(moviemax.in) സമീപകാലത്ത് ഏറ്റവും കൂടുതൽ നെഗറ്റീവ് കമന്റുകളും വിമർശനങ്ങളും ഏറ്റുവാങ്ങിയൊരു റീൽ ആയിരുന്നു രേണു സുധിയുടെയും ദാസേട്ടൻ കോഴിക്കോടിന്റെയും. കൊല്ലം സുധിയെ മറന്ന് രേണു, ദാസേട്ടനെ വിവാഹം കഴിച്ചോ എന്നൊക്കെയാണ് കമന്റുകൾ. ഇതിനെല്ലാം മറുപടിയുമായി ഇരുവരും തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ.
ഭർത്താവ് മരിച്ചാൽ ചിതയിൽ ചാടി ഭാര്യ മരിക്കണമെന്ന കാലം കഴിഞ്ഞെന്നും ഇത് 2025 ആണെന്നുമാണ് ദാസേട്ടൻ പറയുന്നത്. ദാസേട്ടൻ സഹോദരനെ പോലെയാണെന്ന് രേണുവും പറയുന്നു.
"ഞാനും രേണുവും തമ്മിൽ ഒരു വർഷത്തോളമായി പരിചയത്തിലായിട്ട്. സംസാരിക്കുമായിരുന്നു. അങ്ങനെയാണ് ഒന്നിച്ച് റീൽ ചെയ്യാമെന്ന് തീരുമാനിക്കുന്നത്. അതാണ് വിവാദ റീലിന്റെ ഉത്ഭവം.
നെഗറ്റീവ് കമന്റ് വന്നപ്പോൾ ചുട്ട മറുപടി കൊടുക്കാനാണ് ഞാൻ രേണുവിനോട് പറഞ്ഞത്. പണ്ട് ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കണം. സതി അനുഷ്ഠിക്കണം. ആ കാലഘട്ടം ഒക്കെ മാറി. കമന്റ് ഇടുന്നവരോട് പറയാനുള്ളത് ഇത് 2025 ആണ്", എന്നാണ് ദാസേട്ടൻ പറഞ്ഞത്.
രേണുവുമായി വിവാഹം കഴിഞ്ഞോ എന്ന ചോദ്യത്തിന്, "ചേട്ടന് നല്ലൊരു ഭാര്യയുണ്ട്. മക്കളുണ്ട്. അവര്‍ സന്തോഷകരമായി അവരുടെ ലൈഫ് മുന്നോട്ട് കൊണ്ട് പോകുകയാണ്. ഞാൻ സുധിച്ചേട്ടനെ വിവാഹം കഴിച്ചതാണ്. ദാസേട്ടന്‍ എന്റെ സഹോദരനാണ്", എന്നായിരുന്നു രേണുവിന്റെ മറുപടി.
"ഞാൻ വിവാഹിതനാണ്. മൂന്ന് കുട്ടികളുടെ അച്ഛനാണ്. ഭാര്യ ടീച്ചറാണ്. കുടുംബം നല്ല രീതിയിൽ സന്തോഷമായി പോകുന്നുണ്ട്. വൈഫ് സപ്പോർട്ടാണ്. നമ്മൾ മോശമായൊന്നും ചെയ്തില്ലല്ലോ. ലിപ് ലോക്കൊന്നും ചെയ്തിട്ടില്ലല്ലോ. ആളുകൾ അത്തരത്തിലൊക്കെയാണ് കമന്റ് ഇടുന്നത്. അഭിനയം അഭിനയം മാത്രമാണ്. അങ്ങനയെ അതിനെ കാണാൻ പാടുള്ളൂ", എന്ന് ദാസേട്ടനും പറയുന്നു.
സുധിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും അഭിനയിക്കാൻ വിടില്ലെന്നുള്ള കമന്റിന്, "ഓ പിന്നെ.. എന്റെ കെട്ടിയോനെ ഇവർക്കാണോ അറിയുന്നത്. എന്റെ കെട്ടിയോനെ എനിക്ക് അറിയാം. ആ മനുഷ്യന്റെ രണ്ട് പിള്ളേരുടെ അമ്മയല്ലേ ഞാൻ", എന്നാണ് രേണു സുധി മറുപടി നൽകിയത്. അതേസമയം, ഇരുവരും ഒന്നിച്ചൊരു സിനിമ ചെയ്യാനുമുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ.
#renusudhi #dasettankozhikode #react #negative #comments