിരുകടന്ന രീതിയാണെന്നും ഇത്തരം മോശം കമന്റുകൾ ഒഴിവാക്കണമെന്നും നന്ദന കൂട്ടിച്ചേർത്തു. പണ്ട് ആരും അറിയാതിരുന്ന അവർ ഇന്ന് എല്ലാവരും അറിയുന്ന നിലയിലേക്ക് വളർന്നത് കരിയറിലെ മികവ് കൊണ്ടാണെന്നും ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കവെ താരം പറഞ്ഞു. സൈബർ ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന വേട്ടയാടലുകൾക്കെതിരെയുള്ള നന്ദനയുടെ പ്രതികരണം ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.

നടി രേഖ രതീഷിനെതിരെ നടക്കുന്ന സൈബറാക്രമണങ്ങളെക്കുറിച്ചും നന്ദന പ്രതികരിച്ചു. ''അനാവശ്യമായ ക്യാപ്ഷൻസ് ഇടുമ്പോളാണ് പ്രശ്നം. അവരുടെ മനസ് വേദനിക്കില്ലേ? ഓരോരുത്തരുടെയും പേഴ്സണൽ ലൈഫല്ലേ? അതു ചൂഴ്ന്നെടുക്കേണ്ട ആവശ്യമുണ്ടോ? എല്ലാ പുരുഷന്മാരെയും വിശ്വാസിക്കാൻ പറ്റില്ല. ആ ചേച്ചി അത്രയും വേദന അനുഭവിച്ചു കാണും. നമ്മൾ ഡിവോഴ്സ്ഡ് ആയി, നമ്മളെ സ്വീകരിക്കുകയും കേൾക്കുകയും ചെയ്യുന്ന പുതിയൊരാൾ വന്നാൽ സ്വീകരിക്കില്ലേ? അത്രയേ ഉള്ളൂ'', നന്ദന കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/343388/what-are-you-calling-me-arent-you-ashamed-to-say-elimontha-nandana-speaks-out-against-cyberbullying)