മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് സിനിമാ സീരിയൽ താരം ആൻ മരിയ. ദത്തുപുത്രി എന്ന സീരിയലിലാണ് ആൻ മരിയ ആദ്യമായി അഭിനയിച്ചത്. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചൻ, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃത വർഷിണി, മാമാട്ടിക്കുട്ടി, എൻറെ മാതാവ് തുടങ്ങി പല സീരിയലുകളിലും വേഷമിട്ടു.
വെൽക്കം ടു സെൻട്രൽ ജയിൽ, മാസ്ക്, അയാൾ ജീവിച്ചിരിപ്പുണ്ട് തുടങ്ങിയ സിനിമകളിലും ചില വെബ് സീരീസുകളിലും ആൻമരിയ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ ജീവിതത്തിലെ വേദനകളും വ്യക്തിജീവിതത്തിൽ അഭിമുഖീകരിച്ച പ്രശ്നങ്ങളും തുറന്നു പറഞ്ഞുകൊണ്ടുള്ള ആൻമരിയയുടെ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.
തന്റെ വ്യക്തീജീവിത്തതിലെ പ്രശ്നങ്ങൾ അഭിനയജീവിതത്തെയും ബാധിച്ചിട്ടുണ്ടെന്നും ആൻമരിയ പറഞ്ഞു. ''ഒരു സീരിയൽ ലൊക്കേഷനിൽ വെച്ച് ഞാൻ തല കറങ്ങി വീണിട്ടുണ്ട്, കരഞ്ഞിട്ടുണ്ട്. ഒരു തവണ പൊട്ടിത്തെറിക്കേണ്ടി വന്നിട്ടുണ്ട്. ദേഷ്യത്തിന്റെ അവസാനം കരഞ്ഞുപോയിട്ടുണ്ട്. എന്നെ അവരെല്ലാം സഹിച്ചിട്ടുണ്ട് എന്ന് പറയേണ്ടിവരും'', ആൻമരിയ പറഞ്ഞു.
തന്റെ കുടുംബത്തെക്കുറിച്ചും ആൻമരിയ സംസാരിച്ചു. ''എനിക്ക് പപ്പ ഇല്ല എന്നാണ് ഞാൻ ഇതുവരെ എല്ലായിടത്തും പറഞ്ഞിട്ടുള്ളത്. പപ്പയ്ക്ക് എന്തു പറ്റിയെന്നോ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല.
എന്നാൽ പപ്പ ജീവിച്ചിരിപ്പുണ്ട്. പക്ഷേ ഒരു പ്രത്യേക സംഭവത്തിനു ശേഷം എന്റെ മനസിൽ എന്റെ അപ്പൻ മരിച്ചു കഴിഞ്ഞു. ഇപ്പോൾ ഞാനിതു പറയുന്നത് എന്റെ അമ്മയോട് ചോദിച്ചതിനു ശേഷമാണ്'', ആൻമരിയ പറഞ്ഞു.
ഇഷ്ടം മാത്രം എന്ന സീരിയലിലാണ് ആൻമരിയ ഇപ്പോൾ അഭിനയിക്കുന്നത്. അടുത്തിടെയാണ് ഫുഡ് വ്ളോഗറും ട്രാവൽ കണ്ടന്റ് ക്രിയേറ്ററുമായ ഷാൻ ജിയോയുമായി താരം വേർപിരിഞ്ഞത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.
#Anmaria #says #her #mind #father #dead