അപ്രതീക്ഷിതമായി സംഭവിച്ച വേർപാടായിരുന്നു നടൻ കൊല്ലം സുധിയുടേത്. വാഹനാപകടത്തിൽ സുധി മരിച്ചുവെന്ന വാർത്ത കേട്ടപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ രേണുവിന്റെയും അവരുടെ രണ്ട് മക്കളുടേയും മുഖമാണ് മലയാളികളുടെ മനസിലേക്ക് ആദ്യം വന്നത്. സുധി സിനിമയിൽ അഭിനയിച്ചും സ്റ്റേജ് ഷോകളിലൂടെയും സമ്പാദിക്കുന്ന പണം മാത്രമായിരുന്നു കുടുംബത്തിന്റെ വരുമാന മാർഗം. വർഷങ്ങളായി വാടക വീട്ടിലായിരുന്നു കുടുംബത്തോടൊപ്പം സുധി താമസിച്ചിരുന്നത്.
നടന്റെ മരണത്തോടെ രേണുവും മക്കളും അനാഥരായി. വരുമാനവും നിലച്ച സുധിയുടെ കുടുംബത്തെ സഹപ്രവർത്തകരും ഫ്ലവേഴ്സ്, 24 ചാനലുകളും മറ്റ് സന്നദ്ധ സംഘടനകളുമാണ് സഹായിച്ചത്. ഭർത്താവിന്റെ പാത പിന്തുടർന്ന് രേണുവും അഭിനയത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. നാടകങ്ങളിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. കൂടാതെ മറ്റ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സിനൊപ്പം ചേർന്ന് കൊളബ് ഷൂട്ടുകളുമായും രേണു സജീവമാണ്.
എന്നാൽ അടുത്തിടെയായി റീൽ വീഡിയോകളിൽ അഭിനയിക്കുന്നതിന് കടുത്ത വിമർശനമാണ് താരപത്നി നേരിടുന്നത്. കുറച്ച് ദിവസം മുമ്പ് ദാസേട്ടൻ കോഴിക്കോടിനൊപ്പം റൊമാന്റിക്ക് റീൽ ചെയ്തതിന് സോഷ്യൽമീഡിയയിൽ നിന്നും വലിയ വിമർശനമാണ് രേണുവിന് നേരിടേണ്ടി വന്നത്. ചാന്തുപൊട്ടിലെ ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന റൊമാന്റിക്ക് സോങ്ങിലാണ് രേണുവും ദാസേട്ടൻ കോഴിക്കോടും അഭിനയിച്ചത്.
ഒരു വിഭാഗം റീൽ വീഡിയോയെ പ്രശംസിച്ച് എത്തിയെങ്കിലും മറ്റൊരു വലിയ വിഭാഗം ആളുകൾ രേണുവിനെ വിമർശിക്കുകയാണ് ചെയ്തത്. വിധവയായ സ്ത്രീ അന്യപുരുഷനൊപ്പം പ്രണയ രംഗങ്ങളിൽ അഭിനയിക്കുന്നത് തെറ്റെന്ന രീതിയിലായിരുന്നു വിമർശനങ്ങൾ ഏറെയും. ഏഴ് ദിവസം മുമ്പ് പങ്കിട്ട റീലിന് ഇതിനോടകം എഴുപത് ലക്ഷത്തിന് മുകളിൽ കാഴ്ചക്കാരെ സോഷ്യൽമീഡിയയിൽ ലഭിച്ചു.
ഇപ്പോഴിതാ വീണ്ടും പുതിയ റീൽ വീഡിയോയുമായി എത്തിയിരിക്കുകയാണ് രേണുവും ദാസേട്ടൻ കോഴിക്കോടും. തമിഴിലെ ഹിറ്റ് സിനിമാ ഗാനങ്ങളിൽ ഒന്നായ ദൈലാമോ ദൈലാമോ എന്ന ഗാനത്തിലാണ് ഇരുവരും റീൽ വീഡിയോ ചെയ്തിരിക്കുന്നത്. പുതിയ വീഡിയോയ്ക്ക് ഇതിനോകം ഇരുപത് ലക്ഷത്തിന് മുകളിൽ കാഴ്ചക്കാരെ ലഭിച്ച് കഴിഞ്ഞു. എന്നാൽ ഇത്തവണ പ്രേക്ഷകരുടെ വിമർശനങ്ങൾ പിന്തുണയായി മാറിയത് കമന്റ് ബോക്സിൽ കാണാം.
നെഗറ്റീവ് കമന്റുകളെക്കാൾ രേണുവിനെ അനുകൂലിച്ചുള്ള കമന്റുകളാണ് ഏറെയും. ആരെയും ബുദ്ധിമുട്ടിക്കാതെ സ്വയം അധ്വാനിച്ച് ജീവിക്കുന്നതിനാൽ എല്ലാവിധ പിന്തുണയും രേണുവിന് നൽകുമെന്നായിരുന്നു കമന്റുകൾ ഏറെയും. രേണൂ.... നീ പൊളിക്ക് മുത്തേ... മരിച്ചവർ തിരിച്ച് വരില്ല. അവരുടെ ഓർമ്മകൾ നമ്മെ വിട്ടും ഒരിക്കലും പോകില്ല. എന്നാൽ ജീവിച്ചിരിക്കുന്ന നിനക്കും ഒരു ലൈഫേയുള്ളു.
ഈ ലോകത്ത് ഒന്നും സ്ഥിരം അല്ല. ഉള്ള സമയം ആരേം ബുദ്ധിമുട്ടിക്കാതെ ഹാപ്പിയായി പോകു, ജീവിതം നമ്മുടേതാണ് നിങ്ങൾ മുന്നോട്ട് പോകുക. കുറ്റം പറയാൻ സമൂഹത്തിൽ കുറച്ച് ആളുകൾ ടെണ്ടർ എടുത്തുണ്ടാകും. അത് നോക്കേണ്ട. നമ്മുടെ വഴിയും ചിന്തയും പ്രവർത്തിയും ശരിയാണെങ്കിൽ ദൈവം കൂടെ ഉണ്ടാകും, ചിലർക്കൊക്കെ വേണ്ടി ഇതുപോലെ ഇടക്ക് ഇടക്ക് വീഡിയോസ് ഇടുന്നത് നല്ലതാണ് രേണു. നെഗറ്റീവ് പറയുന്നവർ ഒരു മിട്ടായി പോലും വാങ്ങി വരുന്നില്ലല്ലോ.
പിന്നെ അതൊന്നും മൈന്റ് ചെയ്യണ്ട കാര്യമില്ല, ജീവിത പങ്കാളികൾ മരിച്ച എത്രയോപേർ അഭിനയിക്കുന്നുണ്ട്. അവരെപ്പോലെയാണ് രേണുവും. ആരുടെയും മുമ്പിൽ കൈ നീട്ടുന്നില്ലല്ലോ എന്നിങ്ങനെയാണ് രേണുവിനെ പിന്തുണച്ച് വന്ന കമന്റുകൾ. രേണുവിനേക്കാൾ 15 വയസ് മൂത്തതായിരുന്നു സുധി. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. നടന്‍ ജഗദീഷിനോടുള്ള സാമ്യമാണ് സുധിയെ ഇഷ്ടപ്പെടാനുള്ള കാരണങ്ങളിൽ ഒന്നെന്ന് പലപ്പോഴായി രേണു തന്നെ പറഞ്ഞിട്ടുണ്ട്.
#kollamsudhi #wife #renus #latest #reel #video #dasettankozhikode #after #controversy