(moviemax.in) ഗീതാഗോവിന്ദം എന്ന പരമ്പരയിലൂടെ ആരാധകരെ സമ്പാദിച്ച നടിയാണ് ബിന്നി സെബാസ്റ്റ്യൻ. സീരിയൽ താരം നൂബിനാണ് ബിന്നിയുടെ ഭർത്താവ്.
സോഷ്യൽ മീഡിയയിലും സജീവമാണ് ഇരുവരും. ഇവർ യുട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കാറുമുണ്ട്. ഒരു കൂന്തൽ റോസ്റ്റ് വെയ്ക്കുന്ന വീഡിയോയുമായാണ് ഇരുവരും ഏറ്റവുമൊടുവിൽ എത്തിയിരിക്കുന്നത്.
അടുത്തിടെ ബിന്നിയുടെ ഒരു വീഡിയോയ്ക്കു താഴെ വന്ന നെഗറ്റീവ് കമന്റിനെക്കുറിച്ചും നൂബിൻ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം സുഹൃത്തും നടിയുമായ ജോഷിനയുടെ എൻഗേജ്മെന്റിൽ പങ്കെടുക്കാൻ നൂബിനും ബിന്നിയും എത്തിയിരുന്നു. എൻഗേജ്മെന്റിൽ പങ്കെടുക്കാനെത്തിയ ബിന്നി സ്പൂൺ ഉപയോഗിച്ച് സദ്യ കഴിക്കുന്ന വീഡിയോയും വൈറലായിരുന്നു.
വീഡിയോയ്ക്കു താഴെ ബിന്നിയെ വിമർശിച്ച് പലരും കമന്റ് ചെയ്തിരുന്നു. ബിന്നിക്ക് ജാഡ ആണെന്നായിരുന്നു ചിലർ പറഞ്ഞത്. ഇക്കാര്യത്തിൽ ഒരു വിശദീകരണവും നൂബിൻ വീഡിയോയിൽ പറയുന്നുണ്ട്.
''ബിന്നി ഒരു വീഡിയോ ഷൂട്ടിനു വേണ്ടി നെയിൽ ആർട്ട് ചെയ്തിരിക്കുകയായിരുന്നു. അതിൽ മഞ്ഞൾപ്പൊടിയോ മറ്റു മസാലകളോ പറ്റിയാൽ നിറം മാറും.
സദ്യ കഴിക്കുമ്പോൾ സ്വാഭാവികമായും കൈ കൊണ്ട് കുഴച്ചൊക്കെ കഴിക്കണം. നെയിൽ ആർട് ചെയ്‍തതിനാലും അത് പോകാതിരിക്കാനുമാണ് ബിന്നി സ്പൂൺ കൊണ്ട് കഴിച്ചത്, അല്ലാതെ ജാഡ കൊണ്ടല്ല.
അത് ചിലർ വീഡിയോ എടുത്ത് നെഗറ്റീവ് ആയ രീതിയിലൊക്കെ പ്രചരിപ്പിച്ചത് മോശമാണ്. ഞങ്ങളുടെ കാര്യം മാത്രമല്ല പറയുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇങ്ങനെ വീഡിയോ പ്രചരിപ്പിക്കുന്നത് മോശമാണ്'', നൂബിൻ വീഡിയോയിൽ പറഞ്ഞു.
സോഷ്യൽ മീഡിയ നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരുപാട് പേരുണ്ടെന്നും അത് ഓരോരുത്തരുടെയും ചോയ്സ് ആണെന്നും നൂബിനും ബിന്നിയും വീഡിയോയിൽ പറയുന്നു.
''സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് വീടു പണിതവരും സ്വന്തമായി ഒരു വാഹനം വാങ്ങിയവരുമായി ഒരുപാട് പേരുണ്ട്. കുറ്റം പറയുന്നവർ അത് ചെയ്തുകൊണ്ടേയിരിക്കും'', നൂബിൻ കൂട്ടിച്ചേർത്തു.
#Binny #ate #dinner #spoon #reason #Nubin #responds #criticism