(moviemax.in ) മിനി സ്ക്രീൻ പേക്ഷകർക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണൻ. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം പഠനത്തിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. സീരിയൽ സംവിധായകൻ മനോജാണ് ഗൗരിയുടെ ഭർത്താവ്.
ഇവരുടെ വിവാഹ സമയത്ത് ഗൗരിക്കെതിരെ വലിയ തോതിലുള്ള വിമർശനം ഉയർന്നിരുന്നു. മണ്ഡപത്തിൽ ഇരുന്ന് മറ്റു കാര്യങ്ങളൊക്കെ നിയന്ത്രിച്ചുവെന്നും ഒരു കല്യാണപ്പെണ്ണിനെപ്പോലെയല്ല പെരുമാറിയത് എന്നൊക്കയായിരുന്നു വിമർശനം. ഇതിനുള്ള മറുപടിയാണ് ഗൗരി ഏറ്റവും പുതിയ അഭിമുഖത്തിൽ പറയുന്നത്.
''കല്യാണത്തിന്റെ സമയത്ത് ഒരുപാട് വിവാദങ്ങൾ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അതെന്നെ ഒരുപാട് പിടിച്ചുലച്ചിട്ടുമുണ്ട്. വിവാഹത്തിന് മീഡിയാസ് വരുമെന്നു തന്നെ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. മീഡിയാസ് ഓഡിറ്റോറിയത്തിന്റെ മുൻപിൽ നിൽക്കുമ്പോൾ വിവാഹത്തിൽ പങ്കെടുക്കാൻ വന്ന ആർക്കും ഞങ്ങളെ കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.
നമ്മളെ പോലെയുള്ള ന്യൂജനറേഷൻ ആളുകൾക്ക് കല്യാണം കാണണം എന്നില്ല. പക്ഷേ പണ്ടുള്ളവർക്ക് കല്യാണവും താലികെട്ടുമൊക്കെ കാണണം. അപ്പോൾ ഞാൻ ഇടപെട്ടു. എന്റെ കഷ്ടകാലത്തിന് ആ മണ്ഡപത്തിൽ ഇരുന്ന് ഒന്ന് വാ തുറന്നു സംസാരിച്ചുപോയി. നിങ്ങൾ ഒന്ന് സൈഡിലേക്ക് നിൽക്കുമോ അപ്പോൾ വന്നവർക്ക് കാണാമല്ലോ എന്ന് സാധാരണ പറയുന്നത് പോലെ പറഞ്ഞതാണ്, പക്ഷേ അത് വലിയ വിവാദമായി.
കല്യാണത്തിന്റെ സമയത്ത് ഈ കുട്ടി ഇതാണോ ആലോചിക്കുന്നത് എന്നൊക്കെ ചോദിക്കുന്നവരുണ്ട്. ഞാൻ ചെറുപ്പം മുതൽ അങ്ങനെയാണ്. ചുറ്റിലും നടക്കുന്നതിനെക്കുറിച്ച് ബോധം ഉണ്ട്. അല്ലാതെ ഫാന്റസിയിൽ ജീവിക്കുന്ന ആളല്ല. ഈ കുട്ടിക്ക് ചോദിക്കാൻ വേറെ ആരും ഇല്ലേ എന്നും ചിലർ ചോദിച്ചു. ഞാനൊരു സാധാരണ കുടുംബത്തിലെ പെൺകുട്ടിയാണ്.
എന്റെ കുടുംബത്തിൽ എനിക്കു മാത്രമാണ് മീഡിയയുമായി ബന്ധം. അങ്ങനെയൊരു അവസ്ഥ ഉണ്ടായപ്പോൾ എന്റെ അച്ഛനും അമ്മയ്ക്കും അതെങ്ങനെയാണ് നേരിടേണ്ടത് എന്നു പോലും അറിയുമായിരുന്നില്ല.
അല്ലെങ്കിൽ തന്നെ എല്ലാ ഭാരവും എന്റെ അച്ഛന്റെയും അമ്മയുടേയും തലയിൽ ഇടുന്നത് എനിക്ക് ഇഷ്ടമല്ല. കല്യാണത്തിന്റെ തലേദിവസം പോലും മെഹന്തി ഡ്രസിൽ തന്നെ പോയി വിരുന്നുകാർക്ക് മുറികൾ അറേഞ്ച് ചെയ്ത് വന്നവരാണ് ഞാനും എന്റെ ചേച്ചിയും'', ഗൗരി കൂട്ടിച്ചേർത്തു.
#serial #actress #gowrikrishnan#about #wedding #day #controversy