ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ദിയ കൃഷ്ണയും അശ്വിൻ ഗണേഷും. വിവാഹം കഴിഞ്ഞപ്പോൾ മുതൽ അമ്മായാകാനുള്ള ശ്രമത്തിലായിരുന്നു ദിയ.
ഗർഭിണിയായി മൂന്ന് മാസം പിന്നിട്ട് സ്കാനിങ്ങ് കൂടി കഴിഞ്ഞ് എല്ലാം നോർമലാണെന്ന് റിസൽട്ട് വന്നശേഷമാണ് ഗർഭിണിയാണെന്ന വിവരം ദിയ ആരാധകരെ അറിയിച്ചത്. കുടുംബത്തിലേക്ക് ആദ്യമായി ഒരു പേരക്കുട്ടി വരുന്ന ത്രില്ലിലാണ് കൃഷ്ണകുമാർ കുടുംബത്തിലെ എല്ലാവരും.
ഇപ്പോഴിതാ ദിയ പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. മടിസാർ സാരിയിൽ അതീവ സുന്ദരിയായി ഒരുങ്ങി തമിഴ് ബ്രാഹ്മിൺ പെണ്ണിനെ പോലെയാണ് ഫോട്ടോയിൽ ദിയ കൃഷ്ണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ട്രെഡീഷണൽ ലുക്കിൽ ദിയ ഫോട്ടോകളിൽ അതീവ സുന്ദരിയായിരുന്നു.
സ്വർണ്ണ കരകളുള്ള വെളുത്ത വേഷ്ടി ട്രെഡീഷണൽ സ്റ്റൈലിൽ ചുറ്റി മേൽമുണ്ടും ധരിച്ചാണ് ഫോട്ടോയിൽ അശ്വിൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അഞ്ചാം മാസത്തെ ചടങ്ങ്... ഒന്നാം ദിവസം എന്ന് ക്യാപ്ഷൻ നൽകിയാണ് ദിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിയ്ക്കുന്നത്. വിവാഹത്തിന് തയ്യാറാക്കുന്നത് പോലെ സമാനമായി വലിയൊരു ഓഡിറ്റോറിയത്തിൽ മണ്ഡപം ഒരുക്കി ബന്ധുക്കളേയും സുഹൃത്തുക്കളേയുമെല്ലാം വിളിച്ച് ചേർത്താണ് ദിയയും അശ്വിനും ചടങ്ങുകൾ നടത്തിയത്.
മണ്ഡപത്തിൽ ഒരുക്കിയ പ്രത്യേക സ്ഥലത്ത് ദിയയെ ഇരുത്തിയാണ് ചടങ്ങുകൾ നടന്നത്. അശ്വിനേയും സമീപത്തായി കാണാം.
ഫോട്ടോകൾ കണ്ടപ്പോൾ എല്ലാവരും ദിയയുടെ വളകാപ്പ് ചടങ്ങ് തമിഴ് ആചാരപ്രകാരം നടന്നുവെന്നാണ് കരുതിയത്. എന്നാൽ നടന്നത് വളകാപ്പ് ചടങ്ങായിരുന്നില്ല
തമിഴ് ബ്രാഹ്മിൺ കൾച്ചറാണ് അശ്വിനും കുടുംബവും പിൻതുടരുന്നത്. അവരുടെ ആചാരപ്രകാരമാണ് ഈ പ്രത്യേക ചടങ്ങ് നടത്തിയത്. അമ്മയ്ക്കും കുഞ്ഞിനുമുള്ള ദൃഷ്ടി ദോഷം മാറാനുള്ള പ്രത്യേക പൂജകളാണ് അഞ്ചാം മാസത്തിലെ ചടങ്ങിൽ കൂടി നടത്തുന്നതെന്നാണ് അടുത്തിടെ അശ്വിൻ പറഞ്ഞത്.
വിവാഹശേഷം ദിയ കൂടുതലും അനുഷ്ഠിക്കുന്നത് അശ്വിന്റെ കുടുംബത്തിന്റെ രീതികളും വിശ്വാസങ്ങളും ചടങ്ങുകളുമാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പ്രത്യേക ചടങ്ങിനായുള്ള വസ്ത്രങ്ങളും ഓർണമെന്റ്സും മറ്റുളള കാര്യങ്ങളും ഒരുക്കുന്ന തിരക്കിലായിരുന്നു ദിയ. അടുത്തിടെ പങ്കുവെച്ച യുട്യൂബ് വീഡിയോയിൽ ഇങ്ങനൊരു ചടങ്ങ് വരാൻ പോകുന്നുണ്ടെന്ന് ദിയയും അശ്വിനും സൂചിപ്പിച്ചിരുന്നു.
അഞ്ചാം മാസത്തെ ചടങ്ങ്... ഒന്നാം ദിവസം എന്ന് ക്യാപ്ഷൻ നൽകിയിരിക്കുന്നത് കൊണ്ട് തന്നെ വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചടങ്ങുകൾ നടന്നേക്കും.
മടിസാർ സാരിയും ആഭരണങ്ങളും മുല്ലപ്പൂവും ഒപ്പം പ്രഗ്നൻസി ഗ്ലോയും കൂടിയായപ്പോൾ ദിയ അതീവ സുന്ദരിയായി എന്നും കമന്റുകളുണ്ട്. ലോകത്തിലെ ഏറ്റവും സുന്ദരിയായ ഗര്‍ഭിണി ഇതാണോ?, ഈ വേഷം ദിയയുടെ വിവാഹ വസ്ത്രത്തേക്കാൾ മികച്ചതാണ്, ദിയയുടെ മുഖത്തെ തിളക്കം കണ്ടിട്ട് പിറക്കാൻ പോകുന്നത് പെൺകുഞ്ഞാണെന്ന് തോന്നുന്നു എന്നിങ്ങനെയാണ് കമന്റുകൾ.
അടുത്തിടെ മുതൽ കുഞ്ഞിന്റെ അനക്കം കിട്ടി തുടങ്ങിയെന്നും ദിയ വെളിപ്പെടുത്തിയിരുന്നു. തുടക്കത്തിൽ ബേബി കിക്കാണെന്ന് മനസിലായിരുന്നില്ലെന്നും ഗ്യാസാണെന്നാണ് കരുതിയിരുന്നതെന്നും ദിയ പറഞ്ഞിരുന്നു.
കുഞ്ഞിന്റെ അനക്കം കിട്ടി തുടങ്ങിയതോടെ ചിലപ്പോഴൊക്കെ രാത്രിയിലെ ഉറക്കം നഷ്ടപ്പെടുന്നതായും ദിയ പറയുന്നു. വയറിന് അകത്തുള്ള ആള്‍ ചെറിയ അനക്കമൊക്കെ തുടങ്ങിയിട്ടുണ്ട്. ഇടയ്ക്ക് എന്റെ ഉറക്കവും കളയുന്നുണ്ട്.
പെട്ടെന്നൊക്കെ എഴുന്നേറ്റിരിക്കും. ആഹാരം കഴിച്ചാൽ പിന്നെ അനക്കം ഒന്നും ഉണ്ടാവില്ല. ബേബി ഉറങ്ങുമെന്ന് തോന്നുന്നു. തുടക്കത്തിൽ ബേബി കിക്കാണെന്ന് എനിക്ക് മനസിലായില്ല. ഗ്യാസ് ആണെന്നാണ് കരുതിയത്.
നന്നായി കഴിയുമ്പോഴും നടക്കുമ്പോഴും നല്ല മൂവ്മെന്റ് ഉണ്ടാകാറുണ്ട്. വിശന്നിരിക്കുമ്പോൾ എന്നെ ചവിട്ടും. മനോഹരമായൊരു അനുഭവമാണത്. അത് അനുഭവിച്ചവർക്ക് അറിയാം എന്നാണ് ദിയ കൃഷ്ണ പറഞ്ഞത്.
#Diya #Ashwin #preparing #welcome #first #eyeball