(moviemax.in) സ്വകാര്യമായ കാര്യങ്ങളിൽ ഇടപെട്ടു എന്ന് ആരോപിച്ച് അമ്മയോട് വീടിന്റെ താക്കോൽ തിരികെ വാങ്ങി മകൻ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്ത സംഭവം ആളുകൾക്കിടയിൽ വലിയ ചർച്ചയായി.
റെഡിറ്റ് പോസ്റ്റ് അനുസരിച്ച് 26 -കാരനായ മകനാണ് അമ്മയുടെ പ്രവൃത്തി ഇഷ്ടപ്പെടാതെ വന്നതിനെത്തുടർന്ന് അമ്മയുടെ കൈവശമുണ്ടായിരുന്ന തന്റെ വീടിന്റെ കീ തിരികെ വാങ്ങിയത്.
മകൻ കാമുകിയോടൊപ്പം ഉണ്ടായിരുന്ന സമയത്ത് അപ്രതീക്ഷിതമായി അമ്മ വീട്ടിലെത്തിയതും ഇരുവരെയും ചോദ്യം ചെയ്തതുമാണ് മകനെ പ്രകോപിതനാക്കിയത്. സംഭവത്തെ തുടർന്ന് കാമുകി പിണങ്ങി പോയതും ഇയാളെ അസ്വസ്ഥനാക്കി.
വൈകുന്നേരം നാലുമണിക്ക് മുൻപായി അപ്പാർട്ട്മെന്റിൽ എത്തരുത് എന്ന് അമ്മയോട് മകൻ പറഞ്ഞിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി രണ്ടു മണിക്കൂർ മുമ്പ് അമ്മ അപ്പാർട്ട്മെന്റിൽ എത്തുകയും തന്റെ കൈവശമുണ്ടായിരുന്ന മറ്റൊരു കീ ഉപയോഗിച്ച് വാതിൽ തുറന്ന് അകത്തുകയറുകയും ചെയ്തു.
ഈ സമയം മകനും കാമുകിയും വീടിനുള്ളിൽ ഉണ്ടായിരുന്നു. ഇരുവരെയും ഒരുമിച്ചുകണ്ട അമ്മ അസ്വസ്ഥയാവുകയും ശകാരിക്കുകയും ചെയ്തു. ഇതേ തുടർന്ന് കാമുകി വീട്ടിൽ നിന്നും ഇറങ്ങിപ്പോയി.
അമ്മയുടെ പെരുമാറ്റം അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ഓരോ വ്യക്തികൾക്കും അവരുടേതായ സ്വകാര്യതകൾ ഉണ്ടെന്നും അത് മാനിക്കുന്നതിൽ അമ്മ വീഴ്ചവരുത്തിയെന്നുമാണ് മകന്റെ ആരോപണം.
അമ്മയുടെ പ്രവൃത്തി തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്നും കാമുകിയോട് മോശമായി പെരുമാറി എന്നും അതിനാൽ ഇനിമുതൽ തന്റെ വീട്ടിലേക്ക് വരരുത് എന്നുമാണ് 26 -കാരനായ മകൻ അമ്മയ്ക്ക് നൽകിയിരിക്കുന്ന താക്കീത്.
അതുകൊണ്ടുതന്നെ തൻറെ വീടിൻറെ താക്കോൽ അമ്മ തിരികെ നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഏതായാലും പോസ്റ്റ് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. മകൻറെ പ്രവൃത്തിയെ നിരവധിപ്പേർ വിമർശിച്ചെങ്കിലും മറ്റൊരു വിഭാഗം ആളുകൾ, ഒരാളും മറ്റൊരാളുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറരുത് എന്ന് അഭിപ്രായപ്പെട്ടു.
#son #told #his #girlfriend #not #come #home #before #4 #o'clock #after #seeing #his #mother #And #that's #what #happened