അവളെ ഞങ്ങള്‍ ദത്തെടുത്തതാണ്, ദിവ്യ ഗര്‍ഭിണിയല്ലായിരുന്നു! മകളുടെ ജനനത്തെ കുറിച്ച് നടന്‍ അരുണ്‍ രാഘവന്‍

അവളെ ഞങ്ങള്‍ ദത്തെടുത്തതാണ്, ദിവ്യ ഗര്‍ഭിണിയല്ലായിരുന്നു! മകളുടെ ജനനത്തെ കുറിച്ച് നടന്‍ അരുണ്‍ രാഘവന്‍
Mar 10, 2025 02:55 PM | By Athira V

(moviemax.in) മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരനായ നടനാണ് അരുണ്‍ രാഘവന്‍. ഹിറ്റ് സീരിയലുകളില്‍ നായകനായി അഭിനയിച്ച് പ്രേക്ഷകര്‍ പ്രശംസ നേടിയ അരുണ്‍ രണ്ടാമതൊരു കുഞ്ഞിന്റെ കൂടെ പിതാവായിരിക്കുകയാണ്. ഒരു സ്‌റ്റോറിയിലൂടെയാണ് താന്‍ വീണ്ടും പിതാവായി എന്ന് നടന്‍ പറഞ്ഞത്. അടുത്ത കാലം വരെയും നടന്റെ ഭാര്യ ഗര്‍ഭിണി അല്ലാത്തതിനാല്‍ ഈ കുട്ടി ആരുടേതാണെന്ന സംശയവും ഉയര്‍ന്ന് വന്നു.

ഇത്തരം സംശയങ്ങള്‍ക്കെല്ലാമുള്ള മറുപടിയുമായിട്ടാണ് അരുണ്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. അതിഥി എന്ന പേരിട്ടിരിക്കുന്ന മകള്‍ ജീവിതത്തിലേക്ക് വന്നതെങ്ങനെയാണെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ മകളുടെ മുഖം വ്യക്തമാക്കാതെ ഒരു ഫോട്ടോ ഉള്‍പ്പെടുത്തി നടന്‍ പറയുകയാണിപ്പോള്‍.

'കഴിഞ്ഞ ദിവസം മകള്‍ അതിഥിയുടെ വരവിനെ കുറിച്ച് ഞാനൊരു സ്‌റ്റോറി ഇട്ടിരുന്നു. ഒത്തിരി ആളുകള്‍ ആശംസ അറിയിച്ചു. അടുത്ത കാലം വരെ ദിവ്യ ഗര്‍ഭിണിയല്ലല്ലോ എന്ന് കുറച്ച് പേര്‍ക്ക് കണ്‍ഫ്യൂഷനുണ്ടായിരുന്നു. കുറേ പേര്‍ക്ക് ഇത് സര്‍പ്രൈസുമായി. കഴിഞ്ഞ നാല് വര്‍ഷമായി ഒരു അഡോപ്ഷന്‍ ചെയ്യുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങള്‍. വളരെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ അതിനെ കുറിച്ച് അറിയുമായിരുന്നുള്ളു.

നാലര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഞങ്ങള്‍ക്കൊരു മകളെ കിട്ടിയത്. അവള്‍ക്ക് നാല് മാസമാണ് പ്രായം. ഇക്കഴിഞ്ഞ ഇരുപത്തിയേഴാം തീയ്യതിയാണ് ഞങ്ങള്‍ക്ക് അവളെ കിട്ടിയത്. ഇപ്പോള്‍ വീട്ടില്‍ സുഖമായിരിക്കുന്നു. കുറച്ച് പേര്‍ക്ക് കണ്‍ഫ്യൂഷനുള്ളത് കൊണ്ടാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്.

അതിഥി ഞങ്ങളുടെ മകളാണ്. അതിന്റെ കുറച്ച് നിയമവശങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. എല്ലാവരും അതിഥിയുടെ ഫോട്ടോസ് ചോദിക്കുന്നുണ്ട്. അതൂടി കഴിഞ്ഞാല്‍ ഞാന്‍ എല്ലാവരെയും കാണിക്കാം. ആശംസ അറിയിച്ച എല്ലാവര്‍ക്കും നന്ദി. ഇനിയും ഞങ്ങളെ പ്രാര്‍ഥനയില്‍ ഓര്‍മ്മിക്കണം,' എന്നുമാണ് അരുണ്‍ വീഡിയോയിലൂടെ പറയുന്നത്.

അതേ സമയം സീരിയല്‍ രംഗത്തുള്ള അരുണിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമൊക്കെ ആശംസകളുമായി വന്നിരിക്കുകയാണിപ്പോള്‍. 'മനോഹരം. അദിതി ഭാഗ്യവതിയാണ്, അവള്‍ക്ക് അനുയോജ്യമായ മാതാപിതാക്കളെ നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയും, ധ്രുവ് ആയിരിക്കും ഏറ്റവും നല്ല ജ്യേഷ്ഠന്‍. അവളെ ഇനിയും കാണാന്‍ കാത്തിരിക്കാനാവില്ലെന്നാണ്,' നടിയും അവതാരകയുമായ എലീന പടിക്കല്‍ കമന്റിലൂടെ പറയുന്നത്.

റെയ്ജന്‍, ശ്രീനിഷ് അരവിന്ദ്, രേഖ രതീഷ്, മാന്‍വി സുരേന്ദ്രന്‍, ഉമ നായര്‍ എന്ന് തുടങ്ങി നിരവധി താരങ്ങളാണ് അരുണിനും കുടുംബത്തിനും ആശംസ നേര്‍ന്ന് എത്തിയിരിക്കുന്നത്. നിങ്ങള്‍ വലിയൊരു മനുഷ്യനാണെന്നാണ് ആരാധകരും അരുണിനോട് പറയുന്നത്.

മലയാള ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അരുണ്‍ രാഘവന്‍ ശ്രദ്ധേയനാവുന്നത്. ഭാര്യ, പൂക്കാലം വരവായ്, തുടങ്ങിയ സീരിയലുകളില്‍ നായകനായതോടെ അരുണിന് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചു. ഭാര്യ സീരിയലില്‍ സ്ത്രീ വേഷത്തില്‍ അഭിനയിച്ചും നടന്‍ പ്രശംസകള്‍ ഏറ്റുവാങ്ങി. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മായമയൂരം എന്ന സീരിയലിലും നായകവേഷത്തില്‍ അരുണ്‍ അഭിനയിച്ചിരുന്നു.

നേരത്തെ ഐടി പ്രൊഫഷണലായി ജോലി നോക്കിയിരുന്ന താരം അഭിനയത്തോടുള്ള അമിതമായ ആഗ്രഹത്തെ തുടര്‍ന്നാണ് ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് എത്തുന്നത്. ചെറിയ റോളുകളില്‍ ബിഗ് സ്‌ക്രീനിലാണ് അരുണ്‍ ആദ്യം അഭിനയിക്കുന്നത്. പിന്നാലെ സീരിയലുകളില്‍ ചുവടുറപ്പിച്ചതോടെ നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി. റെയില്‍വേയില്‍ ഉദ്യോഗ്സ്ഥയായ ദിവ്യയാണ് നടന്റെ ഭാര്യ. ഇരുവര്‍ക്കും ധ്രുവ് എന്നൊരു മകന്‍ കൂടിയുണ്ട്.


#arunraghavan #reveals #he #adopted #baby #girl #aditi #and #her #details

Next TV

Related Stories
അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

May 8, 2025 10:17 PM

അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

സീമയുടെ അഭിപ്രായത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ഹെയ്ദി...

Read More >>
വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

May 7, 2025 01:23 PM

വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

വേടനെ പറ്റിയുള്ള ചോദ്യത്തിന് ജാസി ​ഗിഫ്റ്റ് നൽകിയ മറുപടി, വീഡിയോയുമായി സായ്...

Read More >>
ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ  അഭിനേതാവ് മുങ്ങി മരിച്ചു

May 7, 2025 11:55 AM

ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ അഭിനേതാവ് മുങ്ങി മരിച്ചു

സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി...

Read More >>
Top Stories