( moviemax.in ) കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായതും ചർച്ചയായതുമായ ഒരു വീഡിയോയായിരുന്നു മാളിലൂടെ നടന്നുപോകുന്നതിനിടെ തന്റെ വീഡിയോ മൊബൈലിൽ പകർത്തിയ ചെറുപ്പക്കാരന്റെ ഫോൺ നടൻ ഉണ്ണി മുകുന്ദൻ പിടിച്ച് വാങ്ങുന്ന ദൃശ്യങ്ങൾ. ഗെറ്റ് സെറ്റ് ബേബിയുടെ പ്രമോഷന്റെ ഭാഗമായി തിയേറ്റർ വിസിറ്റിന് പോകുന്നതിനിടയിലായിരുന്നു സംഭവം. ഒരു ഓൺലൈൻ മീഡിയയ്ക്ക് വേണ്ടിയാണ് യുവാവ് നടന്റെ വീഡിയോ പകർത്തിയത്.
സ്വകാര്യത മാനിക്കാതെ ഉണ്ണിയുടെ മുഖത്തോട് ഫോൺ അടുപ്പിച്ച് വീഡിയോ പകർത്തിയപ്പോഴാണ് നടൻ പ്രതികരിച്ചത്. വീഡിയോ വൈറലായതോടെ ഉണ്ണി മുകുന്ദനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ പ്രത്യക്ഷപ്പെട്ടു. പ്രൈവസി മാനിച്ചില്ലെങ്കിൽ ഇങ്ങനെയുള്ള പ്രതികരണങ്ങൾ പ്രതീക്ഷിച്ചാൽ മതിയെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോൾ മാർക്കോയുടെ വിജയത്തോടെ നടൻ അഹങ്കാരിയായി എന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകൾ.
ഇപ്പോഴിതാ വൈറൽ വീഡിയോയെ കുറിച്ച് ബിഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥിയും യുട്യൂബറുമായ സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ നടത്തിയ പ്രതികരണമാണ് ശ്രദ്ധനേടുന്നത്. സ്വകാര്യതയിലേക്ക് കൈ കടത്തിയാൽ ഉണ്ണിയിൽ നിന്നും മാത്രമല്ല ആരിൽ നിന്നായാലും ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചാൽ മതിയെന്ന് സായ് കൃഷ്ണ പറഞ്ഞു. നടന്റെ പ്രവൃത്തി അഹങ്കാരത്തിൽ നിന്നും ഉണ്ടായതാണെന്ന് പറയാൻ പറ്റില്ലെന്നും സായ് കൃഷ്ണ സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ പറഞ്ഞു.
സായ് കൃഷ്ണയുടെ പറഞ്ഞത് ഇങ്ങനെയാണ്.... ഗെറ്റ് സെറ്റ് ബേബിയുടെ തിയേറ്റർ വിസിറ്റിന് ഉണ്ണി മുകുന്ദൻ പോയതിന്റെ ചില വീഡിയോകൾ വൈറലാകുന്നുണ്ട്. അതിൽ തന്റെ വീഡിയോ എടുത്ത ഒരു വ്യക്തിയുടെ ഫോൺ നടൻ പിടിച്ച് മാറ്റുന്ന വീഡിയോയുടെ കമന്റ് ബോക്സ് കണ്ടപ്പോൾ ആളുകൾക്ക് കാര്യങ്ങൾ മനസിലാകുന്നുണ്ടെന്ന് മനസിലായി.
ഓൺലൈൻ മീഡിയയാണെങ്കിൽ പോലും പാലിക്കേണ്ട ഒരു അകലമുണ്ട്. സ്വകാര്യത പരിഗണിക്കണമെന്നതുണ്ട്. നടന്ന് പോകുമ്പോൾ മൊബൈൽ ഫോൺ മുഖത്തോട് അടുപ്പിച്ച് വീഡിയോ എടുത്താൻ ഉണ്ണി മുകുന്ദൻ എന്നല്ല ആർക്കായാലും ദേഷ്യം വരും. അതുകൊണ്ട് തന്നെ ഇങ്ങനൊരു റിയാക്ഷൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കണം. നോർത്തില്ലൊക്കെയാണെങ്കിൽ ക്യാമറയും ഫോണും വാങ്ങി ചിലപ്പോൾ ആളുകൾ വലിച്ചെറിഞ്ഞിട്ടുണ്ടാകുമായിരുന്നു.
അതേസമയം സെൽഫി എടുക്കാൻ വന്നപ്പോഴാണ് ഉണ്ണി മുകുന്ദൻ ഇങ്ങനെ പെരുമാറിയിരുന്നതെങ്കിൽ അതിനെ വിമർശിക്കുന്നത് ഒരു പരിധി വരെ ശരിയാണ്. ഇത് സെൽഫിക്ക് വന്നതല്ലല്ലോ. ഓൺലൈൻ ചാനലിന് വേണ്ടി വീഡിയോ പകർത്താൻ വന്നതാണ്. അതിനാൽ ആരുടെ വീഡിയോ എടുക്കുന്നുവോ അയാളുടെ കംഫേർട്ട് സോൺ പോകാത്ത രീതിയിൽ വേണം വീഡിയോ എടുക്കാൻ.
പക്ഷെ ആ മാന്യത കാണിച്ചില്ല. നമുക്ക് എല്ലാവർക്കും ഒരു സ്പേസുണ്ട്. അതിനെ അതിക്രമിച്ച് ആരെങ്കിലും ഉള്ളിലേക്ക് വന്നാൽ ആരുടെ ഭാഗത്ത് നിന്നും ഇങ്ങനൊരു റിയാക്ഷനെ വരൂ. ഒരു മനുഷ്യൻ നടന്ന് പോകുമ്പോൾ അയാൾ എന്ത് മൈന്റ് സെറ്റിലാകുമെന്ന് അറിയില്ലല്ലോ. ഉണ്ണി മുകുന്ദൻ ചെയ്തത് അഹങ്കാരമാണെന്ന് പറയാൻ പറ്റില്ല. കമന്റ് ബോക്സിൽ മാർക്കോയുടെ ഹിറ്റോടെ ഉണ്ണി മുകുന്ദൻ അഹങ്കാരിയായി എന്നൊക്കെ കമന്റുകൾ കണ്ടു.
ഒരു കൈ അകലം ദൂരം പോലും ഇല്ലാതെ ക്യാമറ മുഖത്തോട് അടുപ്പിച്ച് വരുന്നുവെന്നത് ഒരു അസ്വസ്ഥത തന്നെയാണ്. അത് അനുഭവിച്ചിട്ടില്ലാത്തവർക്കാണ് കുറ്റപ്പെടുത്താൻ തോന്നുക. നിങ്ങൾക്ക് ഇഷ്ടമുള്ള വ്യക്തിയാണെങ്കിൽ അയാളെ കംഫേർട്ടബിൾ ആക്കിയിട്ട് വേണം സ്നേഹം പ്രകടിപ്പിക്കാൻ. അല്ലാത്തപക്ഷം അവരുടെ പെരുമാറ്റം ഏത് രീതിയിലാകുമെന്ന് പറയാൻ പറ്റില്ല.
ഉണ്ണി മുകുന്ദൻ അത്തരത്തിൽ പ്രതികരിച്ചത് മോശമായിയെന്ന് എനിക്ക് തോന്നിയിട്ടില്ല. അതുപോലെ ഉണ്ണി മുകുന്ദനെ മനപൂർവം ഡീഗ്രേഡ് ചെയ്യാൻ ശ്രമിക്കുന്നുണ്ടോയെന്ന സംശയം കമന്റ് ബോക്സ് കണ്ടപ്പോൾ തോന്നിയെന്നും സായ് കൃഷ്ണ പറഞ്ഞു.
#secret #agent #aka #saikrishna #reacted #unnimukundan #snatching #his #fan #phone #video