(moviemax.in ) ഐശ്വര്യ റായുടെ വിവാഹ ജീവിതം കഴിഞ്ഞ കുറേ നാളുകളായി ആരാധകരുടെ സംസാര വിഷയമാണ്. താരവും ഭർത്താവ് അഭിഷേക് ബച്ചന്റെ കുടുംബവും തമ്മിൽ ചെറുതല്ലാത്ത അകൽച്ചയുണ്ടെന്നാണ് പ്രചരിക്കുന്ന വാർത്തകൾ. ഗോസിപ്പുകൾ കടുത്തപ്പോഴും ബച്ചൻ കുടുംബം ഇതേക്കുറിച്ച് പ്രതികരിച്ചില്ല.
ബി ടൗണിലെ പ്രമുഖ മാധ്യമങ്ങളുൾപ്പെടെ ബച്ചൻ കുടുംബവും ഐശ്വര്യയും തമ്മിലുള്ള അകലം ചർച്ചയാക്കിയിരുന്നു. എന്താണിവർക്കിടയിൽ സംഭവിച്ചതെന്ന് വ്യക്തമല്ല. ഭർതൃമാതാവ് ജയ ബച്ചനും ഭർത്താവിന്റെ സഹോദരി ശ്വേത ബച്ചനുമായാണ് ഐശ്വര്യ കൂടുതൽ അകലം കാണിക്കുന്നത്.
ശ്വേതയുടെ മകൾ നവ്യ നവേലി നന്ദ പോഡ്കാസ്റ്റ് നടത്താറുണ്ട്. ശ്വേതയും ജയ ബച്ചനും പോഡ്കാസ്റ്റിൽ സംസാരിക്കാറുമുണ്ട്. കുടുംബ വിഷയങ്ങളും മറ്റും സംസാരിക്കുമ്പോൾ ഒരിക്കൽ പോലും ഐശ്വര്യയുടെ പേര് പരാമർശിച്ച് കണ്ടിട്ടില്ല. പുറത്ത് നിന്ന് ആരാധകർ നോക്കുമ്പോൾ മകൾ ആരാധ്യ ബച്ചനാണ് ഇന്ന് ഐശ്വര്യയുടെ ലോകം. എപ്പോഴും ഐശ്വര്യക്കൊപ്പം ആരാധ്യയെ കാണാം. മകളെ പിരിഞ്ഞിരിക്കാൻ ഐശ്വര്യ ഇഷ്ടപ്പെടുന്നില്ല.
ഇപ്പോഴിതാ ഐശ്വര്യയും ജയ ബച്ചനും തമ്മിൽ അകൽച്ചയുണ്ടെന്ന വാദത്തിന് പുതിയ തെളിവുകൾ നിരത്തുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം ഫിലിം മേക്കറും നടനുമായ അഷുതോഷ് ഗൗരിക്കറിന്റെ മകന്റ വിവാഹത്തിന് ബച്ചൻ കുടുംബം എത്തി. ജയ ബച്ചൻ, ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ എന്നിവരാണ് വിവാഹത്തിനെത്തിയത്. ഗ്രൂപ്പ് ഫോട്ടോയ്ക്ക് വധുവിനും വരനുമൊപ്പം ജയ ബച്ചനും അഭിഷേകും നിന്നു. എന്നാൽ ഐശ്വര്യ റായെ ഇവർക്കൊപ്പം കാണുന്നില്ല.
ജയ ബച്ചനൊപ്പം നിൽക്കാൻ ഐശ്വര്യ തയ്യാറാകാത്തതാണെന്നാണ് വാദം. നേരത്തെ ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തിയപ്പോഴും ഐശ്വര്യ ഭർത്താവിന്റെ വീട്ടുകാർക്കൊപ്പം ഫോട്ടോയ്ക്ക് നിന്നിരുന്നില്ല. നിലവിൽ പ്രചരിക്കുന്ന ഗോസിപ്പുകളെ ഒരുമിച്ചുള്ള ഒരു ഫോട്ടോ കൊണ്ട് ഐശ്വര്യക്കും ജയ ബച്ചനും ഇല്ലാതാക്കാം. എന്നാൽ ഇവർ അതിന് തയ്യാറാകാത്തത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു. പ്രചരിക്കുന്ന ഗോസിപ്പുകൾ സത്യമായിരിക്കാമെന്നും എന്തോ പ്രശ്നമുണ്ടെന്നും ആരാധകർ വാദിക്കുന്നുണ്ട്.
നേരത്തെ അഭിഷേകും ഐശ്വര്യയും വേർപിരിയാനൊരുങ്ങുന്നു എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ താര ദമ്പതികൾ ഒരുമിച്ച് പൊതുവേദികളിലെത്തിയതോടെ ആ വാദം അവസാനിച്ചു. എന്താണ് ഐശ്വര്യക്കും ജയ ബച്ചനും ഇടയിൽ പ്രശ്നമായതെന്ന് സംബന്ധിച്ച് പല വാദങ്ങളുമുണ്ട്. 2016 ൽ പുറത്തിറങ്ങിയ ഏ ദിൽ ഹെ മുശ്കിൽ എന്ന സിനിമയിൽ ഐശ്വര്യ ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചിരുന്നു. ഇത് ഇന്ത്യയൊട്ടുക്കും ചർച്ചയായി.
യാഥാസ്ഥിതിക കാഴ്ചപ്പാടുള്ള ജയ ബച്ചന് ഇത് ഉൾക്കൊള്ളാൻ പറ്റിയില്ലെന്ന് അക്കാലത്ത് അഭ്യൂഹങ്ങൾ വന്നിരുന്നു. സിനിമാ രംഗത്ത് ഐശ്വര്യയിന്ന് സജീവമല്ല. പൊന്നിയിൻ സെൽവനാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മണിരത്നം സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടി. മകൾ ആരാധ്യ ബച്ചൻ പിറന്ന ശേഷമാണ് ഐശ്വര്യ റായ് കരിയറിലെ തിരക്കുകൾ കുറച്ചത്.
മകളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് ഐശ്വര്യ റായ് ആണെന്ന് അഭിഷേക് ബച്ചൻ ഒരിക്കൽ പറയുകയുണ്ടായി. മകളുടെ കാര്യങ്ങൾ നോക്കുന്നത് തുല്യമായി പങ്കിടണമെന്ന് ഐശ്വര്യ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അഭിഷേക് അന്ന് വ്യക്തമാക്കി. ഐശ്വര്യയെ സിനിമകളിൽ സജീവമായി കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ട്. ഫാഷൻ വേദികളിൽ ഇപ്പോഴും താര സാന്നിധ്യമറിയിക്കാറുണ്ട്. മുൻ ലോകസുന്ദരിയായ ഐശ്വര്യ റായുടെ സൗന്ദര്യത്തെ ഇന്നും ആരാധകർ വാഴ്ത്തുന്നു.
#aishwaryarai #bachchan #avoids ##posing #with #jayabachchan #wedding #event #fans #react