(moviemax.in) ആരാധകന് സ്വര്‍ണ്ണക്കമ്മല്‍ ഊരി നല്‍കി ബോളിവുഡ് താരം രവീണ ടണ്ഠന്‍. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള രവീണ ടണ്ഠന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
രവീണയും മകളും നടിയുമായ റാഷയുമാണ് മുംബൈ വിമാനത്താവളത്തില്‍ എത്തിയത്. ഇവര്‍ക്ക് പിന്നാലെ ക്യാമറകളുമായി ആരാധകരും പാപ്പരാസികളും കൂടി.
ഇതിനിടെ കപില്‍ കരാന്ദേ എന്ന ക്യാമറാമാന് രവീണ ധരിച്ചിരിക്കുന്ന സ്വര്‍ണക്കമ്മല്‍ നന്നായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഇതിന് ഏത് കമ്മല്‍ എന്ന് താരം തിരിച്ച് ചോദിക്കുകയും, തുടര്‍ന്ന് തന്റെ ഇടത് ചെവിയിലെ സ്വര്‍ണക്കമ്മല്‍ അഴിച്ച് കപിലിന് സമ്മാനമായി നല്‍കുകയുമായിരുന്നു രവീണ. അമ്മയുടെ ഈ പ്രവൃത്തി കണ്ട് മകള്‍ റാഷ അടക്കം അദ്ഭുതപ്പെട്ടു.
രവീണയ്ക്കും റാഷയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും കപില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതാദ്യമായല്ല ഇത്തരം ഹൃദ്യമയ പെരുമാറ്റം കൊണ്ട് രവീണ ആരാധകരുടെ ഹൃദയം കവരുന്നത്.
#Bollywood #star #RaveenaTandon #gifted #fan #with #gold #earrings.