​ഗർഭിണികൾ കറുപ്പ് ഉടുക്കുമോ?, അണിഞ്ഞത് 60 പവൻ, അങ്ങനെ ചെയ്തതിന് പിന്നിൽ...! ദിയയുടെ വീഡിയോ

​ഗർഭിണികൾ കറുപ്പ് ഉടുക്കുമോ?, അണിഞ്ഞത് 60 പവൻ, അങ്ങനെ ചെയ്തതിന് പിന്നിൽ...! ദിയയുടെ വീഡിയോ
Mar 5, 2025 12:22 PM | By Athira V

വളരെ കുറച്ച് കാലങ്ങളെയായിട്ടുള്ളു കേരളത്തിലെ സ്ത്രീകൾ‌ വളകാപ്പ് ചടങ്ങ് ​ഗംഭീരമായി ആഘോഷിക്കാൻ തുടങ്ങിയിട്ട്. ജാതി-മത ഭേദമന്യേ വളകാപ്പ് ചടങ്ങ് ആഘോഷങ്ങൾ നടക്കാറുണ്ട്. വളകാപ്പിനുശേഷമാണ് ​ഗർഭിണികളായ സ്ത്രീകളെ അവരുടെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുന്നതും. ഗര്‍ഭകാലത്തും പ്രസവ സമയത്തും ഏറെ ശ്രദ്ധ സ്ത്രീകള്‍ക്ക് ലഭിയ്ക്കാറുണ്ട്. വയറ്റിലെ കുഞ്ഞിന്റെ ആരോഗ്യം കൂടി കണക്കാക്കിയാണ് പലതും.

ആരോഗ്യപരമായ സംരക്ഷണം മാത്രമല്ല ചില വിശ്വാസങ്ങളും ഇതിന്റെ അടിസ്ഥാനപ്പെടുത്തിയ ചടങ്ങുകളുമെല്ലാം പ്രധാനം തന്നെയാണ്. അതുകൊണ്ട് കൂടിയാണ് വളകാപ്പ് പോലുള്ളവ നടത്തുന്നതും. എന്നാൽ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും താരപുത്രിയുമെല്ലാമായ ദിയ കൃഷ്ണ വഴി പുതിയൊരു ചടങ്ങ് കൂടി മലയാളികൾക്ക് പരിചിതമായി.

അഞ്ച് മാസം ​ഗർഭിണിയാണ് ദിയ. ഇപ്പോഴിതാ അഞ്ചാം മാസത്തിൽ തനിക്കും കുഞ്ഞിനുമായി ഭർത്താവിന്റെ വീട്ടുകാർ നടത്തിയ ഒരു ചടങ്ങിന്റെ വിശേഷങ്ങൾ വീഡിയോയായി പങ്കിട്ടിരിക്കുകയാണ് ദിയ. രണ്ട് ദിവസത്തെ ചടങ്ങായിരുന്നു നടന്നത്. ഭർത്താവ് അശ്വിൻ ​ഗണേഷ് തമിഴ് ബ്രാഹ്മിണാണ്. അതുകൊണ്ട് തന്നെ അവരുടെ ചടങ്ങുകളെല്ലാം വ്യത്യസ്തമാണ്. അ‍ഞ്ചാം മാസത്തിൽ ​ഗർ‌ഭിണിക്കും കുഞ്ഞിനും വേണ്ടിയാണ് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക പൂജകളും ആഘോഷങ്ങളും നടത്തിയത്.

വളകാപ്പ് എന്ന് വിശേഷിപ്പിക്കാൻ പറ്റില്ലെന്നും അത് ഏഴാം മാസത്തിൽ ഉണ്ടാകുമെന്നും ഇതിന് അതിന് മുന്നോടിയായി നടക്കുന്ന ഒരു ‌റിഹേഴ്സൽ ചടങ്ങാണെന്നുമാണ് ദിയ പറഞ്ഞത്. ആദ്യത്തെ ദിവസം തമിഴ് ബ്രാഹ്മിൺ വധുവിനെപ്പോലെ മടിസാർ സാരി ചുറ്റി അതീവ സുന്ദരിയായാണ് ദിയ ചടങ്ങിന് എത്തിയത്.

അശ്വിൻ തറ്റുടുത്താണ് എത്തിയത്. അറുപത് പവന്റെ ആഭരണങ്ങളും ദിയ അണിഞ്ഞിരുന്നു. മടിസാർ സാരിയിൽ ആദ്യമായാണ് ദിയയെ പ്രേക്ഷകർ കാണുന്നത്. വിവാഹ ദിവസത്തിലേതിനേക്കാൾ കൂടുതൽ സുന്ദരിയായിരുന്നു മടിസാർ സാരിയിൽ ദിയ എന്നായിരുന്നു ആരാധകരുടെ കമന്റുകൾ. ആദ്യത്തെ ദിവസത്തെ പൂജകൾ ചെയ്തത് മുഴുവൻ അശ്വിനാണ്. ഭാര്യയ്ക്കും കുഞ്ഞിനും വേണ്ടി ഭർത്താവ് ചെയ്യേണ്ട പൂജകളായിരുന്നു അന്ന് നടന്നത്.

രണ്ടാം ദിവസം ദിയ ധരിച്ചത് കറുത്ത സാരിയാണ്. അശ്വിനും കറുത്ത കുർ‌ത്തയാണ് ധരിച്ചത്. വിശേഷപ്പെട്ട ചടങ്ങിൽ കറുപ്പ് ഉടുത്ത് ​ഗർഭിണി പ്രത്യേക്ഷപ്പെടുമോയെന്ന സംശമായിരുന്നു ഫോട്ടോകൾ പുറത്ത് വന്നപ്പോൾ ആരാധകർക്ക്. അതിനുള്ള കാരണവും ദിയയുടെ അമ്മായിയമ്മ വീഡിയോയിൽ വിശദീകരിച്ചു. എന്റെ രണ്ടാമത്തെ മകളാണ് ദിയ. അ‍ഞ്ചാം മാസത്തിലെ ചടങ്ങാണ് നടക്കുന്നത്.


കറുത്ത പുടവ ചുറ്റിയാണ് ചടങ്ങിൽ‌ ​​ഗർഭിണി അടക്കമുള്ളവർ പങ്കെടുക. കണ്ണ് പെടാതിരിക്കാൻ വേണ്ടിയാണ് അത്. കുട്ടിക്ക് ദേഹരക്ഷ കിട്ടാനും വേണ്ടിയാണ് ഈ ചടങ്ങ് നടത്തുന്നതെന്നുമാണ് അവർ പറഞ്ഞത്. കറുപ്പ് സാരി തന്റെ സെലക്ഷനാണെന്ന് തെറ്റദ്ധരിക്കരുതെന്നും ചടങ്ങിന്റെ ഭാ​ഗമായി അമ്മായിയമ്മ സെലക്ട് ചെയ്ത് തന്നതാണെന്നും ദിയ പറഞ്ഞു. തന്റെ കുടുംബത്തിൽ ആർക്കും തന്നെ ഇത്തരമൊരു ചടങ്ങിനെ കുറിച്ച് അറിവില്ലായിരുന്നുവെന്നും ദിയ പറഞ്ഞു.

രണ്ടാം ദിവസം കുടുംബാം​ഗങ്ങളും ബന്ധുക്കളും സഹോദരങ്ങളും സുഹൃത്തുക്കളുമെല്ലാം ആരതി ഉഴിഞ്ഞും പൂക്കൾ വിതറിയും ദിയയേയും അശ്വിനേയും ആശിർവദിച്ചു. വീഡിയോ വൈറലായതോടെ ആരാധകരും ദിയയ്ക്ക് ആശംസകൾ നേർന്ന് എത്തി. ദിയ ഭാ​ഗ്യം ചെയ്ത കുട്ടിയാണെന്നാണ് ഏറെയും കമന്റുകൾ. പഴയ ആചാരങ്ങൾക്ക് പിന്നിലെല്ലാം ഒരു ശാസ്ത്രമുണ്ട്.

അതിനെ വന്ദിക്കുന്നു. എന്നും പ്രാർത്ഥനകൾ നേരുന്നു എന്നാണ് ആരാധകരിൽ ഒരാൾ കുറിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയുടേയും അശ്വിന്റേയും വിവാ​ഹം. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം.

#diyakrishna #shared #her #5th #month #pregnancy #poojaceremony #video #goes #viral

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories










News Roundup