സുഹാന ഗര്‍ഭിണിയോ? മറുപടിയുമായി ബഷീര്‍ ബഷിയും കുടുംബവും; വീഡിയോ ട്രെന്റിംഗില്‍ രണ്ടാമത്!

സുഹാന ഗര്‍ഭിണിയോ? മറുപടിയുമായി ബഷീര്‍ ബഷിയും കുടുംബവും; വീഡിയോ ട്രെന്റിംഗില്‍ രണ്ടാമത്!
Feb 23, 2025 03:46 PM | By Athira V

( moviemax.in ) സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരാണ് ബഷീര്‍ ബഷിയും കുടുംബവും. രണ്ട് ഭാര്യമാരും മക്കളുമൊക്കെയായി ജീവിക്കുന്ന ബഷീര്‍ ബഷിയെ മലയാളികള്‍ ആദ്യം പരിചയപ്പെടുന്നത് ബിഗ് ബോസിലൂടെയായിരുന്നു. തുടക്കത്തില്‍ കൗതുകത്തോടെയായിരുന്നു ബഷിയുടെ കുടുംബത്തെ ആളുകള്‍ കണ്ടതെങ്കില്‍ അധികം വൈകാതെ സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു ഈ കുടുംബം.

ബഷിയുടേയും സുഹാനയുടേയും മഷൂറയുടേയും യൂട്യൂബ് ചാനലുകള്‍ക്ക് ഒരുപാട് ആരാധകരുണ്ട്. കുടുംബം നടത്തുന്ന യാത്രകളും വീട്ടിലെ വിശേഷങ്ങളുമെല്ലാം താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ നിന്നും ആരാധകരെ മാത്രമല്ല വിമര്‍ശകരേയും ഈ കുടുംബത്തിന് ലഭിച്ചിട്ടുണ്ട്. തങ്ങളുടെ അസാധാരണമായ കുടുംബ ജീവിതത്തിന്റെ പേരില്‍ പല വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട് മൂവര്‍ക്കും. എന്നാല്‍ വിമര്‍ശനങ്ങളെ അതിജീവിച്ച് മുന്നോട്ട് പോവുകയാണ് ബഷീറും കുടുംബവും.

ഇപ്പോഴിതാ ബഷീര്‍ ബഷി പങ്കുവച്ച പുതിയ വീഡിയോയും ശ്രദ്ധ നേടുകയാണ്. എ ഡേ ഇന്‍ മെെ ലെെഫ് വീഡിയോയുമാണ് താരമെത്തിയിരിക്കുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ബഷീര്‍ ബഷി വീഡിയോ പങ്കുവെക്കുന്നത്.

എന്തുകൊണ്ടാണ് താന്‍ വീഡിയോ പങ്കുവെക്കുന്നത് കുറഞ്ഞതെന്ന് ബഷീര്‍ ബഷി വീഡിയോയില്‍ പറയുന്നുണ്ട്. ഒപ്പം സുഹാന ഗര്‍ഭിണിയാണോ എന്ന സോഷ്യല്‍ മീഡിയയുടെ സംശയങ്ങള്‍ക്കും വീഡിയോയില്‍ മറുപടി നല്‍കുന്നുണ്ട്. ബഷീര്‍ ബഷിയ്‌ക്കൊപ്പം സുഹാനയും മഷൂറയും വീഡിയോയിലെത്തുന്നുണ്ട്.

കുറേ നാളുകളായി വ്‌ളോഗ് ചെയ്തിട്ട്. ഒരു മൂഡില്ലായിരുന്നു. ബിസിനസും കാര്യങ്ങളുമായി തിരക്കിലായിരുന്നു. പിന്നെ എനിക്കൊരു താല്‍പര്യമില്ലായിരുന്നു. ഒരു എനര്‍ജി കിട്ടുന്നുണ്ടായിരുന്നില്ല. മഷൂന്റെ കഴിഞ്ഞ വീഡിയോയില്‍ ഞാന്‍ ഫില്‍റ്റര്‍ ഇട്ട് സ്‌ളിമ്മായി എന്നൊക്കെ കണ്ടിരുന്നു. സോനു ഗര്‍ഭിണിയാണെന്നും കണ്ടുവെന്നാണ് ബഷീര്‍ ബഷി പറയുന്നത്. എന്നാല്‍ അതൊരു ഫുഡ് ബേബിയാണ്. ഫുഡ് കഴിച്ച് തടി വച്ചതാണ്. എനിക്കൊരു കുടവയര്‍ വെക്കാന്‍ പാടില്ലേ? എന്നായിരുന്നു സുഹാനയുടെ മറുപടി.

അവള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിച്ച്, അവള്‍ക്ക് ഇഷ്ടമുള്ളത് പോലെ നടക്കാന്‍ അനുവദിക്കൂ. ഭര്‍ത്താവായ ഞാന്‍ അനുവദിക്കുന്നുണ്ട്. പിന്നെ നിങ്ങള്‍ക്ക് എന്താണ്? എന്ന് ബഷീര്‍ ബഷി ചോദിക്കുന്നുണ്ട്.

അന്നാണെങ്കില്‍ ഞാന്‍ ലൂസ് ആയ ഷര്‍ട്ടുമായിരുന്നു ഇട്ടിരുന്നത്. കമന്റുകള്‍ കണ്ട് ഞാന്‍ ങേ ഇതെന്താണ് ഇങ്ങനെ പറയുന്നതെന്ന് ചിന്തിച്ചു പോയി എന്നും സുഹാന പറയുന്നുണ്ട്. സുഹാന ഗര്‍ഭിണിയാണോ, എത്ര മാസമായി, എപ്പോഴാണ് പ്രസവം എന്നൊക്കെയാണ് ചോദിക്കുന്നതെന്നാണ് ബഷീര്‍ പറയുന്നത്. ഞങ്ങള്‍ അറിയാത്ത കാര്യം നിങ്ങള്‍ എങ്ങനെ അറിഞ്ഞു എന്നും ബഷി ചോദിക്കുന്നുണ്ട്.

അതേസമയം തന്റെ ഹെയര്‍ സ്റ്റൈലിനെ കളിയാക്കുന്നവര്‍ക്കും ബഷീര്‍ മറുപടി നല്‍കുന്നുണ്ട്. ഒരു വെറൈറ്റിയ്ക്ക് വേണ്ടി ചെയ്തതാണെന്നാണ് ബഷീര്‍ പറയുന്നത്. എന്നാല്‍ തന്റെ ഹെയര്‍സ്റ്റൈല്‍ ഇഷ്ടപ്പെടുന്നവരും ഉണ്ടെന്ന് ബഷീര്‍ ബഷി പറയുന്നുണ്ട്. വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. യൂട്യൂബില്‍ ട്രെന്റിംഗില്‍ രണ്ടാമതെത്തിയിരിക്കുകയാണ് വീഡിയോ. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

#basheerbashi #shares #new #video #reveals #whether #suhana #pregnant #not

Next TV

Related Stories
അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

Jul 26, 2025 11:41 AM

അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

മനസ്സ്തുറന്ന് ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത്...

Read More >>
ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

Jul 26, 2025 10:34 AM

ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

ബി​ഗ് ബോസ് മലയാളം സീസൺ 7 ഓ​ഗസ്റ്റ് 3ന് ​ഗ്രാന്റ് ലോഞ്ച്...

Read More >>
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Jul 25, 2025 07:33 PM

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall