‘ഞങ്ങൾ ഒറ്റയ്ക്ക് നിന്നാലും ഞങ്ങളുടെ തല ഉയർന്നു തന്നെ നിൽക്കും, സത്യം ഞങ്ങളുടെ ഒപ്പമുണ്ട്' - ബാല

‘ഞങ്ങൾ ഒറ്റയ്ക്ക് നിന്നാലും ഞങ്ങളുടെ തല ഉയർന്നു തന്നെ നിൽക്കും, സത്യം ഞങ്ങളുടെ ഒപ്പമുണ്ട്' - ബാല
Mar 2, 2025 04:24 PM | By Susmitha Surendran

(moviemax.in)  നടൻ ബാലയ്‌ക്കെതിരെ മുൻഭാര്യയായ എലിസബത്ത് വിവാഹം കഴിഞ്ഞത് മുതൽ താൻ നേരിട്ട് കൊണ്ടിരുന്ന പ്രശ്‌നങ്ങളെ പറ്റി പറഞ്ഞ് കഴിഞ്ഞ ദിവസങ്ങളിൽ രംഗത്ത് വന്നിരുന്നു.

ഇതിനിടെ മറുപടിയുമായി എത്തിയിരിക്കുകയാണ് ബാല. ചില സത്യങ്ങൾ പറയാമെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയാണ് ബാല വീഡിയോ പോസ്റ്റ് ചെയ്തത്.

‘ഞങ്ങൾ ഒറ്റയ്ക്ക് നിന്നാലും ഞങ്ങളുടെ തല ഉയർന്നു തന്നെ നിൽക്കും. കാരണം സത്യം ഞങ്ങളുടെ ഒപ്പമുണ്ട്. നവംബർ മാസം തൊട്ട് ഞാൻ പറയുന്ന കാര്യങ്ങൾ ഒന്നും കൂടി ഞാൻ പറഞ്ഞു തരാം.

ഇന്നലെയും പറഞ്ഞ കാര്യങ്ങൾ ഓർക്കണം. എന്നിട്ട് മനസിലാകും. പ്ലാൻ ചെയ്ത അറ്റാക്ക് ആണെന്ന് പറയാൻ കാരണം ഇത് ഒരാൾ അല്ല ചെയ്യുന്നത്. നാലഞ്ച് പേർ ചേർന്നാണ് ചെയ്യുന്നത്. അതിന്റെ തലവൻ ആരാണെന്ന് നിങ്ങളെല്ലാവർക്കും മനസിലാവും. എല്ലാവരും ചേർന്നാണ് അറ്റാക്ക് ചെയ്യുന്നത്. എങ്ങനെയെന്നാൽ ആദ്യം നിയമപരമായി എന്റെ വായടപ്പിച്ചു. എന്നിട്ട് അവർക്ക് എന്തും പറയാമെന്നായി.’

ശേഷം മുൻഭാര്യയായ എലിസബത്ത് യൂട്യൂബർ ചെകുത്താനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളാണ് ബാല വീഡിയോയിൽ കാണിക്കുന്നത്. ഇതിനു ശേഷം ഒരു അഭിമുഖത്തിൽ സ്വന്തം സ്വത്തിനെ കുറിച്ച് പറയുന്നൊരു വീഡിയോയും ബാല ചേർത്തിട്ടുണ്ട്.

‘എനിക്ക് 250 കോടി സ്വത്തുണ്ടെന്ന കണക്ക് വന്നു. തമിഴ്‌നാട്ടിൽ നേരത്തെ തന്നെ ഈ കണക്ക് പുറത്ത് വന്നിരുന്നു. എന്റെ ചേട്ടൻ ശിവ സംവിധാനം ചെയ്ത കങ്കുവ എന്ന പടം വരികയാണ്.

അപ്പോൾ അവിടെ വാർത്ത വന്നത് കങ്കുവ പടത്തിന്റെ സംവിധായകൻ ശിവയുടെ സ്വത്തിനെക്കാളും അനിയൻ ബാലയ്ക്കാണെന്നും, എനിക്ക് 250 കോടിയോളം സ്വത്ത് ഉണ്ടെന്നും ഇനിയും എത്രത്തോളം ഉണ്ടാവുമെന്നുമാണ് അതിൽ പറഞ്ഞത്. ആ വാർത്ത പുറത്ത് വന്നത് മുതൽ എനിക്ക് മനസമധാനം ഉണ്ടായിട്ടില്ല. അതാണ് സത്യം’ ബാല പറയുന്നത്.



'#Even #we #stand #alone #our #heads #will #remain #high #truth #with #us' #Bala

Next TV

Related Stories
Top Stories










News Roundup