ലൈംഗികശേഷി ഇല്ലാല്ലോ, ആര്‍ക്കും പേടിക്കാതെ കൂടെ നിൽക്കാം! കൂടെയുള്ളവരെ കണ്ടുപിടിക്കാമോന്ന് രജിത്ത് കുമാർ

ലൈംഗികശേഷി ഇല്ലാല്ലോ, ആര്‍ക്കും പേടിക്കാതെ കൂടെ നിൽക്കാം! കൂടെയുള്ളവരെ കണ്ടുപിടിക്കാമോന്ന് രജിത്ത് കുമാർ
Feb 25, 2025 05:16 PM | By Athira V

( moviemax.in ) ത്ഭുതപ്പെടുത്തുന്ന മേക്കോവര്‍ നടത്തി ഞെട്ടിച്ച താരമാണ് രജിത് കുമാര്‍. മുന്‍പ് നരച്ച താടിയും മുടിയും നീട്ടി വളര്‍ത്തി പ്രഭാഷണങ്ങള്‍ പറഞ്ഞ് നടന്നിരുന്ന രജിത് ബിഗ് ബോസ് ഷോ യിലേക്ക് വന്നതോടെയാണ് മലയാളികളെ അമ്പരിപ്പിക്കുന്നത്. അതുവരെ ഉണ്ടായിരുന്ന ലുക്ക് മാറ്റി മറ്റൊരു മനുഷ്യനായി അദ്ദേഹം മാറി.

ബിഗ് ബോസിലായിരിക്കുന്ന കാലയളവില്‍ വിവാദപരാമര്‍ശങ്ങള്‍ നടത്തിയെങ്കിലും പുറത്ത് വലിയൊരു ഫാന്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. മത്സരം പൂര്‍ത്തിയാക്കാതെ രജിത് കുമാര്‍ പുറത്തായെങ്കിലും അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ ആളുകള്‍ കൂട്ടമായിട്ടെത്തി. കൊവിഡ് കാലമായതിനാല്‍ കേസും വിവാദങ്ങളുമൊക്കെ ഇതിന് പിന്നാലെ വന്നു.

എന്നാല്‍ അന്ന് മുതല്‍ രജിത് മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിച്ചു. മുന്‍പ് അധ്യാപകനും മോട്ടിവേഷ്ണല്‍ സ്പീക്കറുമായിരുന്നെങ്കില്‍ ഇന്ന് നടനാണ്. സിനിമയിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ സജീവ സാന്നിധ്യമാണ്. ഇതിനിടയില്‍ തന്റെ ലൈംഗികശേഷി നഷ്ടപ്പെടുത്തിയെന്ന് പ്രഖ്യാപിച്ച് കൊണ്ടും അദ്ദേഹം രംഗത്ത് വന്നിരുന്നു. ഇതെല്ലാം പരിഹാസങ്ങള്‍ക്ക് വഴിയൊരുക്കി.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയ പേജിലൂടെ അദ്ദേഹം പങ്കുവെച്ച ചിത്രവും അതിന് നല്‍കിയ ക്യാപ്ഷനുമാണ് ശ്രദ്ധേയമാവുന്നത്. ഒരു സ്ത്രീയുടെ കൂടെ നില്‍ക്കുന്ന സെല്‍ഫി ചിത്രമാണ് രജിത്ത് പോസ്റ്റ് ചെയ്തത്. ഒന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റും മറ്റേത് കളര്‍ ഫോട്ടോയുമാണ്. എന്നാല്‍ കൂടെയുള്ളത് ആരാണെന്ന് വ്യക്തമാവാത്ത രീതിയിലാണ് ചിത്രമുള്ളത്. അതുകൊണ്ട് തന്നെ 'എന്റെ കൂടെയുള്ളത് ആരാണെന്ന് കണ്ടുപിടിക്കാന്‍' പറ്റുമോ എന്നാണ് താരം ചോദിച്ചിരിക്കുന്നത്.

ചിത്രവും ക്യാപ്ഷനും ശ്രദ്ധയില്‍പ്പെട്ടതോടെ രസകരമായ കമന്റുകളുമായിട്ടാണ് ആരാധകരും എത്തുന്നത്. 'കൂടെ നില്‍ക്കുന്നത് ആരായാലെന്താ. പേടിക്കാതെ അരികില്‍ നില്‍ക്കാമല്ലോ, ലൈംഗിക ശേഷിയില്ലാത്തത് കൊണ്ട് ആര്‍ക്കും ഇനി നിങ്ങളുടെ അടുത്ത് ധൈര്യമായി നില്‍ക്കാം'.. എന്നിങ്ങനെയാണ് ചിലരുടെ കമന്റുകള്‍. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ താങ്ക്‌സ് ഡാ എന്ന കമന്റുമായി രജിത്ത് കുമാര്‍ എത്തുകയും ചെയ്തു.

മാത്രമല്ല രജിത്ത് കുമാറിനൊപ്പം ഇത്രയും ചേര്‍ന്ന് നില്‍ക്കണമെങ്കില്‍ അത്രയും അടുപ്പമുള്ള ആരോ ആയിരിക്കണം. ഇനി ഇദ്ദേഹം റിലേഷന്‍ഷിപ്പിലെങ്ങാനും കുടുങ്ങിയോ? ഉടനെ വിവാഹമുണ്ടാവുമോ എന്ന് തുടങ്ങി അനേകം ചോദ്യങ്ങളും ഉയരുന്നുണ്ട്. നേരത്തെ വിവാഹിതനായിരുന്ന രജിത്ത് കുമാര്‍ ഭാര്യയുമായി വേര്‍പിരിയുകയായിരുന്നു. താന്‍ വീണ്ടും വിവാഹിതനായി കാണമെന്നായിരുന്നു അമ്മയുടെ ആഗ്രഹമെന്നും പക്ഷേ തനിക്കതില്‍ താല്‍പര്യമില്ലെന്നുമാണ് താരം പറഞ്ഞിരുന്നത്.

എന്തായാലും ഇനിയൊരു ദാമ്പത്യ ജീവിതത്തിനോട് അദ്ദേഹത്തിന് താല്‍പര്യമില്ലെന്നാണ് അവസാനത്തെ വെളിപ്പെടുത്തലിലൂടെ വ്യക്തമാക്കിയത്. തന്റെ ലൈംഗികശേഷി ധ്യാനത്തിലൂടെ നഷ്ടപ്പെടുത്തിയെന്നാണ് രജിത്ത് പറഞ്ഞത്. മാത്രമല്ല അടുത്തൊരു തലമുറ ജനിക്കാത്ത രീതിയില്‍ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും ഇത് താന്‍ ഡോക്ടറുടെ അടുത്ത് പോയി പരിശോധന നടത്തി ഉറപ്പിച്ചതാണെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ പ്രതികരണങ്ങള്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി.

#biggboss #fame #rajitkumar #latest #socialmedia #post #women #get #negative #comment

Next TV

Related Stories
അഭിഷേകും നന്ദനയും പ്രണയത്തിൽ? അത് അമ്മയോട് എനിക്ക് പറയാൻ പറ്റുന്ന ദിവസം വരാനായിയെന്ന് നന്ദന

May 18, 2025 04:46 PM

അഭിഷേകും നന്ദനയും പ്രണയത്തിൽ? അത് അമ്മയോട് എനിക്ക് പറയാൻ പറ്റുന്ന ദിവസം വരാനായിയെന്ന് നന്ദന

ബിഗ് ബോസ് മലയാളം ഫെയിം നന്ദന നന്ദു തന്റെ ബന്ധത്തെക്കുറിച്ചുള്ള തുറന്ന...

Read More >>
Top Stories










News Roundup






GCC News