'താന്‍ പേര് മാറ്റാത്തതില്‍ ആര്‍ക്കാണ് പ്രശ്‌നം? ഭര്‍ത്താവ് പോലും ഇതുവരെ ആവശ്യപ്പെടാത്ത കാര്യം' - അപ്സര

'താന്‍ പേര് മാറ്റാത്തതില്‍ ആര്‍ക്കാണ് പ്രശ്‌നം? ഭര്‍ത്താവ് പോലും ഇതുവരെ ആവശ്യപ്പെടാത്ത കാര്യം' - അപ്സര
Mar 3, 2025 06:59 AM | By Susmitha Surendran

(moviemax.in)  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അപ്‌സര രത്‌നാകരന്‍. ബിഗ് ബോസിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു അപ്‌സര. എന്നാല്‍ അപ്രതീക്ഷിതമായി ഷോയില്‍ നിന്നും പുറത്തായി. ആരാധകരെ ഞെട്ടിച്ച പുറത്താകല്‍ ആയിരുന്നു അപ്‌സരയുടേത്. ഇപ്പോഴിതാ തന്റെ പേരിനെ ചൊല്ലിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അപ്‌സര.

തന്റെ പേര് എന്തുകൊണ്ടാണ് വിവാഹ ശേഷവും മാറ്റാതെ അപ്‌സര രത്‌നാകരന്‍ എന്ന് തന്നെ നിലനിര്‍ത്തിയിരിക്കുന്നത് എന്ന് ചോദിക്കുന്നവര്‍ക്കാണ് അപസര മറുപടി നല്‍കുന്നത്.  താന്‍ പേര് മാറ്റാത്തതില്‍ ആര്‍ക്കാണ് പ്രശ്‌നം എന്നാണ് അപ്സര ചോദിക്കുന്നത്.


''എന്റെ പേര് അപ്‌സര എന്നാണ്. അച്ഛന്റെ പേര് രത്‌നാകരന്‍. അതുകൊണ്ട് തന്നെ എന്റെ പേര് അപ്‌സര രത്‌നാകരന്‍ എന്നാണ്. അതില്‍ ആര്‍ക്കാണ് പ്രശ്‌നം?'' താരം ചോദിക്കുന്നു. എല്ലാവരുടേയും ചോദ്യം ഞാന്‍ ആല്‍ബി ചേട്ടനെ കല്യാണം കഴിച്ചത് കൊണ്ട് അപ്‌സര ആല്‍ബി എന്നല്ലേ പേര് വരേണ്ടത് എന്നാണ്. ആ പേര് ഇടാത്തതു കൊണ്ട് ഞങ്ങള്‍ തല്ലിപ്പിരിഞ്ഞു എന്നുവരെ പറയുന്നവരുണ്ടെന്നും അപ്‌സര പറയുന്നു.

ഇത്രയും വര്‍ഷം ആയിട്ട് എന്റെ പേരിന്റെ കൂടെ രത്‌നാകരന്‍ എന്ന അച്ഛന്റെ പേരു തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. വിവാഹം കഴിഞ്ഞതോടെ അച്ഛന്റെ സ്ഥാനം ഭര്‍ത്താവിന് കൈമാറണം എന്ന് നിര്‍ബന്ധമുണ്ടോ? എന്നും അപ്‌സര തുറന്നടിച്ച് ചോദിക്കുന്നു.

എന്റെ ഭര്‍ത്താവ് പോലും പേരുമാറ്റണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. പിന്നെ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്‌നം? എന്റെ പേരിന്റെ കൂടെ അച്ഛന്റെ പേരുമാറ്റി ഭര്‍ത്താവിന്റെ പേരിടുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അപ്‌സര പറയുന്നു.



#Apsara #now #answering #questions #about #her #name.

Next TV

Related Stories
Top Stories










News Roundup