'കല്യാണം കഴിച്ചോ? സുധിയണ്ണന്‍ പോലും ഇങ്ങനെ കെട്ടിപ്പിടിച്ചിട്ടില്ല'; കമന്റിട്ടവന്റെ വായടപ്പിച്ച് രേണു സുധി

'കല്യാണം കഴിച്ചോ? സുധിയണ്ണന്‍ പോലും ഇങ്ങനെ കെട്ടിപ്പിടിച്ചിട്ടില്ല'; കമന്റിട്ടവന്റെ വായടപ്പിച്ച് രേണു സുധി
Mar 8, 2025 03:42 PM | By Athira V

(moviemax.in) സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് രേണു സുധി. മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യാണ് രേണു. സുധിയുടെ അപ്രതീക്ഷിതമായ മരണത്തോടെ ഒറ്റപ്പെട്ടു പോയ കുടുംബത്തെ മുന്നോട്ട് നയിക്കാന്‍ രേണു നടത്തുന്ന കഷ്ടപ്പാടുകളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് രേണുവിന്.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ താരം ദാസേട്ടന്‍ കോഴിക്കോടിനൊപ്പം ചെയ്ത രേണുവിന്റെ റീല്‍ വൈറലായിരുന്നു. ഇപ്പോഴിതാ രേണുവിനൊപ്പമുള്ള പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് ദാസേട്ടന്‍. അടുത്ത റീല്‍ ഒരുങ്ങുകയാണെന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് ദാസേട്ടന്‍ പറയുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി വരുന്നത്.

റീലിനായി കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം, നല്ല കമന്റുകള്‍ മാത്രമല്ല ചിത്രത്തിന് ലഭിക്കുന്നത്. ചിലര്‍ വളരെ മോശം ഭാഷയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. ചില അധിക്ഷേപ കമന്റുകള്‍ക്ക് രേണു തന്നെ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. നേരത്തേയും വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കാറുണ്ട് രേണു.

കല്യാണം കഴിച്ചോ? എന്നായിരുന്നു ഒരു കമന്റ്. ഇല്ല കഴിച്ചാല്‍ അറിയിക്കാം എന്നായിരുന്നു രേണുവിന്റെ മറുപടി. സുധിയണ്ണന്‍ പോലും ഇങ്ങനെ കെട്ടിപ്പിടിച്ചിട്ടില്ലെന്നായിരുന്നു മറ്റൊരു കമന്റ്. ആഹാ ഞാനും എന്റെ കെട്ട്യോനും പിടിച്ചപ്പോള്‍ നിന്നെ വിളിക്കാന്‍ മറന്നതാ സോറി കെട്ടോ. സുധിയേട്ടനെ കെട്ടിപ്പിടിച്ചിട്ടില്ല കെട്ടോ. പക്ഷെ സുധിച്ചേട്ടന്റെ രണ്ട് മക്കളുടെ അമ്മയാ. ഇവനൊക്കെ എവിടുന്ന് വരുന്നു എന്തോ എന്നായിരുന്നു രേണുവിന്റെ മറുപടി.

ദാസേട്ടന്‍ രേണുവിനെ കെട്ടണം എന്നായിരുന്നു മറ്റൊരു കമന്റ്. രേണു ആരാ, ദാസേട്ടന് നല്ലൊരു ഭാര്യയും മക്കളും ഉണ്ട്. പിന്നെ ഞാന്‍ ആരെ കെട്ടണം എന്ന് ഞാന്‍ തീരുമാനിച്ചോളാം. അദ്ദേഹം എന്റെ സഹോദരനാണ്. ദാസേട്ടന്‍ എന്റെ ചങ്ക് ബ്രോ ആണ് എന്നാണ് അതിന് രേണു നല്‍കിയ മറുപടി.

'എന്നാണ് നിങ്ങള്‍ക്ക് ചങ്ക് ആയത്. നിങ്ങള്‍ വന്ന വഴി മറക്കരുതേ. നിങ്ങള്‍ നിങ്ങളുടെ ഇഷ്ടം പോലെ ജീവിക്കാനുള്ള ഒരു സ്വാതന്ത്ര്യം ഉണ്ട്.. പക്ഷെ സുധി ചേട്ടന്‍ കാരണം നിങ്ങളെ ഞങ്ങള്‍ അറിഞ്ഞു അന്ന് തൊട്ട് നിങ്ങളെ ഞങ്ങള്‍ക് അറിയാം... പക്ഷെ ഇപ്പൊ സുധി ചേട്ടനെയാണ്. മനസ്സിലുള്ളത്... ആ ചേര്‍ത്ത് പിടിക്കലൊക്കെ... സുധി ചേട്ടന്‍ന്റെ ആത്മവ് ആസ്വദിച്ചു എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നില്ലേ' എന്നും ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. അയാള്‍ക്ക് ദീര്‍ഘമായൊരു മറുപടിയാണ് രേണു നല്‍കുന്നത്.

'ആരാടോ വന്ന വഴി മറന്നത്. അയിന് ഞാന്‍ ഇപ്പോഴും വന്ന വഴിയില്‍ തന്നെയാണ്. ഞാന്‍ ആരുടെ ഒപ്പം ഫോട്ടോ എടുക്കണം എന്നൊക്കെ ഞാന്‍ അങ്ങ് തീരുമാനച്ചോളാം. ജീവനോടെ ഉള്ളപ്പോള്‍ സുധിച്ചേട്ടന് ഒരു പ്രശ്‌നം വന്നപ്പോള്‍ നീയൊക്കെ എവിടെയായിരുന്നു. പുള്ളി ഈ ലോകം വിട്ടു പിരിഞ്ഞിട്ടു രണ്ട് വര്‍ഷം കഴിഞ്ഞ് നീയൊക്കെ വന്നു. പുള്ളിയുടെ മക്കള്‍ക്ക് ഒരു ബിസ്‌ക്കറ്റ് വാങ്ങികൊടുത്തിട്ട് പറയെടാ കുറ്റം'' എന്നാണ് രേണു നല്‍കിയ മറുപടി.

അതേസമയം രേണുവിന് പിന്തുണയുമായും ആളുകളെത്തുന്നുണ്ട്. എന്തിനാണ് ഇങ്ങനെ അവരെ ഒാരോന്ന് പറയുന്നത്. ഭര്‍ത്താവ് ഇല്ലെന്ന് കരുതി അവര്‍ക്ക് ജീവിക്കണ്ടേ. അവര്‍ എങ്ങനേലും ജീവിക്കട്ടെ കഷ്ടം തോന്നുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. ഞാന്‍ ആത്മഹത്യ ചെയ്താല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ ഈ കുറേ അവന്മാര്‍ക്കും അവളുമാര്‍ക്കും എന്നായിരുന്നു ആ കമന്റിന് രേണു നല്‍കിയ മറുപടി. രേണുവിന്റേയും ദാസേട്ടന്റേയും അടുത്ത റീലിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


#renusudhi #gives #reply #comments #she #dasettankozhikode #ready #with #new #reels

Next TV

Related Stories
അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

Jul 26, 2025 11:41 AM

അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

മനസ്സ്തുറന്ന് ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത്...

Read More >>
ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

Jul 26, 2025 10:34 AM

ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

ബി​ഗ് ബോസ് മലയാളം സീസൺ 7 ഓ​ഗസ്റ്റ് 3ന് ​ഗ്രാന്റ് ലോഞ്ച്...

Read More >>
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Jul 25, 2025 07:33 PM

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall