രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനും കാത്തിരിപ്പിനും ശേഷം നാല് ദിവസം മുമ്പായിരുന്നു ഡോ.റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടേയും വിവാഹം. ഒരാഴ്ചയോളം നീണ്ടുനിന്ന ആഘോഷമായിരുന്നു വിവാഹം.
താലികെട്ട് ചടങ്ങിന് മുമ്പ് ഹൽദി, രംഗോലി നൈറ്റ് തുടങ്ങി നിരവധി ആഘോഷങ്ങളും നടന്നിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവാഹത്തിനുള്ള ഒരുക്കങ്ങൾക്ക് പിന്നാലെയായിരുന്നു റോബിനും ആരതിയും. രണ്ട് വർഷം മുമ്പ് ഇതുപോലൊരു ഫെബ്രുവരി മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.
തീർത്തും സ്വകാര്യമായിരുന്നു പൊടിറോബ് വിവാഹം. മാധ്യമങ്ങൾക്കുപോലും നിയന്ത്രണം ഉണ്ടായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
അതിനാൽ തന്നെ ഇരുവരും സോഷ്യൽമീഡിയ വഴി ഫോട്ടോകളും വീഡിയോയും പങ്കിടുമ്പോൾ മാത്രമാണ് ആരാധകർക്ക് വിവാഹ വിശേഷങ്ങൾ കാണാൻ കഴിഞ്ഞത്. അതിൽ കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയാണ് വൈറലാകുന്നതും ചർച്ചകൾക്ക് വഴി വെച്ചതും.
ഉത്തരേന്ത്യക്കാർ ആഘോഷിക്കാറുള്ള കർവചൗത്ത് എന്ന ആഘോഷത്തിന്റെ മറ്റൊരു വേർഷനായ ചാന്ദ്നി നൈറ്റ് വിവാഹ ആഘോഷങ്ങളുടെ ഭാഗമായി ആരതിയും റോബിനും സംഘടിപ്പിച്ചിരുന്നു.
വധുവും വരനും ധരിച്ച വസ്ത്രത്തിനും അലങ്കാരങ്ങൾക്കും പോലും നോർത്ത് ഇന്ത്യൻ വൈബായിരുന്നു. കേരളത്തിലെ വധുവരന്മാർ ചാന്ദ്നി നൈറ്റ് ആഘോഷിക്കുന്നത് ഒരുപക്ഷെ ഇത് ആദ്യമായാകും.
അതുകൊണ്ട് തന്നെ വീഡിയോ അതിവേഗത്തിൽ ശ്രദ്ധിക്കപ്പെട്ടു. ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള ലെഹങ്കയണിഞ്ഞാണ് ആരതി എത്തിയത്. കറുത്ത കുർത്തയ്ക്കും പാന്റിനുമൊപ്പം ചുവന്ന ഷാൾ അണിഞ്ഞ് കുതിരപ്പുറത്തായിരുന്നു റോബിന്റെ വരവ്.
ഭർത്താവിന്റെ ആയുരാരോഗ്യത്തിനായി ഉത്തരേന്ത്യൻ സ്ത്രീകൾ ആചരിക്കുന്ന ചടങ്ങാണ് കർവചൗത്ത്. രാവിലെ മുതൽ വ്രതം അനുഷ്ഠിക്കുന്ന സ്ത്രീകൾ വൈകിട്ട് പൂജകൾ നടത്തിയശേഷം രാത്രി ചന്ദ്രനെ കണ്ടതിന് ശേഷമായിരിക്കും ആഹാരം കഴിക്കുക.
വ്രതം അനുഷ്ഠിക്കുന്നതിന്റെ തലേദിവസവും വിവിധ പൂജകളുണ്ടാവും. ആരതിയുടേയും റോബിന്റെയും ചാന്ദ്നി നൈറ്റ് ആഘോഷങ്ങളുടെ വീഡിയോ വൈറലായതോടെ പലവിധ സംശയങ്ങളുമായി ആരാധകരും പ്രേക്ഷകരുമെത്തി. വിവാഹിതയാകും മുമ്പ് ആരതിക്ക് കർവചൗത്ത് ആഘോഷിക്കാൻ സാധിക്കുന്നതെങ്ങനെ എന്നതായിരുന്നു ചിലരുടെ സംശയം.
ഉപവാസവും കൃത്യമായ പൂജകളും എല്ലാം ആവശ്യമുള്ള ചടങ്ങിനെ ഫോട്ടോഷൂട്ടിന് വേണ്ടി ഉപയോഗിക്കുന്നത് ശരിയല്ലെന്നായിരുന്നു മറ്റ് ചിലരുടെ വിമർശനം. എന്നാൽ ആരതി കർവചൗത്ത് അതിന്റെ കൃത്യമായി രീതികളിൽ തന്നെയാണ് അനുഷ്ഠിച്ചതും ആഘോഷിച്ചതുമെന്നാണ് നടിയുടെ സോഷ്യൽമീഡിയ പോസ്റ്റിൽ നിന്നും മനസിലാകുന്നത്. വിവാഹിതയായ പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായ ഒരു ചടങ്ങാണ് ചാന്ദ്നി ഫംങ്ഷന്‍ അഥവാ കര്‍വാ ചൗത്ത്.
സൂര്യോദയം മുതൽ അസ്തമയം വരെ ഉപവാസം അനുഷ്ഠിച്ച് ഭര്‍ത്താവിന്റെ ഉയര്‍ച്ചയ്ക്കും ആയുസിനും വേണ്ടി പ്രാര്‍ത്ഥനയോടെ കഴിയുന്നതാണ് കര്‍വാചൗത്ത്. ഒരു ദിവസം മുഴുവനും ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും ഇരിക്കുന്നത് അത്ര എളുപ്പമല്ല എന്നാണ് ആരതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കർവചൗത്ത് ആഘോഷത്തിനിടെ വധു ആരതിയുടെ കാലിൽ റോബിൻ തൊട്ടുതൊഴുന്നതും വൈറൽ വീഡിയോയിൽ കാണാം.
ഗുരുവായൂർ അമ്പലനടയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരും രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഹണിമൂണിന് യാത്ര തിരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇരുവത്തിയേഴിൽ അധികം രാജ്യങ്ങള്‍ ചുറ്റിക്കറങ്ങിയുള്ളതാണ് ഇരുവരുടേയും മധുവിധു. ആദ്യ യാത്ര അസര്‍ബെയ്ജാനിലേക്കാണ്.
#socialmedia #discussion #about #aratipodi #robinradhakrishnans #chandini #function