വീണ്ടും മലയാളത്തില്‍ ബിഗ് ബോസ് വരാന്‍ പോവുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. ചാനലിന്റെ ഭാഗത്ത് നിന്നും ഇനിയും പ്രൊമോ പോലും വന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചകള്‍ തുടങ്ങി. മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്ന് അറിയാനാണ് ഏവരും കാത്തിരിക്കുന്നത്.
പ്രെഡിക്ഷന്‍ ലിസ്റ്റ് ഓരോന്നായി പുറത്ത് വരികയാണ്. ഇതിനിടെ ബിഗ് ബോസില്‍ വിന്നറാവാന്‍ താല്‍പര്യമുള്ളവര്‍ തന്റെ അടുത്ത് വരാന്‍ പറയുകയാണ് ജിന്റോ.
കഴിഞ്ഞ സീസണില്‍ ബിഗ് ബോസ് വിന്നറായ താരമാണ് ജിന്റോ. ഷോ യിലേക്ക് പോകുന്നതിന് മുന്‍പ് എല്ലാവരും മനസിലാക്കേണ്ട കാര്യങ്ങളുണ്ടെന്നും തന്റെ അനുഭവത്തിലൂടെ അത് പറഞ്ഞ് തരാമെന്നുമാണ് ജിന്റോ അറോറ മീഡിയ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നത്.
'ബിഗ് ബോസിലെ ആദ്യത്തെ രണ്ടാഴ്ച ഞാന്‍ സൈലന്റ് ആയിരുന്നത് മറ്റുള്ളവരെ മനസിലാക്കാനാണ്. പക്ഷേ എനിക്ക് സംസാരിക്കാന്‍ അറിയില്ലെന്നും ഞാനൊരു മണ്ടനാണെന്നുമാണ് പലരും കരുതിയത്.
മണ്ടനാണെന്ന ടാഗ് എനിക്ക് കിട്ടി. ഒത്തിരി കളിയാക്കലുകളും എനിക്ക് കിട്ടി. അവസാനം കപ്പ് എനിക്ക് തന്നെ കിട്ടിയില്ലേ? അതാണ് ലക്ഷ്യം വെക്കേണ്ടത്.
ക്യാമറയുടെ മുന്നിലാണ് നില്‍ക്കുന്നതെന്നും എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും ബോധ്യം ഉണ്ടാവണം. നമ്മള്‍ മൂക്കില്‍ കൈയ്യിട്ടാല്‍ പോലും ആള്‍ക്കാര്‍ കാണുമെന്ന് വിചാരിക്കണം.
ആ ബോധ്യം ഇല്ലാതെ കളിക്കുന്നവരെയാണ് ജനം മനസിലാക്കുന്നത്. അറിയുന്നവര്‍ മാത്രമല്ല അറിയാത്ത ആളുകളും എനിക്ക് വോട്ട് ചെയ്തു. ബിഗ് ബോസിന് ശേഷം വീട്ടിലെത്തുന്നത് വെളുപ്പിനാണ്. ആ സമയം എന്റെ നാട്ടിലുള്ള ആളുകള്‍ മൊത്തം അവിടെ ഉണ്ടായിരുന്നു.
ഇനി ബിഗ് ബോസിലേക്ക് കയറാന്‍ ആരൊക്കെ ആഗ്രഹിക്കുന്നോ അവരൊക്കെ അതിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യാതെ പോവരുത്. ഗെയിം എന്താണെന്ന് ആദ്യം പഠിക്കണം. അല്ലാതെ കയറിയാല്‍ പണി പാളുമെന്നാണ് ജിന്റോ പറയുന്നത്.
അവിടെയുള്ള ആളുകളെ പഠിക്കാനാണ് ആദ്യം മിണ്ടാതെ ഇരുന്നത്. എല്ലാവരുടെയും റിയല്‍ സ്വഭാവം മനസിലാവണമെങ്കില്‍ കുറച്ച് ദിവസം കഴിയണം. ബിഗ് ബോസിന്റെ പ്രധാന വാതില്‍ കടന്ന് അകത്ത് എത്തി കഴിഞ്ഞാല്‍ പുറംലോകത്തെ നമ്മള്‍ മരിച്ചിട്ടുണ്ടാവും.
അവിടെ വേറൊരു ലോകമാണ്. പുറത്ത് നിന്ന് ആകെ കാണുന്നത് ലാലേട്ടനെയാണ്. അദ്ദേഹം പറയുന്നതിലൂടെ പുറത്ത് നടക്കുന്നത് പലതും മനസിലാവും.
അവിടെയുള്ള ആളുകളെ പഠിക്കാനാണ് ആദ്യം മിണ്ടാതെ ഇരുന്നത്. എല്ലാവരുടെയും റിയല്‍ സ്വഭാവം മനസിലാവണമെങ്കില്‍ കുറച്ച് ദിവസം കഴിയണം.
ബിഗ് ബോസിന്റെ പ്രധാന വാതില്‍ കടന്ന് അകത്ത് എത്തി കഴിഞ്ഞാല്‍ പുറംലോകത്തെ നമ്മള്‍ മരിച്ചിട്ടുണ്ടാവും. അവിടെ വേറൊരു ലോകമാണ്. പുറത്ത് നിന്ന് ആകെ കാണുന്നത് ലാലേട്ടനെയാണ്. അദ്ദേഹം പറയുന്നതിലൂടെ പുറത്ത് നടക്കുന്നത് പലതും മനസിലാവും.
ബിഗ് ബോസ് വിന്നര്‍ ആവണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ എന്റെ അടുത്തേക്ക് വരൂ, ഞാന്‍ പഠിപ്പിക്കാം. ജെനുവിനായി കളിക്കുന്നതിനൊപ്പം മറ്റുള്ളവരെ മനസിലാക്കുകയും വേണം.
എല്ലാവരെയും ഒരുപോലെ വിശ്വസിക്കരുത്. പിന്നെ ഒരാളോട് നന്നായി സംസാരിച്ച ശേഷം അവരെ പറ്റി മറ്റൊരാളോട് പോയി കുറ്റം പറയുന്നത് ജനങ്ങള്‍ കാണുന്നുണ്ടെന്ന ബോധം വേണമെന്നും,' ജിന്റോ പറയുന്നു.
#idea #become #winner #BiggBoss #interested #come #Jinto #tells #how #play #game