വിവാഹശേഷമാണ് പേളി മാണി തന്റെ യുട്യൂബ് ചാനലുമായി സജീവമായത്. വളരെ വിരളമായി പുരസ്കാര ചടങ്ങുകളിൽ മാത്രമാണ് ഹോസ്റ്റായി പേളി പ്രത്യക്ഷപ്പെടാറുള്ളത്. ഭർത്താവ് ശ്രീനിഷ് അരവിന്ദിനാണ് യുട്യൂബ് ചാനലിന്റെ പൂർണ്ണ ചുമതല. പേളി മാണി എന്ന പ്രധാന ചാനലിലാണ് കൂടുതലും വീഡിയോകൾ താരദമ്പതികൾ പങ്കുവെക്കാറുള്ളത്. വ്ലോഗുകൾ, യാത്ര, പാചകം, വീട്ടുവിശേഷങ്ങൾ, സെലിബ്രിറ്റി ചാറ്റ് ഷോ, മോട്ടിവേഷണൽ വീഡിയോകൾ എന്നിവയാണ് പ്രധാന കണ്ടന്റുകൾ.
തെന്നിന്ത്യയിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും സിനിമയുടെ പ്രമോഷന്റെ ഭാഗമായി പേളിയുടെ സെലിബ്രിറ്റി ചാറ്റ് ഷോയായ പേളി മാണി ഷോയിൽ അതിഥികളായി എത്താറുണ്ട്. കഴിഞ്ഞ ദിവസം യുവതാരങ്ങളായ അജു വർഗീസും നീരജ് മാധവുമായിരുന്നു ഷോയിലെ അതിഥികൾ. ഇരുവരുടെയും പുതിയ വെബ് സീരിസിന്റെ പ്രമോഷന്റെ ഭാഗമായിരുന്നു ആ അഭിമുഖം.
മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളുമായും സൗഹൃദം പുലർത്തുന്നയാളാണ് പേളി മാണി. അതുകൊണ്ട് തന്നെ പേളിയുടെ ഷോയിൽ താരങ്ങൾ അതിഥികളായി എത്തുമ്പോൾ ആ സൗഹൃദം സംഭാഷണത്തിലും നിഴലിക്കും. ഫൺ ചാറ്റിലൂടെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അഭിമുഖം നടത്തുക എന്നതാണ് പേളിയുടെ പോളിസി. എന്നാൽ നീരജും അജു വർഗീസും അതിഥികളായി എത്തിയ എപ്പിസോഡിലെ പേളിയുടെ പല ചോദ്യങ്ങളും സംസാരങ്ങളും ഒരു വിഭാഗം പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ല.
അഞ്ച് ദിവസം മുമ്പ് പേളിയുടെ ചാനലിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനോടകം ആറ് ലക്ഷത്തിന് അടുത്ത് ആളുകൾ കണ്ട് കഴിഞ്ഞു. പേളി പലപ്പോഴും സഭ്യമല്ലാത്ത ഭാഷയിൽ സംസാരിച്ച് കോമഡി സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും അതിഥികളെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നുമായിരുന്നു ഒരു വിമർശനം.
കുട്ടികൾ പോലും സബ്സ്ക്രൈബേഴ്സായിട്ടുള്ള ചാനലിൽ നിലവാരമുള്ള സംഭാഷണങ്ങൾ പറയാൻ പേളി ശ്രദ്ധിക്കണമെന്നും അഭിമുഖത്തിന്റെ ടിആർപിയെ കുറിച്ച് മാത്രം ആലോചിച്ച് ഷോ ചെയ്യരുതെന്നുമായിരുന്നു മറ്റൊരു വിമർശനം. അജു വർഗീസിനെ മെയിൽ ഷോവനിസ്റ്റെന്ന് പറഞ്ഞ് പരിഹസിക്കുന്ന രീതിയിൽ പേളി സംസാരിച്ചുവെന്നും പ്രേക്ഷകരിൽ ചിലർ ചൂണ്ടി കാട്ടി.
ഇന്റർവ്യൂവിന്റെ പേരിൽ എന്തും പറയാമെന്നാണോ? പേളിക്ക് എതിരെ പ്രതികരിക്കാൻ റിയാക്ഷൻ ചാനലുകൾ ആരുമില്ലേ? എന്നുള്ള തരത്തിലും ആളുകളുടെ പ്രതികരണങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗസ്റ്റുകൾക്ക് സംസാരിക്കാനുള്ള സമയം പോലും കൊടുക്കാതെ ഷോയുടെ പേര് അന്വർത്ഥമാക്കുന്ന രീതിയിലാണ് പേളിയുടെ അവതരണമെന്നും വിമർശനമുണ്ട്. പേളിയുടെ വൈറൽ അഭിമുഖവുമായി ബന്ധപ്പെട്ട് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ സായ് കൃഷ്ണയും പ്രതികരിച്ച് എത്തി.
ഒരു കാലത്ത് പേളിയുടെ സംസാരം കേൾക്കണം എന്നൊക്കെ പറഞ്ഞ പ്രേക്ഷകർക്ക് അത് ഇപ്പോൾ ഇറിറ്റേറ്റിങ്ങായി മാറിയോ?. സമയം വളരെ വേഗത്തിൽ കടന്നുപോകുന്നുവെന്ന് പറഞ്ഞാണ് സായ് കൃഷ്ണ സംസാരിച്ച് തുടങ്ങിയത്. അജുവും നീരജുമായുള്ള സംഭാഷണത്തിനിടയിൽ ഇന്നർ മീനിങ്ങും ഗ്രേ ഷെയ്ഡും ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് പറയേണ്ടി വരും. പേളി മാണിയുടെ വ്യൂവേഴ്സ് ഫാമിലീസാണെന്നത് ശരിയാണ്. പിന്നെ പേളിയുടെ വീഡിയോകൾ ഫണ്ണും നമ്മളെ എൻഗേജ്ഡായി ഇരുത്തുന്നതുമാണ്.
ചില സംഭാഷണങ്ങൾ ഓക്കെയായിട്ട് തന്നെയാണ് തോന്നിയത്. ചിലത് പ്രമോഷന് വേണ്ടിയും ക്യൂരിയോസിറ്റി സൃഷ്ടിക്കാനും വെച്ചതാകും. സംഭാഷണത്തിനിടയിൽ വ്യഭിചരിച്ച് പോകുന്നുവെന്ന് പേളി പറഞ്ഞതിനെയാണ് കൂടുതൽ പേരും വിമർശിച്ച് കണ്ടത്. പേളിയുടെ വ്യൂവർഷിപ്പിന് ഇത് സീനാകാനും ആവാതിരിക്കാനും ചാൻസുണ്ട്. ഫ്ലോയിൽ ഫണ്ണായി പറഞ്ഞതുപോലെയാണ് എനിക്ക് തോന്നിയത്.
ചിലർക്ക് മാത്രമാണ് പേളിയുടെ ഈ കൗണ്ടർ ഇഷ്ടപ്പെടാതെ പോയത്. പിന്നെ അവരുടെ ചാനലിൽ ഏത് ഭാഗം വീഡിയോയിൽ വെക്കണമെന്നത് അവരുടെ മാത്രം താൽപര്യമാണ്. സീരിസിന്റെ പ്രമോഷന് വേണ്ടി വാണ്ടഡ്ലി നടത്തിയ അറ്റംപ്റ്റ് പോലെയും അഭിമുഖത്തിലെ ചില സംഭാഷണങ്ങൾ തോന്നി എന്നും സായ് കൃഷ്ണൻ പറയുന്നു.
#socialmedia #criticizing #pearle #maaney #her #latest #interview #ajuvarghese #neerajmadhav