(moviemax.in)സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിച്ച ഇൻഫ്ലുവൻസേർസ് കുടുംബമാണ് ബഷീർ ബാഷിയും രണ്ട് ഭാര്യമാരും. സുഹാന, മഷൂറ എന്നിവരാണ് ബഷീറിന്റെ ഭാര്യമാർ. ഒരു വീട്ടിൽ രണ്ട് ഭാര്യമാരും സന്തോഷത്തോടെ കഴിയുന്നു.
ഇത് പലർക്കും ഉൾക്കൊള്ളാനേ കഴിയുന്നില്ല. ബഷീർ ആദ്യ ഭാര്യ സുഹാനയെ ചതിച്ചതല്ലേയെന്നാണ് ഇവരുടെ ചോദ്യം. എന്നാൽ തനിക്കിതിൽ പ്രശ്നമൊന്നും ഇല്ലെന്നും മഷൂറയും താനും സഹോദരിമാരെ പോലെയാണെന്നും സുഹാന പറയുന്നു.
സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം വന്നെങ്കിലും ഇതൊന്നും ഇവരുടെ അടുപ്പത്തെ തകർത്തില്ല. മഷൂറയുടെയും ബഷീറിന്റെയും ഏഴാം വിവാഹ വാർഷിക ദിനമായിരുന്നു കഴിഞ്ഞ ദിവസം. കുടുംബ സമേതം വിവാഹ വാർഷിക ദിനം ഇവർ ആഘോഷിച്ചു.
സന്തോഷകരമായി ഈ ജീവിതം ആയുസിള്ളടത്തോളം കാലം ഇങ്ങനെ തന്നെ പോകട്ടെയെന്നാണ് വാർഷിക ദിനത്തിൽ മഷൂറ പറഞ്ഞത്. സുഹാനയും ആഘോഷങ്ങൾക്കൊപ്പമുണ്ടായിരുന്നു. വിവാഹ ജീവിതം ഏഴ് വർഷത്തിലെത്തിയിരിക്കെ മഷൂറ-ബഷീർ ബാഷി പ്രണയകഥയും ശ്രദ്ധ നേടുകയാണ്.
ഫോണിലൂടെയുള്ള പരിചയം പ്രണയമായി മാറുകയായിരുന്നു. ബഷീർ വിവാഹിതനാണെന്ന് അറിഞ്ഞെങ്കിലും പിരിയാൻ പറ്റാത്ത വിധം ഇവർ അടുത്തു. ബേബി എന്നാണ് പ്രണയകാലം മുതൽ ബഷീറിനെ മഷൂറ വിളിക്കുന്നത്. ഇതേക്കുറിച്ച് ഒരിക്കൽ മഷൂറ സംസാരിച്ചിട്ടുണ്ട്.
ഞങ്ങൾ തമ്മിൽ കോൺടാക്ടായപ്പോൾ തന്നെ അദ്ദേഹത്തിന്റെ ക്യാരക്ടർ എനിക്ക് ബേബിയെ പോലെ തോന്നി. ഷോപ്പിൽ വെച്ച് ഫോണിൽ സംസാരിക്കുമ്പോൾ എന്നോട് ആ മോളൂ പറയൂ എന്നൊക്കെ വിളിച്ചാണ് സംസാരിക്കുക.
എന്നാൽ ഷോപ്പിൽ മറ്റുള്ളവരോട് ടോൺ മാറും. എന്നോട് നല്ല രീതിയിൽ സംസാരിക്കുന്നത് ഇഷ്ടമായി. എന്റെയടുത്ത് നല്ല കെയറിംഗ് ആയിരുന്നു. ബേബി പൊസസീവ് ആണ്. ഞാനതിന്റെ നൂറിരട്ടി പൊസസീവ് ആണെന്ന് മഷൂറ അന്ന് പറഞ്ഞു.
ബഷീറിനെ വിവാഹം ചെയ്യണമെന്ന് പറഞ്ഞപ്പോൾ മഷൂറയുടെ വീട്ടുകാരിൽ നിന്ന് കടുത്ത എതിർപ്പ് വന്നിരുന്നു. വീട്ടുകാരെ സമ്മതിപ്പിക്കതാാൻ മഷൂറയ്ക്ക് കടുത്ത ശ്രമങ്ങൾ നടത്തേണ്ടി വന്നു.
ഒടുവിൽ മഷൂറയുടെ പിതാവ് സമ്മതം പറയുകയായിരുന്നു. തിന്നാതെയും കുടിക്കാതെയും കിടന്നു. വെള്ളം പോലും കുടിച്ചില്ല. ഞാനെന്ന് പറഞ്ഞാൽ പപ്പയ്ക്ക് ജീവനാണ്. ഇത് കണ്ടിരിക്കാൻ പപ്പയ്ക്ക് പറ്റിയില്ല. എന്ത് കണ്ടിട്ടാണ് ഇഷ്ടപ്പെട്ടതെന്നാണ് പപ്പ എന്നോട് ആദ്യം ചോദിച്ചത്.
അതൊന്നും എനിക്കറിയില്ല, എന്നെ ഭയങ്കര ഇഷ്ടമാണ് ആൾക്ക്, എന്നെ ഭയങ്കരമായി നോക്കുമെന്ന് അറിയാമെന്ന് പറഞ്ഞു. കൊച്ചിയിൽ വെച്ചാണ് ബഷീറിനെ കാണുന്നത്. മംഗലാപുരത്ത് നിന്നും ബഷീറിനെ കാണാൻ വരികയായിരുന്നെന്നും മഷൂറ ഓർത്തു.
രണ്ടാം വിവാഹത്തെക്കുറിച്ച് ബഷീറും ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. സുഹാന എന്റെ ബെസ്റ്റ് ഫ്രണ്ട് തന്നെയാണ്. എന്തുണ്ടെങ്കിലും ഓപ്പണായി സംസാരിക്കും. വീട്ടുകാരോടും സംസാരിച്ച് വിവാഹം ചെയ്യുകയായിരുന്നെന്ന് ബഷീർ ബാഷി വ്യക്തമാക്കി.
വേറൊരാളുമായി ചെറിയൊരു പ്രോബ്ലം ഉണ്ടായിരുന്നു. ആ പ്രശ്നം കാരണം ഞാൻ രണ്ടാമത് കല്യാണം കഴിച്ചു എന്നൊരു പേര് നേരത്തെയുണ്ട്.
അപ്പോൾ എന്തായാലും അന്തസായി രണ്ടാമത് കെട്ടാമെന്ന് വിചാരിച്ചു. സുഹാനയ്ക്ക് ആദ്യം പ്രശ്നങ്ങളും കാര്യങ്ങളുമുണ്ടായിരുന്നു. പിന്നെ പുള്ളിക്കാരി സമ്മതിച്ചെന്നും ബഷീർ വ്യക്തമാക്കി.
എന്റെ രണ്ട് മക്കൾക്ക് കൊടുക്കുന്നത് പോലെ ഒരു മകൾക്ക് കൊടുക്കുന്ന സ്നേഹമാണ് താൻ മഷൂറയ്ക്ക് കൊടുക്കുന്നതെന്നാണ് സുഹാന പറയുന്നത്.
#father #asked #what #liked #about #stayed #without #eating #drinking #Basheer #Mashura