(moviemax.in) പ്രേക്ഷകർക്ക് സുപരിചതനായ താരമാണ് ബാല . ഇപ്പോഴിതാ നടൻ പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലാകുന്നത് . 'എല്ലാവര്‍ക്കും വനിത ദിനാശംസകള്‍. ഇങ്ങനെ പറയാനും പേടി ആണിപ്പോള്‍. ഞാനെന്ത് പറഞ്ഞാലും വിവാദമാവും.
വേറൊരു കാര്യം പറയാന്‍ വേണ്ടിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. എന്നെക്കുറിച്ച് എന്തുപറഞ്ഞാലും കുഴപ്പമില്ല, എല്ലാം നിയമപരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഒരുപാട് പേര്‍ ദാനം ചെയ്യാറുണ്ട്. അതില്‍ ഏറ്റവും വലിയ ദാനം എന്നു പറയുന്നത് മരിക്കാനായി കിടക്കുന്ന ഒരാള്‍ക്ക് അവയവം കൊടുക്കുന്നത് ആണ്.
മരിച്ചതിന് ശേഷം കൊടുക്കുന്നതിനേക്കാളും ജീവനോടെ ഉള്ള ആള് അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് അവയവം പകുത്തു നല്‍കുന്നത് വലിയ കാര്യമാണ്. കാരണം അവരുടെ ജീവനും ആപത്ത് ഉണ്ടായേക്കാം.
ഇതുപോലെ ജീവന്‍ പകുത്തു നല്‍കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. അവരെപ്പറ്റി ആരും ഒന്നും പറയരുത്. പ്രത്യേകിച്ച് മെഡിക്കല്‍ രംഗത്തുള്ളവര്‍. കാരണം ജീവന്റെ വില എന്താണെന്ന് അവര്‍ക്ക് അറിയാമല്ലോ.
ഞാനിപ്പോള്‍ സംസാരിക്കുന്നത് ജേക്കബിനെ കുറിച്ചാണ്. അദ്ദേഹം ഒരു വീഡിയോ ചെയ്യട്ടെ എന്ന് പറഞ്ഞെങ്കിലും വേണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷേ അത് പുറത്തുവന്നതോടെ ഇതിനെക്കുറിച്ച് പറയാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്ന് ബാല പറയുന്നു. പിന്നാലെ തനിക്ക് കരള് പകര്‍ത്തു തന്ന ജേക്കബിന്റെ വീഡിയോ കൂടി ചേര്‍ത്തിരിക്കുകയാണ് നടന്‍.
'എന്റെ പേര് ജോസഫ് ജേക്കബ് എന്നാണ്. ഞാനാണ് ബാലചേട്ടന് കരള് നല്‍കിയത്. കുറച്ചു ദിവസങ്ങളായി ബാലചേട്ടനെ കുറിച്ചും എലിസബത്ത് ചേച്ചിയെ പറ്റിയും ഒക്കെ വീഡിയോ വരുന്നത് ഞാനും കണ്ടിരുന്നു. അതില്‍ എന്നെക്കുറിച്ച് എലിസബത്ത് ചില കാര്യങ്ങള്‍ പറഞ്ഞു. ലക്ഷങ്ങള്‍ കൊടുത്താണ് ഡോണറെ കണ്ടെത്തിയതെന്നാണ് അവര്‍ പറഞ്ഞത്. അങ്ങനെയല്ല സംഭവിച്ചത്.
ഓപ്പറേഷന് 10 ദിവസം മുന്‍പ് മുതല്‍ ഞാന്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. എലിസബത്ത് ചേച്ചിയും അവിടെയുണ്ട്. ആ സമയത്തൊന്നും ചേച്ചി കരള്‍ കൊടുത്തോളാം നീ കൊടുക്കേണ്ട എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല.
അങ്ങനെയുണ്ടെങ്കില്‍ ഞാനത് ചെയ്യില്ലായിരുന്നു. അന്നത് പറയാത്ത ആളാണ് ഇന്ന് കരള്‍ കൊടുക്കാന്‍ സമ്മതം ആണെന്ന് പറയുന്നത്. രക്തം കൊടുക്കുന്നതുപോലെ എളുപ്പത്തില്‍ കൊടുക്കാന്‍ പറ്റുന്ന കാര്യമല്ല കരള്‍.
അതിന് ഒത്തിരി ചെക്കപ്പുകളും ടെസ്റ്റുകളും നടത്തണം. കുറെ ഫോമുകളില്‍ ഒപ്പിട്ടു കൊടുക്കാനുണ്ട്. ഡോക്ടറായ എലിസബത്തിനോട് ഇക്കാര്യങ്ങള്‍ ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ. ഇത് ബാല ചേട്ടനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ടോ എലിസബത്തിനെ സപ്പോര്‍ട്ട് ചെയ്‌തോ പറയുന്നതല്ല. ആരും നിര്‍ബന്ധിച്ചിട്ട് പറയുന്നതുമല്ല. എന്നെക്കുറിച്ച് വീഡിയോയില്‍ പറഞ്ഞതുകൊണ്ട് സംസാരിച്ചെന്നേയുള്ളു.
ലക്ഷങ്ങള്‍ മുടക്കിയിട്ട് ആണ് ഞാന്‍ വന്നതെന്ന് പറഞ്ഞു, എത്ര ലക്ഷമാണ് എനിക്ക് തന്നതെന്ന് പറയാമോ? ബാലച്ചേട്ടന്‍ എനിക്ക് വേണ്ടി കുറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്ലെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ഇല്ലാത്ത കാര്യങ്ങളാണ് ചേച്ചി വിളിച്ചു പറയുന്നത്.
ഇല്ലാത്തത് പറഞ്ഞാല്‍ എനിക്കും ദേഷ്യം വരും. ലക്ഷങ്ങളോ കോടികളോ ഞാന്‍ വാങ്ങിയെന്ന് പറഞ്ഞതിനൊക്കെ തെളിവുണ്ടെങ്കില്‍ അത് കാണിക്കുക. അല്ലാത്തപക്ഷം എന്നെ കുറിച്ച് സംസാരിക്കാന്‍ ചേച്ചിക്ക് ഒരു അവകാശവുമില്ല.
ബാലയെ ജീവിതത്തിലേക്ക് തിരിച്ചു കിട്ടാന്‍ 95 ശതമാനം പോലും സാധ്യതകള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അത്രയ്ക്കും മോശം അവസ്ഥയിലായിരുന്നു അദ്ദേഹം. അവയവം സ്വീകരിക്കുന്ന ആള്‍ക്ക് മാത്രമല്ല, കൊടുക്കുന്ന ആള്‍ക്കും ഇത് റിസ്‌കാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതാണ്. അതിനെ മറികടന്നാണ് ഞാന്‍ അതിന് സമ്മതിച്ചതെന്നും' ജേക്കബ് ജോസഫ് പറയുന്നു.
#Did #you #give #your #liver #Bala #after #paying #lakhs? #Jacob #donor #reveals