റോബിന്‍ ആശുപത്രിയില്‍, കല്യാണത്തിന് പിന്നാലെ കൂട്ടുകാര്‍ക്ക് അപകടവും! 'കിടക്കുന്ന കിടപ്പു കണ്ടില്ലേ വെട്ടിയിട്ട വാഴ പോലെ....'

റോബിന്‍ ആശുപത്രിയില്‍, കല്യാണത്തിന് പിന്നാലെ കൂട്ടുകാര്‍ക്ക് അപകടവും! 'കിടക്കുന്ന കിടപ്പു കണ്ടില്ലേ വെട്ടിയിട്ട വാഴ പോലെ....'
Feb 25, 2025 12:22 PM | By Athira V

( moviemax.in ) ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനും നടിയും ബിസിനസുകാരിയുമായ ആരതി പൊടിയും വിവാഹിതരായതിന്റെ വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്ത് വന്നത്. ഇരുവരുടെയും വിവാഹത്തെ കുറിച്ച് വലിയ പ്രതീക്ഷകളായിരുന്നു ആരാധകര്‍ക്ക്. ഒടുവില്‍ രണ്ടാഴ്ചയോളം നീണ്ട വിവാഹാഘോഷങ്ങള്‍ ഇന്നലയോട് കൂടി അവസാനിപ്പിച്ചിരിക്കുകയാണ്.

ഫാഷന്‍ ഡിസൈനറായ ആരതി പൊടി തന്നെയാണ് വിവാഹത്തിനുള്ള ഡ്രസ്സുകള്‍ ഡിസൈന്‍ ചെയ്തിരുന്നത്. ഓരോ ദിവസവും ആരാധകരെ അത്ഭുതപ്പെടുത്തി കൊണ്ടിരുന്ന ആരതിയും റോബിനും പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. ഇതിനൊപ്പം മുട്ടനൊരു പണി കൂടി കിട്ടിയതിനെ പറ്റിയുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

ഏറ്റവും പുതിയതായി ഇന്‍സ്റ്റാഗ്രാമിലൂടെ ആരതിയുടെയും റോബിന്റെയും സുഹൃത്ത് പങ്കുവെച്ച വീഡിയോയാണ് വൈറലാവുന്നത്. ്'അവസാനം വരെ കാണുക. ട്വിസ്റ്റ് ഉണ്ട്. ഇതോടെ കൂടി പരിപാടികള്‍ അവസാനിച്ചിരുന്നു. എല്ലാവര്‍ക്കും നന്ദി നമസ്‌കാരം!' എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

വിവാഹത്തിന് മുന്നോടിയായി ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നു, പഠിച്ച ഡാന്‍സ് വിവാഹവേദിയിലും മറ്റുമൊക്കെയായി കളിക്കുന്നു. അങ്ങനെ കല്യാണം കഴിഞ്ഞ് റോബിനെയും ആരതിയെയും വീട്ടില്‍ കയറ്റിയതിന് ശേഷം ബൈക്കിലാണ് സുഹൃത്തുക്കള്‍ പോകുന്നത്. കുറച്ച് സമയത്തിനുള്ളില്‍ അപകടമുണ്ടായി കൂട്ടുകാരെല്ലാം ആശുപത്രിയിലായി. ഇവരെ കാണാന്‍ റോബിനും ആരതിയും ആശുപത്രിയിലേക്ക് പോവുകയും ചെയ്തു.

എന്നാല്‍ ഇതിനൊടുവിലാണ് ട്വിസ്റ്റ് സംഭവിക്കുന്നത്. വീഡിയോയുടെ അവസാനത്തില്‍ റോബിനെ ട്രിപ്പ് ഇട്ട് കിടത്തിയിരിക്കുകയാണ്. ഇതോടെ ശുഭം.... എന്നെഴുതി കാണിച്ചാണ് വീഡിയോ അവസാനിപ്പിക്കുന്നത്. ഇടയ്ക്ക് കണ്ണ് തുറന്ന് നോക്കിയെങ്കിലും വീഡിയോ എടുക്കുന്നത് കണ്ടതോടെ റോബിന്‍ കണ്ണടച്ച് കിടന്നു.

അയ്യോ, ഡോക്ടര്‍ റോബിന് ഇതെന്ത് പറ്റി? അവര്‍ക്ക് ആക്‌സിഡന്റ് ആയപോള്‍ ഡോക്ടറിന്റെ ബോധം പോയോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായിട്ടാണ് ആരാധകരും എത്തിയിരിക്കുന്നത്. മാത്രമല്ല വിവാഹം കഴിച്ചതിന്റെ കണ്ണേറ് കിട്ടിയതാവും. എത്ര പേരുടെ കണ്ണ് കിട്ടിയിട്ടുണ്ടാവും എന്നിങ്ങനെയാണ് കമന്റുകള്‍. എന്നാല്‍ റോബിന് ഫുഡ് പൊയിസിനിങ് ആണെന്നും പേടിക്കാന്‍ മാത്രമുള്ള കുഴപ്പമൊന്നുമില്ലെന്നുമാണ് കമന്റുകളില്‍ നിന്നും വ്യക്തമാവുന്നത്.

ഫെബ്രുവരി പതിനേഴിനായിരുന്നു ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് റോബിനും ആരതിയും തമ്മിലുള്ള വിവാഹം നടത്തിയത്. അതിന് മുന്‍പ് പ്രീവെഡിങ് പരിപാടികളും വിവാഹത്തിന് ശേഷം മറ്റ് പല ആഘോഷങ്ങളും നടത്തി. നോര്‍ത്ത് ഇന്ത്യന്‍ സ്‌റ്റൈലിലുള്ള ആഘോഷങ്ങളും ഇവരുടെ വിവാഹത്തിന് ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.


#after #marriage #drrobinradhakrishnan #admitted #hospital #his #friends #met #accident #video #out

Next TV

Related Stories
അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

Jul 26, 2025 11:41 AM

അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

മനസ്സ്തുറന്ന് ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത്...

Read More >>
ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

Jul 26, 2025 10:34 AM

ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

ബി​ഗ് ബോസ് മലയാളം സീസൺ 7 ഓ​ഗസ്റ്റ് 3ന് ​ഗ്രാന്റ് ലോഞ്ച്...

Read More >>
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Jul 25, 2025 07:33 PM

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall