ബോളിവുഡിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായ സ്ഥാനം നേടിയെടുക്കാൻ നടി രാധിക ആപ്തെയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ന് ലണ്ടനിലാണ് രാധിക ഭർത്താവിനും കുഞ്ഞിനുമൊപ്പം താമസിക്കുന്നത്.
ഇടയ്ക്ക് ഇന്ത്യയിലെത്താറുണ്ട്. ബെനഡിക്ട് ടെയ്ലർ എന്നാണ് രാധിക ആപ്തെയുടെ ഭർത്താവിന്റെ പേര്. തെന്നിന്ത്യൻ സിനിമാ രംഗത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും ബോളിവുഡിലാണ് മികച്ച സിനിമകളും സീരീസുകളും രാധിക കൂടുതലും ചെയ്തിട്ടുള്ളത്.
അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നടിയാണ് രാധിക ആപ്തെ. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടി. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുമായി സംസാരിക്കവെയാണ് രാധിക അനുഭവങ്ങൾ പങ്കുവെച്ചത്.
തുടക്കകാലത്ത് എന്റെ വാക്കുകൾക്ക് വിലയില്ലായിരുന്നു. ഞാൻ പറയുന്നത് ആരും ശ്രദ്ധിക്കില്ല. ഇത് ശരിയല്ല, മാറ്റണം, അല്ലെങ്കിൽ ഞാൻ ഷൂട്ടിനില്ലെന്ന് പറയാനുള്ള പവർ പതിയെ എനിക്ക് ലഭിച്ചു.
പക്ഷെ എന്നെ ഒഴിവാക്കാതെ അവർ മാറ്റം വരുത്തുമെന്ന് അറിയാവുന്ന സെറ്റുകളിൽ മാത്രമേ ഞാനത് ഉപയോഗിക്കാറുള്ളൂ. അടുത്തിടെ ഞാനൊരു പ്രൊജക്ട് ചെയ്തു. വലിയ പ്രൊജക്ടാണ്.
സെറ്റിൽ ഒരുപാട് തെറ്റായ കാര്യങ്ങൾ നടക്കുന്നുണ്ട്. എനിക്ക് തെറാപ്പിയെടുക്കേണ്ടി വന്നു. വീട്ടിൽ വന്ന് ഫ്രിഡ്ജിലുള്ള എല്ലാം കഴിക്കാൻ തുടങ്ങി. കാരണം ഞാൻ പ്രതികരിച്ചില്ല. അതെനിക്ക് ഉൾക്കൊള്ളാനായില്ല.
എനിക്ക് നേരെയും ചില കാര്യങ്ങൾ നടന്നു. ഞാൻ പറഞ്ഞപ്പോൾ അത് മാറി. പക്ഷെ സെറ്റിൽ ഒരുപാട് സ്ത്രീകൾക്ക് നേരെ ഇത് നടക്കുന്നത് എനിക്ക് കാണാമായിരുന്നു. ഞാൻ നിങ്ങളെ പിന്തുണയ്ക്കും നിങ്ങൾ പ്രതികരിക്കൂയെന്ന് അവരോട് പറഞ്ഞു.
പക്ഷെ ഞങ്ങൾക്ക് കഴിയില്ല, ഈ അവസരത്തിനായി ഒരുപാട് കാത്തിരുന്നതാണെന്ന് മറുപടി നൽകി. ഹയർ അതോറിറ്റിയോട് ഞാൻ സംസാരിച്ചു. പക്ഷെ അവരൊന്നും ചെയ്തില്ലെന്നും രാധിത ആപ്തെ വിമർശിച്ചു.
താൻ പുകവലി നിർത്തിയതിനെക്കുറിച്ചും രാധിക ആപ്തെ സംസാരിക്കുന്നുണ്ട്. ഞാൻ ഒരുപാട് സ്മോക്ക് ചെയ്യുമായിരുന്നു. പക്ഷെ ഇപ്പോഴില്ല. പുകവലി നിർത്തിയത് വളരെ നല്ല തീരുമാനമായിരുന്നെന്നും രാധിക വ്യക്തമാക്കി.
അഭിപ്രായങ്ങൾ തുറന്ന് പറയുന്നത് കാരണം തനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. അത് ആശങ്കപ്പെടുത്താറുമുണ്ട്. എന്നാൽ പ്രതികരിക്കാത്തതിലും നല്ലത് വർക്ക് നഷ്ടപ്പെടുന്നതാണെന്നും രാധിക ആപ്തെ പറഞ്ഞു.
ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും ജീവിതത്തിലെ വ്യത്യാസങ്ങളെക്കുറിച്ചും രാധിക ആപ്തെ സംസാരിക്കുന്നുണ്ട്. ഇംഗ്ലണ്ടിൽ വളരെ ശാന്തതയുണ്ട്. ഇന്ത്യയിൽ കൺസ്ട്രക്ഷൻ വർക്കുകളുടെ ശബ്ദം എപ്പോഴും കേൾക്കാം.
ഇംഗ്ലണ്ടിൽ ആരും നമ്മളെ ശ്രദ്ധിക്കില്ലെന്ന് മുമ്പ് കരുതിയിരുന്നു. എന്നാൽ ഇപ്പോഴിവിടെ ഒരുപാട് ഇന്ത്യക്കാരുണ്ട്. അവർ എപ്പോഴും തന്നെ നോക്കും. ചിലർ ഫോളോ ചെയ്യും. ഇന്ത്യക്കാർക്കിടയിൽ ബൗണ്ടറിയില്ല. അത് പഠിക്കേണ്ടതുണ്ട്.
അതേസമയം ഇന്ത്യക്കാർ സഹായിക്കാൻ അങ്ങേയറ്റം ശ്രമിക്കും. അതേസമയം ബ്രിട്ടീഷ് കൾച്ചറിൽ അങ്ങനയെല്ലെന്നും രാധിക ആപ്തെ പറഞ്ഞു.
#Quit #smoking #lot #wrong #going #set #RadhikaApte