ഭാര്യയുടെ നിരന്തര ഫോൺ വിളിയിൽ ഭർത്താവിന് സംശയം, പിന്നാലെ കോൾ റെക്കോർഡിംഗ്; ഒടുവില്‍ ട്വിസ്റ്റ്

ഭാര്യയുടെ നിരന്തര ഫോൺ വിളിയിൽ ഭർത്താവിന് സംശയം, പിന്നാലെ കോൾ റെക്കോർഡിംഗ്; ഒടുവില്‍ ട്വിസ്റ്റ്
Mar 7, 2025 10:55 AM | By Athira V

(moviemax.in) രു പരിധിവരെ പരസ്പരമുള്ള സംശയമാണ് കുടുംബ ബന്ധങ്ങളുടെ തകർച്ചയ്ക്ക് കാരണം. ഉത്തർപ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ ഒരു ഭർത്താവിന് തന്‍റെ ഭാര്യയിലുണ്ടായ അത്തരമൊരു സംശയം ഒടുവില്‍ ഭാര്‍ത്താവിന്‍റെ പുറത്താക്കലിനും പോലീസ് കേസിനും കാരണമായി.

പോലീസ് ഇടപെട്ടതോടെ കാര്യങ്ങൾ മറ്റൊരു വഴിക്ക് നീങ്ങി. ബിത്തൂർ ഏരിയയിലെ ഫാക്ടറി ജോലിക്കാരനായിരുന്ന ഭര്‍ത്താവിന് തന്‍റെ ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയം തോന്നി. അതിന് കാരണമായതാട്ടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമുള്ള ഭാര്യയുടെ നീണ്ട ഫോണ്‍ സംഭാഷണങ്ങളും.

സംശയം കലശലായപ്പോൾ ഭര്‍ത്താവ് സുഹൃത്തുക്കളുടെ സഹായം തേടി. അവര്‍ ഫോണ്‍ റെക്കോർഡ് ചെയ്യുന്നതെങ്ങനെ എന്ന് ഭര്‍ത്താവിനെ പഠിപ്പിച്ചു. അങ്ങനെ ഭാര്യ അറിയാതെ അവരുടെ ഫോണില്‍ കോൾ റെക്കോർഡിംഗ് ആപ്പ് ഭര്‍ത്താവ് ഡൌണ്‍ലോഡ് ചെയ്തു. പിറ്റേ ദിവസം ഭാര്യ ജോലി കഴിഞ്ഞ് എത്തിയ ഉടനെ ഭര്‍ത്തവ്, ഭാര്യയുടെ ഫോണുമായി ടെറസിലേക്ക് നീങ്ങി.

ഈ സമയം തന്‍റെ ഫോണ്‍ അന്വേഷിച്ച് ഭാര്യ വീട്ടിലെമ്പാടും നോക്കുകയായിരുന്നു. ഒടുവിലാണ് വീടിന്‍റെ ടെറസില്‍ നിന്നും ഭര്‍ത്താവ് തന്‍റെ ഫോണ്‍ തന്നോട് ചോദിക്കാതെ ഉപയോഗിക്കുന്നത് ഭാര്യയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ വഴക്ക് ആരംഭിച്ചു.

ഭാര്യ തന്‍റെ കൈയിലിരുന്ന പിന്‍ ഉപയോഗിച്ച് ഭര്‍ത്താവിനെ അക്രമിക്കുകയും പിന്നാലെ ഇയാൾ പോലീസ് സ്റ്റേഷനില്‍ ഭയം തേടുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. തന്‍റെ പ്രശ്നത്തിന് പരിഹാരം ലഭിക്കാതെ സ്റ്റേഷനില്‍ നിന്നും ഇറങ്ങില്ലെന്ന് ഇയാൾ വാശി പിടിച്ചതിനെ തുടര്‍ന്ന് പോലീസ് ഭാര്യയെയും ഭാര്യ വിളിച്ചിരുന്ന ആളെയും സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി.

ചോദ്യം ചെയ്യലില്‍ ഭാര്യയ്ക്ക് മെഡിക്കല്‍ കോളേജിലും ഭര്‍ത്താവിന് ഒരു സ്പൈസി കമ്പനിയിലുമാണ് ജോലി എന്ന് സ്റ്റേഷന്‍ ഇന്‍ ചാർജ്ജ് പ്രേം നാരായണന്‍ വിശ്വകർമ്മ പറയുന്നു. ഭാര്യ ഫോണ്‍ വിളിച്ചിരുന്നത് മെഡിക്കല്‍ കോളേജിലെ അവരുടെ മുകളിലുള്ള ഉദ്യോഗസ്ഥനെയായിരുന്നു. അദ്ദേഹം തന്‍റെ മകനുമായാണ് പോലീസ് സ്റ്റേഷനിലെത്തിയത്.

മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥന്‍ ഭര്‍ത്താവിന്‍റെ ആരോപണങ്ങൾ തള്ളിക്കളയുകയും തനിക്ക് യുവതിയുമായി യാതൊരുവിധ ബന്ധവുമില്ലെന്നും ജോലി സംബന്ധമായ കാര്യങ്ങൾക്കായാണ് ഫോണ്‍ ചെയ്തിരുന്നതെന്നും വ്യക്തമാക്കി.

പോലീസ് ഇടപെടലില്‍ തന്‍റെ സംശയത്തില്‍ കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ ഭര്‍ത്താവ് സ്റ്റേഷനില്‍ വച്ച് ഭാര്യയുടെ ഭാര്യയുടെ മേലുദ്യോഗസ്ഥനോടും ക്ഷമ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഭാര്യയുടെ മൊബൈലില്‍ നിന്നും കോൾ റിക്കോർഡിംഗ് ആപ്പ് ഡിലീറ്റ് ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.







#Husband #gets #suspicious #over #wife's #constant #phone #calls #then #records #call #finally #there's #twist

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall