ടെലിവിഷന്‍ താരം മിഷേൽ ട്രാഷ്റ്റൻബെർഗ് ഫ്‌ളാറ്റിൽ മരിച്ചനിലയിൽ

ടെലിവിഷന്‍ താരം മിഷേൽ ട്രാഷ്റ്റൻബെർഗ് ഫ്‌ളാറ്റിൽ മരിച്ചനിലയിൽ
Feb 27, 2025 10:48 AM | By Athira V

(moviemax.in ) പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ താരം മിഷേല്‍ ട്രാഷ്റ്റന്‍ബെര്‍ഗ് ഫ്‌ളാറ്റിൽ മരിച്ചനിലയിൽ. 39 വയസ്സായിരുന്നു. പ്രാദേശികസമയം ബുധനാഴ്ച രാവിലെ എട്ടുമണിയോടെ മാന്‍ഹാട്ടനിലെ അപ്പാര്‍ട്ട്‌മെന്റിലാണ് നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എമര്‍ജന്‍സി മെഡിക്കല്‍സംഘം അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയപ്പോള്‍ നടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്നും നേരത്തെതന്നെ മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മരണത്തില്‍ ദുരൂഹതകളൊന്നും സംശയിക്കുന്നില്ലെന്ന് പോലീസ് അറിയിച്ചു.

അമേരിക്കന്‍ ടി.വി. സീരിസുകളിലൂടെ ശ്രദ്ധേയയായ മിഷേല്‍ അടുത്തിടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ഇതിനെത്തുടര്‍ന്ന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ നടി അഭിമുഖീകരിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മൂന്നാംവയസ്സില്‍ ടി.വി. പരസ്യചിത്രങ്ങളിലൂടെയായിരുന്നു മിഷേലിന്റെ അഭിനയരംഗത്തേയ്ക്കുള്ള അരങ്ങേറ്റം. പിന്നാലെ ബാലതാരമായി ടി.വി. സീരീസുകളിലും തിളങ്ങി. 'ദി അഡ്വഞ്ചര്‍ ഓഫ് പെറ്റെ ആന്‍ഡ് പെറ്റെ', 'ഹാരിയറ്റ് ദി സ്‌പൈ' തുടങ്ങിയ സീരിസുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ചെയ്തു. 'ബഫി ദി വാംപിയര്‍ സ്ലേയര്‍' എന്ന ടി.വി. സീരിസാണ് നടിയെ ഏറെ പ്രശസ്തയാക്കിയത്. ഇത് കരിയറില്‍ വലിയ ബ്രേക്കായി. പിന്നാലെ ഒട്ടേറെ സീരിസുകളിലും മിഷേല്‍ അഭിനയിച്ചു.

#TV #star #Michelle #Trachtenberg #found #dead #flat

Next TV

Related Stories
'മ്മടെ കോഴിക്കോട് അങ്ങാടില് കല്യാണം കഴിച്ചു, മകൻ കൈനീട്ടി അടിച്ചാൽ വീഴും'; തുറന്ന് പറച്ചിലുമായി ഷാഫി കൊല്ലം

Feb 27, 2025 05:39 PM

'മ്മടെ കോഴിക്കോട് അങ്ങാടില് കല്യാണം കഴിച്ചു, മകൻ കൈനീട്ടി അടിച്ചാൽ വീഴും'; തുറന്ന് പറച്ചിലുമായി ഷാഫി കൊല്ലം

നായികയും നായകനും തുളസിമാലയൊക്കെ ഇട്ട് നില്‍ക്കുന്നതാണ് പുറത്ത് വിട്ട...

Read More >>
നിന്നെ വല്ലാതെ മിസ് ചെയ്യുന്നു; ഓട്ടോ​ഗ്രാഫ് താരം ശരത്തിന്റെ വേ​ർപാടിന് പത്ത് വയസ്, കുറിപ്പുമായി സോണിയ!

Feb 27, 2025 04:54 PM

നിന്നെ വല്ലാതെ മിസ് ചെയ്യുന്നു; ഓട്ടോ​ഗ്രാഫ് താരം ശരത്തിന്റെ വേ​ർപാടിന് പത്ത് വയസ്, കുറിപ്പുമായി സോണിയ!

ഫൈവ് ഫിം​ഗേഴ്സ് എന്ന അഞ്ച് വിദ്യാർത്ഥികളുടെ സൗഹൃദവും പ്രണയവും പ്രതികാരവുമെല്ലാമായിരുന്നു സീരിയലിന്റെ കഥാ...

Read More >>
ഞങ്ങൾ പിരിഞ്ഞു? റാഫിക്കയെ ഒഴിവാക്കി...! എല്ലാവര്‍ക്കും ഇഷ്ടം സങ്കടം കാണാന്‍; ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മഹീന

Feb 26, 2025 09:12 PM

ഞങ്ങൾ പിരിഞ്ഞു? റാഫിക്കയെ ഒഴിവാക്കി...! എല്ലാവര്‍ക്കും ഇഷ്ടം സങ്കടം കാണാന്‍; ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മഹീന

ഞാന്‍ എവിടേയും വന്ന് പറഞ്ഞിട്ടില്ല. നിങ്ങള്‍ യൂട്യൂബ് വീഡിയോകളും കമന്റുകളും കണ്ട് ചോദിക്കുന്നതാണ്. അതിന്റെ ആവശ്യമില്ല. വ്യക്തിപരമായി...

Read More >>
'രേണു സുധി സഹോദരിയെപ്പോലെ, ഭർത്താവ് മരിച്ച സ്ത്രീയ്ക്ക് ജീവിക്കണ്ടേ?', ദാസേട്ടൻ കോഴിക്കോട്

Feb 26, 2025 05:26 PM

'രേണു സുധി സഹോദരിയെപ്പോലെ, ഭർത്താവ് മരിച്ച സ്ത്രീയ്ക്ക് ജീവിക്കണ്ടേ?', ദാസേട്ടൻ കോഴിക്കോട്

അടുത്തിടെ നടനും സോഷ്യൽ മീഡിയ താരവുമായ ദാസേട്ടൻ കോഴിക്കോടും രേണുവും ചേർന്ന് 'ചാന്ത് പൊട്ട്' എന്ന് സിനിമയിലെ പാട്ട് റിക്രിയേറ്റ്...

Read More >>
മരിച്ചവർ തിരിച്ച് വരില്ല, ആ കലാകാരന്മാരെപ്പോലെയാണ് രേണുവും, ആർക്കും മുമ്പിൽ കൈ നീട്ടുന്നില്ലല്ലോ; ദാസേട്ടനൊപ്പം വീണ്ടും രേണു

Feb 26, 2025 02:12 PM

മരിച്ചവർ തിരിച്ച് വരില്ല, ആ കലാകാരന്മാരെപ്പോലെയാണ് രേണുവും, ആർക്കും മുമ്പിൽ കൈ നീട്ടുന്നില്ലല്ലോ; ദാസേട്ടനൊപ്പം വീണ്ടും രേണു

കുറച്ച് ദിവസം മുമ്പ് ദാസേട്ടൻ കോഴിക്കോടിനൊപ്പം റൊമാന്റിക്ക് റീൽ ചെയ്തതിന് സോഷ്യൽമീഡിയയിൽ നിന്നും വലിയ വിമർശനമാണ് രേണുവിന് നേരിടേണ്ടി...

Read More >>
Top Stories

News Roundup