ജനപ്രീയ പരിപാടിയാണ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു ചിരി ഇരു ചിരി ബംപര്‍ ചിരി. പുതിയ ഹാസ്യ താരങ്ങളെ കണ്ടെത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന പരിപാടിയുടെ അവതാരകന്‍ യൂട്യൂബര്‍ ആയ കാര്‍ത്തിക് സൂര്യയാണ്.
എന്നാല്‍ ഇപ്പോഴിതാ കാര്‍ത്തിക് സൂര്യയ്ക്ക് പകരം ആര്യ ഷോയിലെ അവതാരകയായി എത്തിയിരിക്കുകയാണ്. മലയാളത്തിലെ എണ്ണം പറഞ്ഞ അവതാരകരില്‍ ഒരാളാണ് ആര്യ.
എന്നാല്‍ ആര്യ ബംപര്‍ ചിരിയുടെ അവതാരകയായത് ചിലര്‍ക്ക് പിടിച്ചിട്ടില്ല. ആര്യ അവതാരകയായി എത്തുന്ന എപ്പിസോഡുകളുടെ പ്രൊമോ വീഡിയോകളുടെ താഴെ ചിലര്‍ കാര്‍ത്തിക് എവിടെ എന്ന് ചോദിക്കുന്നുണ്ട്.
ഇതിന് മറുപടിയുമായി ഇപ്പോഴിതാ ആര്യ തന്നെ എത്തിയിരിക്കുകയാണ്. പ്രൊമോ വീഡിയോയുടെ കമന്റ് ബോക്‌സിലാണ് ആര്യ മറുപടിയുമായി എത്തിയത്.
കാര്‍ത്തിക് എവിടെ? എന്ന് ചോദിച്ച ഒരാള്‍ക്കാണ് ആര്യ മറുപടി നല്‍കിയിരിക്കുന്നത്. ''കാര്‍ത്തിക്കിന് പനിയായിരുന്നു. പേടിക്കണ്ട ഞാന്‍ താല്‍ക്കാലികമാണ്. അവന്‍ ഉടനെ തന്നെ തിരികെ വരും'' എന്നാണ് ആര്യ മറുപടി നല്‍കിയത്. ഇതിനിടെ ആര്യയെ അവഹേളിക്കാന്‍ ശ്രമിച്ചയാള്‍ക്കും ആര്യ മറുപടി നല്‍കുന്നുണ്ട്.
'കാര്‍ത്തിക്കിനെ മാറ്റി ഇതിനെ ഒന്നും കൊണ്ട് ഇടല്ലേ. ഉള്ള റേറ്റിംഗ് പോയി കിട്ടും' എന്നായിരുന്നു ഒരു കമന്റ്. ഇതിനാണ് ആര്യ മറുപടി നല്‍കിയത്. ''കാര്‍ത്തിക്കിന് വയ്യാതെ ആയ സമയത്ത് ഞാന്‍ താല്‍ക്കാലികമായി വന്നതാണ് സര്‍. കാര്‍ത്തിക് തന്നെ ആണ് അവതാരകന്‍. പേടിക്കാതെ'' എന്നാണ് ആര്യ നല്‍കിയ മറുപടി.
ആര്യയുടെ മറുപടി ശ്രദ്ധിക്കപ്പെടുകയാണ്. ജനപ്രീയ പരിപാടിയാണ് ഒരു ചിരി ഇരു ചിരി ബംപര്‍ ചിരി. മഞ്ജു പിള്ള, നസീര്‍ സംക്രാന്തി, സാബുമോന്‍ എന്നിവരായിരുന്നു തുടക്കത്തില്‍ ഷോയിലെ വിധികര്‍ത്താക്കള്‍.
അവതാരകനായി കാര്‍ത്തിക് സൂര്യയുമെത്തി.അധികം വൈകാതെ തന്നെ ബംപര്‍ ചിരി മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ പരിപാടിയായി മാറി. കോമഡി സ്‌കിറ്റുകളും സ്റ്റാന്റ് അപ്പ് കോമഡികളുമൊക്കെയായി ഷോയിലൂടെ കയ്യടി നേടിയവരും താരങ്ങളായവരും നിരവധിയാണ്.
പിന്നീട് ഷോയുടെ വിധികര്‍ത്താക്കളായി രമേഷ് പിഷാരടിയടക്കം പലരും വന്നു പോയി. നിലവില്‍ മഞ്ജു പിള്ള, കോട്ടയം നസീര്‍, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ഷോയിലെ വിധികര്‍ത്താക്കള്‍.
അവതാരകനായ കാര്‍ത്തിക് സൂര്യ മലയാളികളുടെ പ്രിയങ്കരനായി മാറുകയും ചെയ്തു. തന്റെ തനത് ശൈലിയും അസാധ്യ എനര്‍ജിയുമാണ് കാര്‍ത്തിക് സൂര്യയെ വളരെ പെട്ടെന്നു തന്നെ ജനപ്രീയനാക്കിയത്. അതുകൊണ്ടാണ് കാര്‍ത്തിക് സൂര്യയുടെ അഭാവം പലരിരും നിരാശയുണ്ടാക്കുന്നത്.
അതേസമയം മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെ താരമായ ആര്യ പിന്നീട് നിരവധി പരിപാടികളിലും അവതാരകയായി എത്തിയിട്ടുണ്ട്. ബിഗ് ബോസിലും ആര്യ മത്സരാര്‍ത്ഥിയായിരുന്നു. സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള ആര്യ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്.
അതേസമയം സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രമണങ്ങളേയും ആര്യയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് തന്റെ മകളുടെ ബര്‍ത്ത് ഡേ റീലിന് താഴെ അസഭ്യ കമന്റുമായി എത്തിയ വ്യക്തിയെ ആര്യ തുറന്നു കാണിച്ചത്. അയാളുടെ പേരും കമന്റും സ്‌ക്രീന്‍ഷോട്ടെടുത്തായിരുന്നു ആര്യയുടെ പ്രതികരണം.
''ബര്‍ത്ത് ഡേ റീലിന്റെ താഴെ വന്ന് ഇങ്ങനൊരു കമന്റ് ഇട്ടിരിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. ചിലപ്പോള്‍ ഒരു മനസുഖത്തിന് വേണ്ടിയിട്ടായിരിക്കാം. എന്നാല്‍ പിന്നെ മനസുഖം ഇത്തിരി അധികം ആയിക്കോട്ടെ എന്നു കരുതിയാണ് ഈ വീഡിയോ ചെയ്യുന്നത്. ആവശ്യത്തിന് മനസുഖം അദ്ദേഹത്തിന് കിട്ടിയെന്ന് കരുതുന്നു'' എന്നാണ് ആര്യ പറഞ്ഞത്.
#Arya #replaces #KarthikSuriya #Bumper #Chiri #Fans #say #rating #decrease