( moviemax.in ) മലയാളം ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയി പേരെടുത്ത ബിഗ് ബോസ് മലയാളം മറ്റൊരു സീസണുമായി മടങ്ങി വരവിന് ഒരുങ്ങുകയാണ്.
ഈ വര്ഷം ആദ്യ പകുതിയിൽ തുടങ്ങേണ്ടിയിരുന്ന ബിഗ് ബോസ് മലയാളം സീസൺ 7 പല കാരണങ്ങളാൽ ജൂണിലേക്ക് മാറ്റി വച്ചിരിക്കുകയാണ് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. അവതാരകൻ ആയിരുന്ന മോഹൻലാൽ ബിഗ് ബോസ് മലയാളത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതും ഷോയുടെ മടങ്ങി വരവിനെ ബാധിച്ചതായി സൂചനയുണ്ട്.
മോഹൻലാലിൻ്റെ പിന്മാറ്റത്തെ കുറിച്ചുള്ള വാർത്തകൾ ബിഗ് ബോസ് മലയാളം ആരാധകരെ നിരാശരാക്കിയെങ്കിലും, പുതിയ സീസണിലെ മത്സരാർത്ഥികളെ കുറിച്ചുള്ള സൂചനകൾ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്.
ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് കലാരംഗത്തെ പ്രമുഖരും, സോഷ്യൽ മീഡിയ താരങ്ങളും, ആക്ടിവിസ്റ്റുകളും ഉൾപ്പെടെ ഒരു ശക്തമായ മത്സരാർത്ഥി നിരയാണ് അണിയറയിൽ ഒരുങ്ങുന്നത്.
പരേതനായ നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി, ഷൺമുഖദാസ് ജെ എന്ന ദാസേട്ടൻ കോഴിക്കോട്, സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യങ്ങൾ ആയ എൽ.ജി.ബി.ടി.ക്യൂ അംഗങ്ങൾ ജാസി, ആദില - നോറ, എന്നിവരും ബിഗ് ബോസ് മലയാളം സീസൺ 7ൻ്റെ സ്ഥിരീകരിക്കാത്ത മത്സരാർത്ഥി പട്ടികയിൽ ഉണ്ട്.
മെന്റലിസ്റ്റ് അജ്മൽ, അവതാരകനായ രോഹൻ ലോന, മല്ലു ഫാമിലി അംഗം സുജിത്ത്, വ്‌ളോഗർ പ്രണവ് കൊച്ചു, എന്നിവരാണ് ബിഗ് ബോസ് മലയാളം സീസൺ 7 സാധ്യത പട്ടികയിൽ ഉള്ള മറ്റ് പ്രമുഖർ.
ഇതു വരെയും ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ലെങ്കിലും, ബിഗ് ബോസ് മലയാളത്തിൻ്റെ ഏഴാമത് സീസൺ ജൂണിൽ ആരംഭിക്കും എന്നാണ് പുതിയ വാർത്ത. മോഹൻലാൽ ഇതു വരെയും കരാർ ഒപ്പു വച്ചിട്ടില്ലെങ്കിലും ബിഗ് ബോസ്സിൻ്റെ അവതാരകനായി സൂപ്പർ താരത്തെ തിരികെ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഷോയുടെ നിർമാതാക്കൾ എന്ന് സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, മോഹൻലാൽ ഇല്ലെങ്കിൽ പകരം ആര് എന്ന ചോദ്യത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല.
ബിഗ് ബോസ് മലയാളം 7 ഇത് വരെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിലും, ഓഡിഷൻ അടക്കമുള്ള മറ്റു നടപടികൾ ആരംഭിക്കാത്തതിലും, കഴിഞ്ഞ സീസണുകളിലെ മത്സരാർത്ഥികൾ ഉൾപ്പെടെ പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്രതിസന്ധികൾ ഒഴിഞ്ഞ് ബിഗ് ബോസ് മലയാളത്തിൻ്റെ പുതിയൊരു അധ്യായവുമായി മോഹൻലാൽ മടങ്ങിയെത്തും എന്ന പ്രതീക്ഷയിലാണ് ടെലിവിഷൻ പ്രേക്ഷകർ.
#biggboss #malayalam #season #7 #contestants #list #mohanlal #quits