നടന്‍ ഗോവിന്ദയും സുനിതയും വിവാഹമോചനത്തിലേക്കോ?; താരദമ്പതിമാരുടെ പ്രതികരണം ഇങ്ങനെ

നടന്‍ ഗോവിന്ദയും സുനിതയും വിവാഹമോചനത്തിലേക്കോ?; താരദമ്പതിമാരുടെ പ്രതികരണം ഇങ്ങനെ
Feb 25, 2025 03:57 PM | By VIPIN P V

90-കളില്‍ ബോളിവുഡിലെ നിറസാന്നിധ്യമായിരുന്നു നടന്‍ ഗോവിന്ദ. വലിയ ആരാധകവൃന്ദം അദ്ദേഹത്തിനുണ്ടായിരുന്നു. സുനിത അഹൂജയാണ് ഗോവിന്ദയുടെ ഭാര്യ. 1987-ലായിരുന്നു ഇവരുടെ വിവാഹം. ഗോവിന്ദയും സുനിതയും വിവാഹമോചനത്തിനൊരുങ്ങുന്നുവെന്ന് ഈയടുത്തായി സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം ശക്തമാണ്.

മുമ്പ് സുനിത നടത്തിയ പരാമര്‍ശങ്ങളടക്കം ചൂണ്ടിക്കാട്ടി വലിയ പ്രചാരണമാണ് നടക്കുന്നത്‌. എന്നാല്‍, ഇതിനോട് പ്രതികരിക്കാന്‍ താരദമ്പതികള്‍ തയ്യാറായതുമില്ല. അതേസമയം, കുറച്ചുമാസങ്ങള്‍ മുമ്പ് സുനിത വിവാഹമോചന നോട്ടീസ് അയച്ചിരുന്നുവെന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് എന്റര്‍ടെയ്ന്‍മെന്റ്സ് റിപ്പോര്‍ട്ടുചെയ്യുന്നത്.

എന്നാല്‍, നോട്ടീസ് അയച്ചതിന് ശേഷം മറ്റ് നടപടികളിലേക്കൊന്നും കടന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ദമ്പതിമാര്‍ തമ്മില്‍ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന് ഗോവിന്ദയുടെ മാനേജര്‍ ശശി സിന്‍ഹ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

കുടുംബത്തിലെ ചിലരുടെ പരാമര്‍ശങ്ങളെച്ചൊല്ലിയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. അതില്‍ കൂടുതലൊന്നുമില്ല. ഗോവിന്ദ ഒരു സിനിമ ചെയ്യാനൊരുങ്ങുകയാണെന്നും ശശി സിന്‍ഹ കൂട്ടിച്ചേര്‍ത്തു. താന്‍ അടുത്ത സിനിമ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നായിരുന്നു ഗോവിന്ദയുടെ പ്രതികരണം.

അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ സുനിത തയ്യാറായിട്ടില്ല. ദാമ്പത്യത്തിലെ തുടര്‍ച്ചയായ പ്രശ്നങ്ങള്‍ മൂലം ഇരുവരും വേര്‍പിരിയാനൊരുങ്ങുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മറാഠി ചിത്രത്തില്‍ ഒപ്പം അഭിനയിച്ച 30-കാരിയായ നടിയുമായുള്ള അടുപ്പം പ്രശ്നങ്ങള്‍ക്ക് കാരണമായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ, താന്‍ ഗോവിന്ദയ്ക്കൊപ്പമല്ല താമസിക്കുന്നതെന്ന് സുനിത വെളിപ്പെടുത്തിയിരുന്നു.

ഗോവിന്ദ താമസിക്കുന്ന ബംഗ്ലാവിന്റെ എതിര്‍വശത്തായി അപ്പാര്‍ട്മെന്റിലാണ് താനും മക്കളും താമസിക്കുന്നതെന്നായിരുന്നു സുനിത നേരത്തെ പറഞ്ഞത്.

#Actor #Govinda #Sunitha #Divorce #reaction #star #couple

Next TV

Related Stories
‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

Dec 24, 2025 08:38 AM

‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

കിയാര അദ്വാനി, ബിക്കിനി രംഗം, അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ...

Read More >>
 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

Dec 18, 2025 08:42 AM

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം...

Read More >>
Top Stories