വിളിക്കണ്ട എന്നെ അങ്ങനെ..., അത്രയ്‌ക്കേ ഉള്ളു നമ്മള്‍ തമ്മില്‍; ഐസ്‌ക്രീം വാങ്ങാതെ വന്ന സിന്ധുവിനോട് പിണങ്ങി ദിയ

വിളിക്കണ്ട എന്നെ അങ്ങനെ..., അത്രയ്‌ക്കേ ഉള്ളു നമ്മള്‍ തമ്മില്‍; ഐസ്‌ക്രീം വാങ്ങാതെ വന്ന സിന്ധുവിനോട് പിണങ്ങി ദിയ
Feb 24, 2025 12:17 PM | By Athira V

( moviemax.in ) ഗര്‍ഭകാലം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് നടന്‍ കൃഷ്ണ കുമാറിന്റെ മകളും ഇന്‍ഫ്‌ലുവന്‍സറുമായ ദിയ കൃഷ്ണ. സെപ്റ്റംബറിലായിരുന്നു ദിയയും സുഹൃത്തായ അശ്വിന്‍ ഗണേഷും വിവാഹിതരാവുന്നത്. പിന്നാലെ ഹണിമൂണ്‍ ആഘോഷങ്ങളുമായി നടക്കുകയായിരുന്നു. ഇതിനിടയില്‍ ദിയ ഗര്‍ഭിണി ആയെന്ന തരത്തില്‍ ഗോസിപ്പുകളും വന്നു.

മൂന്നാം മാസത്തെ സ്‌കാനിംഗ് കൂടി കഴിഞ്ഞ ശേഷമാണ് ദിയയും ഭര്‍ത്താവും ഈ സന്തോഷം പുറംലോകവുമായി പങ്കുവെച്ചത്. ഇപ്പോള്‍ ഗര്‍ഭകാലത്തെ ജീവിതം ആസ്വദിക്കുകയാണ് ദിയ. ആദ്യ മൂന്നു മാസത്തെ കാലയളവിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് അടുത്തിടെ താരം വെളിപ്പെടുത്തിയിരുന്നു.

ഈ സമയത്ത് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ട് കൂടുതല്‍ സമയവും ദിയ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. അമ്മയും സഹോദരിമാരും എല്ലാം തനിക്ക് സഹായവുമായി നില്‍ക്കാറുണ്ട്. എന്നൊക്കെ ദിയ പറഞ്ഞിരുന്നു. ഇതിനൊപ്പം അമ്മയുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് ഇന്‍സ്റ്റാഗ്രാമിലൂടെ സ്റ്റോറിയായി ദിയ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്...

'അത്രയ്‌ക്കേ ഉള്ളു നമ്മള്‍ തമ്മില്‍, വിളിക്കണ്ട എന്നെ അങ്ങനെ, ഞാന്‍ നിങ്ങളുടെ ആരാണ്. ആരാണെന്നാ ചോദിച്ചത്. ആരുമല്ല, ആരുമല്ല, മൂന്ന് വട്ടം ആരുമല്ല...' എന്നാണ് അമ്മ സിന്ധു കൃഷ്ണയെ ടാഗ് ചെയ്ത് കൊണ്ട് ദിയ പറയുന്നത്. രാപ്പകല്‍ എന്ന സിനിമയില്‍ മമ്മൂട്ടി അമ്മയോട് പറയുന്ന ഇമോഷണല്‍ ഡയലോഗാണിത്.

അമ്മ ആരുമല്ലെന്ന് പറയാന്‍ മാത്രം എന്താ പ്രശ്‌നമെന്ന് നോക്കിയാലാണ് അതിലും രസകരം. അമ്മയോട് കപ്പ് ഐസ്‌ക്രീം വാങ്ങി വരാന്‍ പറഞ്ഞിട്ട് അത് ചെയ്തില്ലെന്നാണ് ദിയ പറയുന്നത്. ഇതോടെ എല്ലാ ബന്ധവും അവസാനിപ്പിച്ചെന്നാണ് തമാശരൂപേണ താരപുത്രി പറയുന്നത്.

ഗര്‍ഭിണിയായതിന് ശേഷം പ്രത്യേകമായിട്ടുള്ള ഭക്ഷണം കഴിക്കാനുള്ള ആഗ്രഹങ്ങള്‍ ഉണ്ടാവുന്നവരുണ്ട്. അങ്ങനെ ചാമ്പക്ക തിന്നാനുള്ള കൊതിയെ കുറിച്ച് ദിയ പറഞ്ഞിരുന്നു. ഇപ്പോള്‍ ഐസ്‌ക്രീം തിന്നാനൊരു മോഹം വന്നു. എന്നാല്‍ അത് നടക്കാതെ വന്നതിന്റെ പരിഭവമാണ് തമാശരൂപേണ താരപുത്രി പങ്കുവെച്ചത്.

താരകുടുംബത്തിലെ നാല് പെണ്‍മക്കളില്‍ ഏറ്റവും വ്യത്യസ്തയായിട്ടുള്ള ആളാണ് ഓസി എന്ന് വിളിക്കുന്ന ദിയ. ചെറുപ്പം മുതലേ ഓസി ഇങ്ങനെയാണെന്നാണ് കൃഷ്ണ കുമാറും സിന്ധുവുമൊക്കെ പറയാറുള്ളത്. സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചേ അവള്‍ ജീവിക്കാറുള്ളു. ഏകദേശം തന്റെ സ്വഭാവം കിട്ടിയിരിക്കുന്നത് ദിയയ്ക്ക് ആണെന്നാണ് നടന്‍ പറഞ്ഞത്.

പഠനത്തില്‍ അത്ര മിടുക്കി അല്ലെങ്കിലും സ്വന്തമായി ബിസിനസ് ചെയ്യണമെന്നായിരുന്നു ദിയയുടെ ആഗ്രഹം. അങ്ങനെയാണ് ആഭരണങ്ങളുടെ ബിസിനസിലേക്ക് ഇറങ്ങുന്നത്. ഇന്ന് കേരളത്തിലെ ഏറ്റവും മികച്ചൊരു ബ്രാന്‍ഡായി വളരുകയാണ് ദിയയുടെ സംരംഭം. കരിയറിനൊപ്പം കുടുംബജീവിതവും ഒരുമിച്ച് കൊണ്ട് പോകണമെന്നാണ് ഓസിയുടെ മറ്റൊരു ആഗ്രഹം. അതും സാധിച്ചു.

കുടുംബം, ഭര്‍ത്താവ്, മക്കള്‍ അങ്ങനൊരു ലൈഫ് വേണമെന്നാണ് താന്‍ ചെറുപ്പം മുതല്‍ ആഗ്രഹിച്ചിരുന്നതെന്നും അതാണ് പ്രധാന ലക്ഷ്യമെന്നുമൊക്കെ താരപുത്രി പറഞ്ഞിരുന്നു.

#diyakrishna #funny #video #about #pregnancy #craving #with #mother #sindhukrishna

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories










News Roundup