'കാമുകന്റെ കൂടെയുള്ള ആദ്യത്തെ ആക്സിഡന്റ്'; വൈറലായി ചിത്രം, വല്ലാത്ത സെൽഫി എന്ന് നെറ്റിസൺസ്

'കാമുകന്റെ കൂടെയുള്ള ആദ്യത്തെ ആക്സിഡന്റ്'; വൈറലായി ചിത്രം, വല്ലാത്ത സെൽഫി എന്ന് നെറ്റിസൺസ്
Mar 7, 2025 06:48 AM | By Athira V

(moviemax.in) സാമൂഹിക മാധ്യമങ്ങളിൽ ഓരോ ദിവസവും വിവിധ തരത്തിലുള്ള പോസ്റ്റുകൾ വൈറലായി മാറാറുണ്ട്. പലപ്പോഴും ചെറുപ്പക്കാർ പോസ്റ്റ് ചെയ്യുന്ന പല വീഡിയോകളും ചിത്രങ്ങളും ഇത്തിരി കൂടി പ്രായം ചെന്ന ആളുകൾക്ക് ദഹിക്കാതെയും വരാറുണ്ട്.

എന്തായാലും, ഇത്തരം പോസ്റ്റുകൾ ഒട്ടും സമയം കളയാതെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

മിക്കവാറും, എല്ലാ കാര്യങ്ങളെയും വളരെ ലൈറ്റായി കാണുന്ന, എല്ലാം കണ്ടന്റുകളാക്കി മാറ്റുന്ന അനേകം ആളുകളെ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാം. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഇതിനെ ചുറ്റിപ്പറ്റി വലിയ ചർച്ചയും നടക്കുന്നുണ്ട്.

ചിത്രത്തിൽ കാണുന്നത് ഒരു യുവതി തന്റെ കാമുകനോടൊപ്പം ഉള്ള ചിത്രം പങ്കിട്ടിരിക്കുന്നതാണ്. 'ഇത് തങ്ങളുടെ ആദ്യത്തെ ആക്സിഡന്റ്' എന്നും പറഞ്ഞാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തിൽ യുവാവിന്റെ തലയിൽ‌ ബാൻഡേജ് കാണാം. യുവതിയുടെ നെറ്റിയിലും മൂക്കിനും ബാൻഡേജുണ്ട്. ഇരുവരും ചേർന്നെടുത്ത ഒരു മിറർ സെൽഫിയാണ് യുവതി പങ്കുവച്ചിരിക്കുന്നത്.

'ബോയ്ഫ്രണ്ടിന്റെ കൂടെയുള്ള ആദ്യത്തെ ആക്സിഡന്റ്' എന്നും പറഞ്ഞാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും, പെട്ടെന്ന് സുഖമാവട്ടെ തുടങ്ങിയ സഹതാപ കമന്റുകൾക്ക് പകരം ആളുകൾ വളരെ രസകരമായ കമന്റുകളാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്നത്. 'കൺ​ഗ്രാജുലേഷൻസ്, കപ്പിൾ ​ഗോൾസ്, നെക്സ്റ്റ് ലെവൽ ഡേറ്റിം​ഗ്, അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു' തുടങ്ങിയ കമന്റുകളാണ് ആളുകൾ നൽകിയിരിക്കുന്നത്.

അതേസമയം തന്നെ യുവാക്കൾ എല്ലാത്തിനോടും വളരെ വളരെ കൂളായും തമാശയായും പക്വതയില്ലാതെയുമാണ് പ്രതികരിക്കുന്നത് തുടങ്ങിയ അഭിപ്രായങ്ങൾ‌ പങ്കുവച്ചവരും ഉണ്ട്.




















#'First #accident #with #boyfriend #Picture #goes #viral #netizens #say #it's #bad #selfie

Next TV

Related Stories
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories