---
title: "യാര് ഹീറോ?; ആവേശമായി 'തലൈവർ 173'; കമലും രജനിയും ഒന്നിക്കുന്ന ചിത്രത്തിന്റെ മാസ് പ്രൊമോ പുറത്ത്"
english_title: "Who is the hero?; 'Thalaivar 173' is exciting; The mass promo of the film starring Kamal and Rajinikanth is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343373/who-is-the-hero-thalaivar-173-is-exciting-the-mass-promo-of-the-film-starring-kamal-and-rajinikanth-is-out"
published_at: "2026-02-21T15:42:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699985426e1e0_The_mass_promo_of_the_film_starring_Kamal_and_Rajinikanth_is_out.jpg"
keywords: []
---

# യാര് ഹീറോ?; ആവേശമായി 'തലൈവർ 173'; കമലും രജനിയും ഒന്നിക്കുന്ന ചിത്രത്തിന്റെ മാസ് പ്രൊമോ പുറത്ത്

> **Lead Summary:** ഇന്ത്യൻ സിനിമാ ലോകത്തെ രണ്ട് ഇതിഹാസങ്ങൾ വീണ്ടും ഒന്നിക്കുന്നു. കമൽഹാസന്റെ നിർമ്മാണത്തിൽ രജനികാന്ത് നായകനാകുന്ന 'തലൈവർ 173'ന്റെ തകർപ്പൻ പ്രൊമോ വീഡിയോ പുറത്തിറങ്ങി. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തി അണിയറപ്രവർത്തകർ ആദ്യ വീഡിയോ പങ്കുവെച്ചത്. ചിത്രത്തിന്റെ തീം മ്യൂസിക് ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഈ പ്രൊമോ.

## Article Content

ഇന്ത്യൻ സിനിമാ ലോകത്തെ രണ്ട് ഇതിഹാസങ്ങൾ വീണ്ടും ഒന്നിക്കുന്നു. കമൽഹാസന്റെ നിർമ്മാണത്തിൽ രജനികാന്ത് നായകനാകുന്ന 'തലൈവർ 173'ന്റെ തകർപ്പൻ പ്രൊമോ വീഡിയോ പുറത്തിറങ്ങി. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തി അണിയറപ്രവർത്തകർ ആദ്യ വീഡിയോ പങ്കുവെച്ചത്. ചിത്രത്തിന്റെ തീം മ്യൂസിക് ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഈ പ്രൊമോ.

അനിരുദ്ധിന്റെ മാസ് മ്യൂസിക്കിനൊപ്പം കമൽഹാസന്റെയും രജനികാന്തിന്റെയും അതി സ്റ്റൈലിഷ് ലുക്കുകളാണ് വീഡിയോയുടെ പ്രധാന ആകർഷണം. സംവിധായകൻ നെൽസണും അനിരുദ്ധും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 'യാര് ഹീറോ?' എന്ന ചോദ്യത്തോടെ അവസാനിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഏകദേശം 47 വർഷത്തിന് ശേഷമാണ് രജനിയും കമലും ഒരു സിനിമയ്ക്കായി കൈകോർക്കുന്നത് എന്ന പ്രത്യേകതയും ഈ പ്രോജക്റ്റിനുണ്ട്.

റെഡ് ജയന്റ് മൂവീസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. കമൽ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ അടുത്തിടെ 44 വർഷങ്ങൾ പൂർത്തിയാക്കിയിരുന്നു. അതിന്റെ ആഘോഷങ്ങളുടെ ഭാഗം കൂടിയായാണ് ഈ വമ്പൻ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ആർ മഹേന്ദ്രനൊപ്പം ചേർന്നാണ് കമൽ ഹാസൻ ഈ ചിത്രം നിർമ്മിക്കുന്നത്.

> അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ "എവെരി ഫാമിലി ഹാസ് എ ഹീറോ" എന്നാണ്. ഇത് ആദ്യമായാണ് കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ രജനികാന്ത് നായകനായി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഒരു പക്കാ മാസ്സ് കൊമേർഷ്യൽ എന്റെർറ്റൈനെർ ആയാവും ഈ ചിത്രം ഒരുങ്ങുക എന്നാണ് സൂചന. അഞ്ചു പതിറ്റാണ്ടുകളായി തുടരുന്ന രജനികാന്ത്- കമൽ ഹാസൻ സുഹൃദ് ബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും നേർകാഴ്ച്ചയായാണ് ഈ പ്രൊജക്റ്റ് ഒരുങ്ങാൻ പോകുന്നത്. പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/343373/who-is-the-hero-thalaivar-173-is-exciting-the-mass-promo-of-the-film-starring-kamal-and-rajinikanth-is-out)