സഞ്ജയ് വളരെ പൊസസ്സീവ് ആണ്, ഷോര്‍ട്ട്സ് പോലുള്ള വേഷം ഇടാന്‍ വിടില്ല, വലിയ അടുപ്പം കാണിക്കുന്നു:മനസ്സ് തുറന്ന് അമീഷ പട്ടേല്‍

സഞ്ജയ് വളരെ പൊസസ്സീവ് ആണ്, ഷോര്‍ട്ട്സ് പോലുള്ള വേഷം ഇടാന്‍ വിടില്ല,  വലിയ അടുപ്പം കാണിക്കുന്നു:മനസ്സ് തുറന്ന് അമീഷ പട്ടേല്‍
Mar 7, 2025 10:59 AM | By Anjali M T

മുംബൈ:(moviemax.in) ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ ബോളിവുഡ് നടി അമീഷ പട്ടേൽ സഞ്ജയ് ദത്തിനൊപ്പം തന്റെ ജന്മദിനം ആഘോഷിച്ചതിനെക്കുറിച്ച് ഓർമ്മകള്‍ പങ്കിട്ടത് വൈറലാകുകയാണ്. നടന്‍ എന്നും തനിക്ക് സംരക്ഷണം നല്‍കിയെന്നും, തന്നോട് വലിയ അടുപ്പം കാണിച്ചുവെന്നും നടി പറഞ്ഞു. വീട്ടിൽ ഷോര്‍ട്സ് പോലുള്ള പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കാൻ സഞ്ജയ് ദത്ത് അനുവാദമില്ലെന്നും അമീഷ വെളിപ്പെടുത്തി.

സഞ്ജയുടെ വീട്ടിൽ പോകുമ്പോൾ സൽവാർ-കമീസാണ് ധരിക്കാറെന്ന് അമീഷ പറഞ്ഞു “എന്‍റെ ജന്മദിനത്തിൽ സഞ്ജുവിന്‍റെ വീട്ടിൽ പാര്‍ട്ടി നടത്തി. അദ്ദേഹം വളരെ സംരക്ഷണം നല്‍കുന്നയാളും എന്‍റെ കാര്യത്തില്‍ പൊസസ്സീവ് സ്വഭാവമുള്ള വ്യക്തിയുമാണ്. ഞാൻ അദ്ദേഹത്തിന്‍റെ വീട്ടിൽ പോകുമ്പോൾ, എനിക്ക് ഷോർട്ട്സോ മോഡേണ്‍ വസ്ത്രങ്ങളോ ധരിക്കാൻ അനുവാദമില്ല. ഞാൻ സൽവാർ-കമീസ് ധരിക്കണം. ‘നീ ഈ സിനിമ ലോകത്തെ വളരെ നിഷ്കളങ്കയാണ് നീ. ഞാൻ നിനക്കായി ഒരു വരനെ കണ്ടെത്തും, നിന്നെ വിവാഹം കഴിപ്പിക്കും, നിന്റെ കന്യാദാനം നടത്തും’എന്ന് എന്നോട് സഞ്ജു പറയും”

“അദ്ദേഹം വളരെ സംരക്ഷണം നൽകുന്നവനും എന്നെ സ്നേഹിക്കുന്നവനും എപ്പോഴും ഞാന്‍ സന്തോഷത്തിലാണോ എന്നും അന്വേഷിക്കും. എന്റെ ജന്മദിനങ്ങളിൽ ഒന്ന് അദ്ദേഹത്തിന്‍റെ വീട്ടിലാണ് ആഘോഷിച്ചത്, ഒരു സ്വകാര്യ പാർട്ടിയിൽ കേക്ക് മുറിച്ചായിരുന്നു ആഘോഷം.” അമീഷ പറഞ്ഞു. തതസ്തു, ചതുര്‍ സിംഗ് ടു സ്റ്റാര്‍ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളില്‍ സഞ്ജയും അമീഷയും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

അമീഷ അവസാനം എത്തിയ ചിത്രം ഗദ്ദര്‍ 2 ആണ്. സണ്ണി ഡിയോള്‍ നായകനായ ചിത്രം അനില്‍ ശര്‍മ്മയാണ് സംവിധാനം ചെയ്തത്. 2001 ലെ ഇതേ ജോഡി അഭിനയിച്ച ഗദ്ദര്‍ ഏക് പ്രേം കഥയുടെ രണ്ടാം ഭാഗമാണ് ചിത്രം.ബോക്സോഫീസില്‍ 683 കോടി ചിത്രം നേടിയിരുന്നു.



#Sanjay #possessive#wear #shorts#great #affection #towards #AmeeshaPatel

Next TV

Related Stories
‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

Dec 24, 2025 08:38 AM

‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

കിയാര അദ്വാനി, ബിക്കിനി രംഗം, അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ...

Read More >>
 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

Dec 18, 2025 08:42 AM

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം...

Read More >>
Top Stories