(moviemax.in ) റേറ്റിംഗ് ശക്തമായി തിരികെ വന്നിരിക്കുകയാണ് ഉപ്പും മുളകും. കേശുവിന്റെ കാമുകിയായ മെര്‍ലിന്റേയും ബാലകാല സുഹൃത്ത് അലീനയുടേയുമൊക്കെ വരവാണ് റേറ്റിംഗിലെ തിരിച്ചുവരവിന് കാരണമായത്.. സീരിയലിലെ ഇരുവരുടേയും കല്യാണ എപ്പിസോഡ് വൈറലായി മാറിയിരുന്നു. അതേസമയം ഈ വീഡിയോ കണ്ട് ശരിക്കും കല്യാണം കഴിച്ചുവോ എന്ന് ചോദിച്ചവരുണ്ടെന്നാണ് അല്‍സാബിത്തും അനീനയും പറയുന്നത്.
ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് അല്‍സാബത്തും അനീനയും അനുഭവം പങ്കിടുന്നത്. പരമ്പരയില്‍ വര്‍ഷങ്ങളായി കേശുവായി അഭിനയിച്ച് മലയാളികളുടെ പ്രിയം നേടിയ താരമാണ് അല്‍സാബിത്ത്. അതേസമയം മെര്‍ലിന്‍ ആയി ഈയ്യടുത്താണ് അനീന പരമ്പരയിലേക്ക് എത്തിയത്. ഇന്ന് സോഷ്യല്‍ മീഡിയയിലെ ഹിറ്റ് ജോഡിയാണ് കേശുവും മെര്‍ലിനും.
കല്യാണത്തിന്റെ വീഡിയോ കണ്ട് ചിലര്‍ കല്യാണം കഴിഞ്ഞോ മോളേ എന്ന് ചോദിച്ചിട്ടുണ്ട്. അമ്മമ്മാരൊക്കെ ചോദിച്ചിട്ടുണ്ടെന്നാണ് അനീന പറയുന്നത്. പിന്നാലെ അല്‍സാബിത്ത് തന്റെ അനുഭവവും പങ്കുവെക്കുന്നുണ്ട്. ''ഒരു അപ്പച്ചന്‍ എന്നോടും ചോദിച്ചു. ഞാന്‍ വീടിന്റെ മുന്നില്‍ നില്‍ക്കുകയാണ്. മുന്നിലൂടെ പോയ ശേഷം വേഗത്തില്‍ തിരികെ വന്നിട്ട് ഡേയ് നിന്റെ കല്യാണം കഴിഞ്ഞോ? നിനക്ക് അതിന് 18 ആയോ? എന്ന് ചോദിച്ചു. കല്യാണം കഴിഞ്ഞിട്ടില്ല. 17 ആയതേയുള്ളൂവെന്ന് ഞാന്‍ പറഞ്ഞു'' താരം പറയുന്നു.
''പിന്നെ വീഡിയോ കണ്ടല്ലോ, ഞങ്ങള്‍ കണ്ടതാണ്. രണ്ട് പെണ്‍പിള്ളേരോ എന്നായി. മുഴുവനായും കേള്‍ക്കണം. എന്റെ കല്യാണം അതില്‍ പാറു സ്വപ്‌നം കാണുന്നതാണ് എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ കഴിഞ്ഞില്ലേ? ഇല്ല. ഞാനും അങ്ങ് വിചാരിച്ചു പോയി, നമ്മുടെ ചെക്കനല്ലേ എന്നായി അദ്ദേഹം. അമ്മയ്ക്ക് ഇഷ്ടം പോലെ കോളുകള്‍ വന്നിരുന്നു. എന്നെ വിളിക്കുന്നവരോട് ആ കഴിഞ്ഞു. അടുത്തതിന് വിളിക്കാമെന്ന് പറയും'' എന്നും അല്‍സാബിത്ത് പറയുന്നുണ്ട്.
കുടുംബത്തിലെ ആരും ചോദിച്ചിട്ടില്ല. പുറത്ത് പോയപ്പോള്‍ ചിലര്‍ ചോദിക്കുമായിരുന്നുവെന്ന് അനീനയും പറയുന്നുണ്ട്. അതേസമയം തനിക്ക് 21 വയസാണെന്നും അല്‍സാബിത്തിന് 17 വയസാണെന്നും അനീന പറയുന്നുണ്ട്. ''ഇവന്‍ കുഞ്ഞാണ്. ഇവന് 17 വയസേയുള്ളൂ. എനിക്ക് 21 വയസുണ്ട്. എനിക്കിവന്‍ കുഞ്ഞ് വാവയാണ്.'' എന്നാണ് അനീന പറയുന്നത്. താന്‍ ഉപ്പും മുളകും പരമ്പരയിലേക്ക് എത്തിയതിനെക്കുറിച്ചും അനീന സംസാരിക്കുന്നുണ്ട്.
''ഞാന്‍ ഈയ്യടുത്താണ് അഭിനയത്തിലേക്ക് എത്തുന്നത്. അടിപൊളി ലൈഫ് എന്നൊരു ചാനലിലായിരുന്നു സ്ഥിരമായി വര്‍ക്ക് ചെയ്തിരുന്നത്. അവരുടെ ഒരു വര്‍ക്കില്‍ അസിസ്റ്റന്റായിരുന്നു. പാറമട വീട്ടിലായിരുന്നു ഷൂട്ട്. പാറമട വീടിന്റെ മുകളില്‍ ഒരു നില കൂടി എടുത്തത് എനിക്ക് അറിയില്ലായിരുന്നു.
അവിടെ ചെല്ലുമ്പോഴാണ് അറിയുന്നത്. മുകളിലായിരുന്നു ഞങ്ങളുടെ ഷൂട്ട്. താഴെ ഇവരുടേതും നടക്കുന്നുണ്ടായിരുന്നു. താഴേയും മുകളിലുമായി കയറി ഇറങ്ങി നടക്കുമ്പോള്‍ എന്നെ കാണുകയും ഒരു ദിവസം മെര്‍ലിന്‍ ആകുമോ എന്ന് ചോദിച്ചുകയുമായിരുന്നു'' എന്നാണ് അനീന പറയുന്നത്.
മെര്‍ലിന്‍ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ സ്‌കെച്ച് മാത്രമേ ആയിരുന്നുള്ളൂ. എന്നേലും പറ്റിയ ആളെ കിട്ടുമ്പോള്‍ കൊണ്ടു വരാം എന്ന് പറഞ്ഞിരിക്കുകയായിരുന്നു കണ്ണന്‍ മാമന്‍. അപ്പോഴാണ് അനീന അതുവഴി പോകുന്നത് കാണുന്നതും പിന്നാലെ മെര്‍ലിന്‍ ആകുമോ എന്ന് ചോദിക്കുകയായിരുന്നുവെന്ന് അല്‍സാബിത്തും പറയുന്നുണ്ട്.
#uppummulakum #keshu #merlin #reveals #their #age #going #viral #marriage #episode