സിനിമയിലും ജീവിതത്തിലും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് നടിമാരായ മഞ്ജു വാര്യരും ഭാവനയും. ഇരുവര്‍ക്കും വലിയൊരു സുഹൃത്ത് ഗ്യാങ്ങ് തന്നെയുണ്ട്. ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ഒരുമിച്ചുള്ള ഫോട്ടോസ് പങ്കുവെക്കാറുള്ള നടിമാര്‍ ഒരുമിച്ചെത്തിയതിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്.
ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനായിരുന്നു ഭാവനയും മഞ്ജു വാര്യരും ഒരുമിച്ചെത്തിയത്. ശേഷം വേദിയില്‍ നിന്നും നടിമാര്‍ സംസാരിച്ച കാര്യങ്ങളും ഇവരെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ പറയുന്ന കാര്യങ്ങളും സ്രദ്ധേയമാവുകയാണ്.
മഞ്ജു വാര്യരുടെ വാക്കുകളിങ്ങനെയാണ്... 'സ്ത്രീകള്‍ ജീവിതത്തില്‍ വിജയിക്കുന്നത് കാണുമ്പോള്‍ എനിക്ക് സന്തോഷമാണ്. ഇന്ന് ഇവിടെ കൂടിയിരിക്കുന്നതും ഭൂരിഭാഗം സ്ത്രീകളാണ്. എനിക്കേറ്റവും പ്രിയപ്പെട്ടതും എന്റെ ഹൃദയത്തോട് അത്രയും ചേര്‍ത്ത് പിടിച്ചിട്ടുള്ള കൂട്ടുകാരി ഭാവനയുടെ കൂടെയാണ് ഞാനിന്ന് ഈ വേദിയില്‍ നില്‍ക്കുന്നത്.
പല കാര്യങ്ങളില്‍ മാതൃക കാണിക്കുകയും പ്രചോദനമാവുകയും ചെയ്തിട്ടുള്ള മനോഹരിയായ സ്ത്രീയാണ് ഭാവന. അങ്ങേയറ്റം സ്‌നേഹവും ബഹുമാനവും ആരാധനയും ഉള്ള കുട്ടിയാണ്. ഭാവനയുടെ കൂടെ ഈ വേദിയില്‍ നില്‍ക്കാന്‍ സാധിച്ചതിലും എനിക്ക് ഭയങ്കര സന്തോഷമുണ്ട്.
നിറയെ പൂക്കളുടെ ഡിസൈനുള്ള പച്ച നിറമുള്ള സാരിയാണ് മഞ്ജു വാര്യര്‍ ഉടുത്തത്. മഞ്ഞയോട് സാമ്യമുള്ള ചാണപ്പച്ചനിറമുള്ള സാരി ഉടുത്ത് ഭാവനയും അതീവ സുന്ദരിയായിട്ടാണ് ചടങ്ങിനെത്തിയത്. പരിപാടിയുടെ വീഡിയോ പ്രചരിച്ചതോടെ നടിമാരുടെ സൗഹൃദത്തെ കുറിച്ചും സൗന്ദര്യത്തെ പറ്റിയുമൊക്കെ കമന്റുകള്‍ വരാന്‍ തുടങ്ങി.
ഇവരില്‍ ആര്‍ക്ക പ്രായം കൂടുതല്‍? ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇവരെ ഭയങ്കര ഇഷ്ട്ടമാണ്. രണ്ടാളും എത്ര നന്നായിട്ടാണ് സാരി ഉടുത്തിരിക്കുന്നത്. ഇപ്പോള്‍ പുതിയതായി ഇറങ്ങിയേക്കുന്ന കുറെ പുതിയ നടിമാരുണ്ട്, സാരിയ്ക്ക് തന്നെ അപമാനം ആയ കുറെയെണ്ണം. അവര്‍ക്കിടയില്‍ ഇവരൊക്കെ മാതൃകയാണ്.
ജീവിതത്തില്‍ ഉണ്ടായ തിരിച്ചടികളെ മുന്നോട്ടുള്ള ചവിട്ടുപടികളാക്കി മാറ്റിയ മലയാള സിനിമയിലെ രണ്ടു ധീര സ്ത്രീരത്‌നങ്ങള്‍. മഞ്ജുവും ഭാവനയും എന്നും ഇതുപോലെ സന്തോഷമായി ഇരിക്കണം... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
ഒരുമിച്ച് സിനിമയില്‍ കാര്യമായി അഭിനയിച്ചിട്ടില്ലെങ്കിലും വ്യക്തി ജീവിതത്തില്‍ അടുത്ത സുഹൃത്തുക്കളാണ് മഞ്ജു വാര്യരും ഭാവനയും. ഇവര്‍ക്കൊപ്പം നടിമാരായ സംയുക്ത വര്‍മ്മ, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിങ്ങനെ നടിമാരുടെ വലിയൊരു നിര തന്നെയുണ്ട്. ഇടയ്ക്കിടെ നടിമാര്‍ കൂടിച്ചേരുകയും സൗഹൃദം പുലര്‍ത്തുകയും ചെയ്യാറുണ്ട്.
#manjuwarrier #opens #up #about #her #friendship #with #bhavana #their #video #goes #viral