(moviemax.in ) നടന് റാഫിയും ഭാര്യ മഹീനയും പിരിഞ്ഞുവോ എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മഹീന. യൂട്യൂബര്‍ കൂടിയായ മഹീന തന്റെ ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുന്നത്. ചക്കപ്പഴം എന്ന ജനപ്രീയ സീരിയലിലൂടെയാണ് റാഫി താരമാകുന്നത്. റാഫിയും മഹീനയും പിരിഞ്ഞുവോ എന്നത് കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ്.
തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിന്റെ പേര് മഹീന മാറ്റിയതും മറ്റുമാണ് ആരാധകരുടെ സംശയത്തിന്റെ ഉറവിടം. എല്ലാ സംശയങ്ങള്‍ക്കും മഹീന ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ്. പുതിയ വീഡിയോയില്‍ കമന്റുകള്‍ക്കും മെസേജുകള്‍ക്കും മറുപടി നല്‍കുകയായിരുന്നു താരം. ഇതിനിടെയാണ് റാഫിക്കയെ ഒഴിവാക്കിയോ? എന്ന കമന്റിനോട് മഹീന പ്രതികരിക്കുന്നത്.
''റാഫിക്കയെ ഒഴിവാക്കിയെന്ന് ഞാന്‍ എവിടെയെങ്കിലും പറഞ്ഞുവോ? ഞാന്‍ ഇന്നുവരേയും അങ്ങനെ പറഞ്ഞിട്ടില്ല. ഞാന്‍ പോസ്റ്റിടുകയോ സ്‌റ്റോറി ഇടുകയോ ചെയ്തിട്ടില്ല. നിങ്ങളോട് വന്ന് പറഞ്ഞിട്ടുമില്ല. നിങ്ങള്‍ക്ക് തോന്നിയ കാര്യങ്ങള്‍ കമന്റിടുകയാണ്. ഇന്‍സ്റ്റയില്‍ സങ്കടത്തിന്റെ സ്റ്റാറ്റസ് ഇട്ടാല്‍ എന്താണ് പ്രശ്‌നമെന്ന് ആളുകള്‍ വന്ന് ചോദിക്കും. സന്തോഷത്തിന്റെ സ്റ്റാറ്റസ് ഇട്ടാല്‍ ആരും വന്ന് ചോദിക്കില്ല. അവര്‍ക്കിഷ്ടം സങ്കടം കാണാനാണ്.'' എന്നാണ് മഹീന പറയുന്നത്.
ഞാന്‍ എവിടേയും വന്ന് പറഞ്ഞിട്ടില്ല. നിങ്ങള്‍ യൂട്യൂബ് വീഡിയോകളും കമന്റുകളും കണ്ട് ചോദിക്കുന്നതാണ്. അതിന്റെ ആവശ്യമില്ല. വ്യക്തിപരമായി അറിയുന്നവര്‍ വരെ വന്ന് ചോദിക്കുന്നു.
എനിക്ക് ഒരു പ്രശ്‌നവുമില്ല. ഞാനും റാഫിക്കയും പിരിഞ്ഞിട്ടുമില്ലെന്ന് മഹീന വ്യക്തമാക്കുന്നു. അതേസമയം വിവാഹ മോചന വാര്‍ത്തകളോടുള്ള സമൂഹത്തിന്റെ പ്രതികരണങ്ങളേയും മഹീന തുറന്ന് കാണിക്കുന്നുണ്ട്.
''കുറേ ആളുകള്‍ ഞങ്ങള്‍ പിരിഞ്ഞു, റാഫി രക്ഷപ്പെട്ടു എന്ന് പറയുന്നത് കണ്ടു. ഒരു വിവാഹ മോചനം നടക്കുമ്പോള്‍ എപ്പോഴും പെണ്ണിനെ മാത്രമാണ് കുറ്റം പറയുന്നതാണ് കണ്ടിട്ടുള്ളത്. അവന്‍ രക്ഷപ്പെട്ടു എന്നാണ് പറയുക.
അവള്‍ രക്ഷപ്പെട്ടു എന്ന് പറയുന്നത് പൊതുവെ കാണാറില്ല. വ്യക്തിപരമായി അറിയുന്നത് കൊണ്ടാണോ അങ്ങനെ പറയുന്നതെന്ന് അറിയില്ല. അറിയാതെ പറയുന്നതാണ്. സോഷ്യല്‍ മീഡിയയില്‍ കാണുന്നതല്ലേ അറിയൂ. എല്ലാവരും അവരുടെ വിഷമം സോഷ്യല്‍ മീഡിയയില്‍ വന്ന് പറയില്ല. സന്തോഷം കാണിക്കാനാണ് ഞാനടക്കം എല്ലാവരും ആഗ്രഹിക്കുകയുള്ളൂ'' മഹീന പറയുന്നു.
രണ്ട് പേര്‍ പിരിയുമ്പോള്‍ സോഷ്യല്‍ മീഡിയയിലുള്ളവരും പുറമേയും അവന്‍ രക്ഷപ്പെട്ടു, അവളെ ഒഴിവാക്കിയത് നന്നായി എന്നാണ് പൊതുവെ പറയുക. അവള്‍ ക്ക് മാത്രമാകില്ല, ചിലപ്പോള്‍ അവനുമാകാം പ്രശ്‌നം. അതുകൊണ്ടാകാം ഒഴിവാക്കിയത്. പെണ്ണ് മോശമായതു കൊണ്ട് ചെറുക്കന്‍ ഒഴിവാക്കുന്നത് മാത്രമല്ല, ചെറുക്കന്‍ മോശമായതു കൊണ്ട് പെണ്ണ് ഒഴിവാക്കിയതുമുണ്ട് ഈ ലോകത്ത് എന്നും താരം പറയുന്നു.
ഞാനും റാഫിക്കയും വിവാഹ മോചിതരായെന്നോ പിരിഞ്ഞുവെന്നോ എവിടേയും വന്ന് പറഞ്ഞിട്ടില്ല. അത് മനസില്‍ വെക്കുക. ഇങ്ങനൊരു വീഡിയോ ചെയ്യണം എന്നു കരുതിയിരുന്നതല്ല. ഇപ്പോള്‍ ചെയ്യാന്‍ തോന്നിയപ്പോള്‍ ചെയ്തുവെന്ന് മാത്രം.
റീച്ചിന് വേണ്ടിയാണെന്ന് പലരും പറയും. പക്ഷെ ഈ കാര്യം ഓരോരുത്തരോടും വന്ന് പറയാനാകില്ല. എന്നെ അറിയുന്ന കുറച്ച് പേരുണ്ട്. അവര്‍ക്കും കൂടി വ്യക്തമാകാന്‍ വേണ്ടിയാണ് പറഞ്ഞത്. നെഗറ്റീവ് പറയുന്നവരും കാണുക. നിങ്ങള്‍ വേവലാതിപ്പെടേണ്ട ആവശ്യമില്ലെന്നും മഹീന കൂട്ടിച്ചേര്‍ക്കുന്നു.
#chakkapazham #fame #rafi #maheena #are #seperated #wife #gives #reply #all #questions