പാവാടയില്‍ പിടുത്തം കിട്ടി, ഇല്ലെങ്കില്‍ അത് സംഭവിച്ചേനെ..! ഇന്നും വലിയ ദുഃഖമുള്ള താരദമ്പതിമാര്‍

പാവാടയില്‍ പിടുത്തം കിട്ടി, ഇല്ലെങ്കില്‍ അത് സംഭവിച്ചേനെ..! ഇന്നും വലിയ ദുഃഖമുള്ള താരദമ്പതിമാര്‍
Mar 8, 2025 09:05 PM | By Athira V

(moviemax.in) തെന്നിന്ത്യയിലെ പ്രമുഖ താരപുത്രിയും നടിയുമാണ് നിരോഷ. നടനായിരുന്ന എംആര്‍ രാധയുടെ മകളും നടി രാധിക ശരത്കുമാറിന്റെ അനിയത്തിയുമാണ് നിരോഷ. ഒരു മുത്തശ്ശി കഥ എന്ന സിനിമയിലൂടെ മലയാളത്തിലാണ് നിരോഷ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് തമിഴില്‍ അഭിനയിച്ചതോട് കൂടിയാണ് നടിയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായത്. ഈ സംഭവങ്ങളെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.

സിനിമയുടെ ലൊക്കേഷനില്‍ നിന്നും വലിയൊരു അപകടം സംഭവിച്ച നിരോഷയെ ഇപ്പോഴത്തെ അവരുടെ ഭര്‍ത്താവും നടനുമായ രാംകിയാണ് രക്ഷിച്ചത്. അന്ന് നടന്ന സംഭവങ്ങളെ കുറിച്ചും നടി നിരോഷയുടെ ജീവിതത്തെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കഥകളാണ് കണ്ടതും കേട്ടതും എന്ന യൂട്യൂബ് ചാനലിലെ പരിപാടിയിലൂടെ ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തിയത്.

'പ്രിയദര്‍ശന്റെ സിനിമയിലൂടെയാണ് നിരോഷ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. മണിരത്‌നത്തിന്റെ അഗ്നിനക്ഷത്രം എന്ന സിനിമയില്‍ ലിസിയായിരുന്നു ആദ്യം നായികയായി അഭിനയിച്ചത്. രണ്ട് മൂന്ന് ദിവസം ലിസി ആ സിനിമയില്‍ അഭിനയിച്ചെങ്കിലും അതിലെ പാട്ട് സീനില്‍ ബിക്കിനി ഇട്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാണ് ലിസി പിന്മാറുന്നത്. പിന്നീട് പ്രിയദര്‍ശനാണ് നിരോഷയെ കുറിച്ച് മണിരത്‌നത്തിനോട് പറയുന്നത്.

അങ്ങനെ ഒരു പൂങ്കാവനം എന്ന് തുടങ്ങുന്ന പാട്ടില്‍ ബിക്കിനിയിട്ട് നിരോഷ അഭിനയിച്ചു. ആ പാട്ട് വലിയ ഹിറ്റാവുകയും ചെയ്തു. ഞാന്‍ ആ ഗാനം വീണ്ടും വീണ്ടും കാണുമെന്നാണ് അക്കാലത്ത് അമിതാഭ് ബച്ചന്‍ പോലും പറഞ്ഞിട്ടുള്ളത്.

അങ്ങനെ ആ സിനിമയുടെ നിര്‍മാതാവ് കോടികളാണ് വാരിക്കൂട്ടിയത്. പക്ഷേ നിരോഷ മലയാളത്തിൽ അഭിനയിച്ച സിനിമ വിജയിക്കാതെ പോയി. അതിൻ്റെ നിർമാതാവിന് പിച്ചച്ചട്ടിയും എടുത്ത് നടക്കേണ്ട അവസ്ഥയും വന്നു. എന്നാൽ പിന്നീട് നിരോഷ തമിഴിലും തെലുങ്കിലും കന്നഡത്തിലുമൊക്കെ നിറസാന്നിധ്യമായി വളർച്ചയുടെ പടവുകൾ താണ്ടി.

സിന്ദൂരപ്പൂവേ എന്ന സിനിമയില്‍ നടന്‍ രാംകിയുടെ ഒപ്പവും നിരോഷ അഭിനയിച്ചിരുന്നു. പല കാര്യത്തിനും ചേര്‍ച്ച ഇല്ലാതെ വന്നതോടെ ഇരുവരും തമ്മില്‍ വഴക്ക് പതിവായി. തന്റെ ശരീരത്ത് അനുവാദമില്ലാതെ തൊട്ടു എന്ന് പറഞ്ഞും നടി അദ്ദേഹത്തോട് വഴക്ക് കൂടി. കമല്‍ ഹാസന്‍ പോലും സ്ത്രീകളെ തൊട്ടുരുമി അഭിനയിക്കുമ്പോള്‍ അനുവാദം വാങ്ങിക്കാറുണ്ടെന്നും നടി രാംകിയെ ഓര്‍മ്മിപ്പിച്ചു. പിന്നീടും വഴക്ക് തുടര്‍ന്ന് കൊണ്ടേയിരുന്നു.

ഒരു ദിവസം ഓടി കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നുമൊരു സീന്‍ എടുക്കുകയാണ്. രാംകി വാതിലിന് സൈഡില്‍ നില്‍ക്കുമ്പോള്‍ നിരോഷ ഓടി വരുന്നതാണ് സീന്‍. പെട്ടെന്ന് കാല് തെറ്റി നിരോഷ ട്രെയിനിന് അടിയിലേക്ക് വീഴാന്‍ പോയി. ആ സമയത്ത് രാംകി അവരുടെ പാവാടയില്‍ പിടിച്ച് വലിച്ച് ട്രെയിനിനുള്ളിലേക്ക് ഇട്ടു. നിരോഷയുടെ ബോധം അപ്പോഴെക്കും പോയിരുന്നു. പിന്നീട് നടിയെ ശുശ്രൂഷിച്ചത് രാംകിയാണ്. അവിടെ നിന്നും താരങ്ങളുടെ പ്രണയം ആരംഭിച്ചു.

വീട്ടുകാരുടെ എതിര്‍പ്പുകളെല്ലാം അവഗണിച്ച് കൊണ്ടാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. യാതൊരു ദുഃശീലവുമില്ലാത്ത നടനാണ് രാംകി. മോട്ടിവേറ്ററും സൈക്കോളജിസ്റ്റുമാണ് അദ്ദേഹം. നിരോഷയും രാംകിയും വിവാഹിതരായിട്ട് ഇരുപത്തിയൊന്‍പത് വര്‍ഷത്തോളം കഴിഞ്ഞു. ചെറിയ പ്രശ്‌നം പോലുമില്ലാതെ സന്തോഷത്തോടെ ജീവിക്കുകയാണെങ്കിലും കുട്ടികള്‍ ഇല്ലെന്നുള്ള വലിയ ദുഃഖമാണ് ദമ്പതിമാര്‍ക്കുള്ളത്. അടുത്ത കാലത്തായി നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ടാളും സിനിമയിലേക്ക് തിരിച്ച് വന്നുവെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.


#nirosha #falls #train #during #movie #shoot #actor #ramki #catch #her

Next TV

Related Stories
കെ-പോപ് ഗായകന്‍ വീസങ്ങിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Mar 11, 2025 12:25 PM

കെ-പോപ് ഗായകന്‍ വീസങ്ങിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ദക്ഷിണകൊറിയന്‍ നടി കിം സെ റോണിനെ (24) ഫെബ്രുവരിയിൽ സോളിലെ വീട്ടില്‍ മരിച്ച നിലയില്‍...

Read More >>
'അത് ഒരു മുംസ്ലിം പെൺകു‌ട്ടി ചെയ്യാൻ പാടില്ലായിരുന്നു, ഒരുപാട് കരഞ്ഞു,  ഹിജാബില്ലാതെ പുറത്ത് പോകുന്ന അവസാനത്തെ ദിവസമാണത്'

Mar 9, 2025 08:46 AM

'അത് ഒരു മുംസ്ലിം പെൺകു‌ട്ടി ചെയ്യാൻ പാടില്ലായിരുന്നു, ഒരുപാട് കരഞ്ഞു, ഹിജാബില്ലാതെ പുറത്ത് പോകുന്ന അവസാനത്തെ ദിവസമാണത്'

എന്റെ സുഹൃത്ത് കല മാസ്റ്ററുടെ പ്രോ​ഗ്രാമുണ്ടായിരുന്നു. 20 ദിവസത്തോളം മുൻപേ ആ പ്രോ​ഗ്രാമിന് വരുമെന്ന് ഞാൻ ഉറപ്പ്...

Read More >>
'കണ്ടവന്റെ ഛര്‍ദ്ദി കോരി, നിലം തുടച്ചു'; ഇങ്ങനെയുമൊരു നെപ്പോ കിഡ്; സൂപ്പര്‍ നായികയുടെ അറിയാക്കഥ

Mar 8, 2025 12:51 PM

'കണ്ടവന്റെ ഛര്‍ദ്ദി കോരി, നിലം തുടച്ചു'; ഇങ്ങനെയുമൊരു നെപ്പോ കിഡ്; സൂപ്പര്‍ നായികയുടെ അറിയാക്കഥ

കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ രവീണയെ തേടി സിനിമയെത്തി തുടങ്ങിയിരുന്നു. താരപുത്രിയെന്ന നിലയില്‍ അത്...

Read More >>
ആരാധകന് സ്വര്‍ണ്ണക്കമ്മല്‍ ഊരി നല്‍കി ബോളിവുഡ് താരം രവീണ ടണ്ഠന്‍

Mar 7, 2025 02:27 PM

ആരാധകന് സ്വര്‍ണ്ണക്കമ്മല്‍ ഊരി നല്‍കി ബോളിവുഡ് താരം രവീണ ടണ്ഠന്‍

രവീണയും മകളും നടിയുമായ റാഷയുമാണ് മുംബൈ വിമാനത്താവളത്തില്‍ എത്തിയത്. ഇവര്‍ക്ക് പിന്നാലെ ക്യാമറകളുമായി ആരാധകരും പാപ്പരാസികളും...

Read More >>
'അന്ന് പേടിച്ച് സോഫയിൽ രണ്ട് കത്തികളുമായാണ് ഉറങ്ങിയത്'; ബാറ്റ്മാന്‍' നടന്‍ റോബർട്ട് പാറ്റിൻസന്‍റെ വെളിപ്പെടുത്തല്‍

Mar 7, 2025 10:12 AM

'അന്ന് പേടിച്ച് സോഫയിൽ രണ്ട് കത്തികളുമായാണ് ഉറങ്ങിയത്'; ബാറ്റ്മാന്‍' നടന്‍ റോബർട്ട് പാറ്റിൻസന്‍റെ വെളിപ്പെടുത്തല്‍

പാറ്റിൻസണിനൊപ്പം ഉണ്ടായിരുന്ന സംവിധായകൻ ബോങ് ജൂൺ ഹോ, നടന് ഹൊറർ സിനിമകളോടുള്ള പുതിയ ഭയം അടുത്തിടെ പിതാവ് ആയതിന് പിന്നാലെ വന്നതാകാം എന്ന്...

Read More >>
Top Stories










News Roundup