‌'അവന്റെ കണ്ണ് പോയി നോക്കെന്ന് ചിരിച്ചുകൊണ്ടല്ലേ നീ പറഞ്ഞത്, എന്റെ മകനോടായിരുന്നു ഇത് ചെയ്തതെങ്കിൽ...' - മഞ്ജു‌ പത്രോസ്

‌'അവന്റെ കണ്ണ് പോയി നോക്കെന്ന് ചിരിച്ചുകൊണ്ടല്ലേ നീ പറഞ്ഞത്, എന്റെ മകനോടായിരുന്നു ഇത് ചെയ്തതെങ്കിൽ...' - മഞ്ജു‌ പത്രോസ്
2025-03-04T11:58:00 | By Vishnu K

സിനിമാ-സീരിയൽ താരം മഞ്ജു പത്രോസ് സമൂഹമാധ്യമങ്ങളിൽ സജീവമാണ്, തന്റെ ജീവിത വിശേഷങ്ങൾ പോസ്റ്റ് ചെയ്യുന്നതിനോടൊപ്പം സാമൂഹിക വിഷയങ്ങളിലുള്ള തന്റെ നിലപാടുകളും മഞ്ജു പത്രോസ് പങ്കുവെക്കാറുണ്ട്.

അടുത്തിടെ താമരശ്ശേരിയിൽ നടന്ന വിദ്യാർഥി സംഘർഷത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ മരണ വാർത്ത വേദനപ്പിച്ച പശ്ചാത്തലത്തിലാണ് മഞ്ജുവിന്റെ പുതിയ കുറിപ്പ്.

കുറ്റവാളികൾക്ക് മാതൃകപരമായ ശിക്ഷ നൽകണമെന്ന് മഞ്ജു പത്രോസ് കുറിച്ചു. പതിനെട്ട് വയസുള്ള മകന്റെ അമ്മയാണ് ഞാൻ. കൈ വളരുന്നോ കാൽ വളരുന്നോയെന്ന് നോക്കി നോക്കി വളർത്തിയ മകൻ. അവനെ ചുറ്റി പറ്റിയാണ് എന്റെ ജീവിതം.

എൽകെജി ക്ലാസ്സിന്റെ മുന്നിൽ നിന്ന് വാവിട്ട് കരഞ്ഞ എന്നോട് എനിക്ക് ഇപ്പോഴും അത്ഭുതം ഇല്ല. കാരണം അവൻ എന്റെ പ്രാണനാണ്. അവന്റെ ഒരു കുഞ്ഞ് വിരൽ മുറിഞ്ഞാൽ എന്റെ ഉറക്കം നഷ്ടപ്പെടും.

സ്വരം ഇടറിയാൽ എന്താണെന്ന് അറിയുന്ന വരെ വിളിച്ചു കൊണ്ടിരിക്കും. എന്റെ തലയിൽ തൊട്ട് സത്യം ചെയ്യുന്ന വരെ എനിക്ക് ഉറപ്പുണ്ടാകില്ല. എന്റെ കാര്യം പറഞ്ഞെങ്കിലും എന്നെ പോലെ ഒരുപാട് അച്ഛന്മാരും അമ്മമാരുമുണ്ട്.

അങ്ങനെ ഉള്ള ഒരമ്മക്കും അച്ഛനുമാണ് അവരുടെ പാറക്കമുറ്റാത്ത മകനെ നഷ്ടപെട്ടത്... നഷ്ടപെട്ടതല്ല... നഷ്ടപ്പെടുത്തിയത്.

കാരണക്കാർ തോളത്ത് കയ്യിട്ട് നടക്കേണ്ട കൂട്ടുകാർ. അവർക്ക് വേണ്ടി വാദിക്കാൻ കുറെ പേർ പരീക്ഷയെഴുതണം പോലും... ഏതെങ്കിലും ഒരു അച്ഛന് ഒരു അമ്മക്ക് ക്ഷമിക്കാൻ സാധിക്കുമോ ഈ പ്രവർത്തികൾ.

ആ കുഞ്ഞിന്റെ മുഖം കണ്ടിട്ട് ഒരിക്കൽ പോലും നേരിൽ കാണാത്ത നമുക്ക് സഹിക്കാൻ കഴിയുന്നില്ല. അവർക്ക് മാതൃകപരമായ ശിക്ഷ നൽകേണ്ടതിനുപകരം എന്താണ് ഇവിടെ നടക്കുന്നത്.

ഏത് കൊടികുത്തിയ അപ്പന്മാരുടെ മക്കളായാലും ശരി ചെയ്ത തെറ്റിന് നീയൊക്കെ അനുഭവിക്കാതെ പോവില്ല. അവന്റെ കണ്ണൊന്ന് പോയി നോക്ക് നീ എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞില്ലേ നീ... എന്റെ മകനോടായിരുന്നു നീയൊക്കെ ഇത് ചെയ്തതെങ്കിൽ. ഇന്ന് ഞാൻ ജയിലിൽ ഉണ്ടായേനെ... എന്തിനെന്ന് പറയേണ്ടല്ലോ... കുഞ്ഞേ മാപ്പ്.... ഷഹബാസ് എന്നായിരുന്നു മഞ്ജുവിന്റെ കുറിപ്പ്.

മകനാണ് മഞ്ജുവിന്റെ വീക്ക്നെസ് എന്നത് മഞ്ജു തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എം.ജെ ഹയർ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു കഴിഞ്ഞ ദിവസം മരിച്ച മുഹമ്മദ് ഷഹബാസ്.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ മരിച്ചത്. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇഖ്ബാൽ-റംസീന ദമ്പതിമാരുടെ മകനാണ്. തലച്ചോറിന് പരിക്കേറ്റതാണ് ഷഹബാസിന്റെ മരണ കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Content Highlight: #Yousaid #Lookathiseyes #while #laughing #done #this #my #son #ManjuPatrose

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup